പട്ടാമ്പിയില്‍ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്. പട്ടാമ്പി പൊലീസ് സ്റ്റേഷന് മുന്‍വശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വച്ചാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ലിയത്. പട്ടാമ്പിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്ലസ്ടു വിദ്യാര്‍ഥികളും ഇതേ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികളുമാണ് തമ്മിലടിച്ചത്.
കുട്ടികള്‍ ചേരി തിരിഞ്ഞു പരസ്പരം അടികൂടുകയായിരുന്നു.
ഇന്നലെ വൈകീട്ട് ആണ് സംഭവം. തല്ലു കൂടിയവരെ പട്ടാമ്പി പൊലീസ് എത്തിയാണ് പിടിച്ചു മാറ്റിയത്. അടികൂടിയവരെയും സ്ഥാപന അധികൃതരെയും രക്ഷിതാക്കളെയും പൊലീസ് വിളിച്ചു വരുത്തി
താക്കീത് നല്‍കിയ ശേഷമാണ് ഇവരെ വിട്ടയച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




