Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; വനിതാ സെക്യൂരിറ്റി ഗാര്‍ഡ് നിയമനം

HIGHLIGHTS : Calicut University News; Recruitment of Women Security Guard

വനിതാ സെക്യൂരിറ്റി ഗാര്‍ഡ് നിയമനം

കാലിക്കറ്റ് സര്‍വകലാശാലയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ വനിതാ സെക്യൂരിറ്റി ഗാര്‍ഡ് നിയമനം നടത്തുന്നു. സപ്തംബര്‍ 2-ന് രാവിലെ 7.30 മുതല്‍ സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ കായികക്ഷമതാ പരിശോധന നടക്കും. പരിശോധനയില്‍ പങ്കെടുക്കുന്നവര്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ നല്‍കിയ നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും പേര്, വയസ്, കമ്മ്യൂണിറ്റി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും ഹാജരാക്കണം. കുറഞ്ഞത് 5 കായിക ഇനങ്ങളില്‍ യോഗ്യത നേടുന്നവര്‍ക്ക് 3-ന് രാവിലെ 10 മണിക്ക് ഭരണകാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ 2022 ജനുവരി 1-ന് 40 വയസ് കവിയാത്ത, കുറഞ്ഞത് 157 സെന്റിമീറ്റര്‍ ഉയരമുള്ളവരായിരിക്കണം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കും. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഉയര്‍ന്ന കാഴ്ചശക്തിയുള്ളവരായിരിക്കണം. എസ്.പി.സി., എന്‍.സി.സി. സര്‍ട്ടിഫിക്കറ്റുകളും സ്‌പോര്‍ട്‌സ്, ഗെയിംസ് ഇനങ്ങളിലുള്ള ജില്ലാ-യൂണിവേഴ്‌സിറ്റി തലം മുതല്‍ മുകളിലേക്കുള്ള നേട്ടങ്ങളും അധികയോഗ്യതകളാണ്. ദിവസം 755 രൂപയും മാസം പരമാവധി 20385 രൂപയുമാണ് വേതനം. വിശദമായ വിജ്ഞാപനം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

sameeksha-malabarinews

ഇന്റഗ്രേറ്റഡ് പി.ജി. രണ്ടാം അലോട്ട്‌മെന്റ്

അഫിലിയേറ്റഡ് കോളേജുകളിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യമായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാന്റേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കണം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 115 രൂപയും മറ്റുള്ളവര്‍ക്ക് 480 രൂപയുമാണ് മാന്റേറ്ററി ഫീസ്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ സപ്തംബര്‍ 1-ന് വൈകീട്ട് 4 മണിക്ക് മുമ്പായി മാന്റേറ്ററി ഫീസടച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് സ്ഥിരപ്രവേശനം നേടണം. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍.

എം.എഡ്. ട്രയല്‍ അലോട്ട്‌മെന്റ്

ട്രെയ്‌നിംഗ് കോളേജുകളിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ആദ്യ അലോട്ട്‌മെന്റും സര്‍വകലാശാലാ പഠനവിഭാഗത്തിലേക്കുള്ള റാങ്ക്‌ലിസ്റ്റും സപ്തംബര്‍ 1-ന് പ്രസിദ്ധീകരിക്കും.

സിണ്ടിക്കേറ്റ് യോഗം

കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് യോഗം സപ്തംബര്‍ 5-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ സിണ്ടിക്കേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 19 വരെ അപേക്ഷിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!