
ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം
കാലിക്കറ്റ് സർവകലാശാലാ ലൈഫ് സയൻസ് പഠനവകുപ്പിൽ കരാറടിസ്ഥാനത്തിലുള്ള ടെക്നിക്കൽ അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ഏപ്രിൽ 19-ന് വൈകീട്ട് അഞ്ചു മണി വരെ അപേക്ഷിക്കാം. യോഗ്യത : 55 ശതമാനം മാർക്കിൽ കുറയാത്ത എം.എസ് സി. ലൈഫ് സയൻസ് ബിരുദം (മൈക്രോബയോളജി / ബയോകെമിസ്ട്രി / ഹ്യൂമൺ ഫിസിയോളജി). പ്രസ്തുത വിഷയത്തിലുള്ള പി.എച്ച്.ഡി. അഭികാമ്യം. ഉയർന്ന പ്രായപരിധ 36 വയസ് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും). വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ.
സമ്മർ കോച്ചിങ് ക്യാമ്പ് 2025
കാലിക്കറ്റ് സർവകലാശാലാ കായിക പഠനവകുപ്പ് സംഘടിപ്പിക്കുന്ന വേനൽക്കാല കായിക പരിശീലന ക്യാമ്പ് ഏപ്രിൽ ഏഴിന് തുടങ്ങും. പരിശീലനം നൽകുന്ന കായിക ഇനങ്ങൾ – ബാഡ്മിന്റൺ, ഹാൻഡ്ബോൾ, ഫുട്ബോൾ, വോളിബോൾ, അത്‌ലറ്റിക്സ്, ക്രിക്കറ്റ്, സോഫ്റ്റ്ബോൾ / ബേസ്ബോൾ, ഖോ-ഖോ, കബഡി, ജൂഡോ, തയ്ക്വോണ്ടോ, ബാസ്കറ്റ്ബോൾ, റോളർ സ്കേറ്റിംഗ്. റോളർ സ്കേറ്റിംഗിന് 1,200/- രൂപയും മറ്റ് കായിക ഇനങ്ങൾക്ക് 800/- രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. രണ്ടു ബാച്ചുകളിലായി സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ആദ്യ ബാച്ച് ഏപ്രിൽ ഏഴ് മുതൽ മെയ് മൂന്ന് വരെയും രണ്ടാം ബാച്ച് മെയ് അഞ്ച് മുതൽ മെയ് 31 വരെയുമാണ്. ‘ SCC 2025 – സമ്മർ കോച്ചിങ് ക്യാമ്പ് 2025 ’ എന്ന ലിങ്കിൽ സർവകലാശാലാ വെബ്‌സൈറ്റിൽ ഇ – പേയ്മെന്റ് ഉപയോഗിച്ച് ഫീസ് അടയ്ക്കാം . ഫോൺ : 0494 2407501.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ( 2019 പ്രവേശനം ) എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ OTR CBCSS – SDE സെപ്റ്റംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ എം.എസ് സി. – ബയോകെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, ജ്യോഗ്രഫി, സൈക്കോളജി, അപ്ലൈഡ് സൈക്കോളജി നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.




