Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; സര്‍ക്കാര്‍ ഗ്രാന്റ് ലഭിച്ചു; ശമ്പളം വൈകില്ല

HIGHLIGHTS : Calicut University News; received a government grant; Salary will not be delayed

സര്‍ക്കാര്‍ ഗ്രാന്റ് ലഭിച്ചു; ശമ്പളം വൈകില്ല

സര്‍ക്കാര്‍ ഗ്രാന്റ് വൈകുന്നത് കാരണം സര്‍വകലാശാലാ ജീവനക്കാര്‍ക്ക് ശമ്പളവിതരണം ഇനിയും നീളുമെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അറിയിച്ചു. സര്‍ക്കാറിന്റെ പ്രതിമാസ ഗ്രാന്റ് ബുധനാഴ്ച തന്നെ ലഭ്യമായിട്ടുണ്ട്. ശമ്പളവും പെന്‍ഷനും നല്‍കാന്‍ വ്യാഴാഴ്ച തന്നെ നടപടി സ്വീകരിച്ചതായും രജിസ്ട്രാര്‍ അറിയിച്ചു.

sameeksha-malabarinews

കാലിക്കറ്റിലെ പരീക്ഷാ ക്രമീകരണങ്ങൾ വിദ്യാർത്ഥി സൗഹൃദം

കാലിക്കറ്റ് സർവകലാശാലയുടെ പരീക്ഷാ സമയക്രമം വിദ്യാർത്ഥി സൗഹൃദമായി തന്നെയാണ് തുടരുന്നതെന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ്‌വിൻ സാം രാജ് പറഞ്ഞു. കാലിക്കറ്റിലും മറ്റു സർവകലാശാലകളിലും വിദേശത്തും ഉപരി പഠനം ആഗ്രഹിക്കുന്നവർക്ക്  സമയബന്ധിതമായി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു ഗ്രേഡ് കാർഡ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവ നൽകുന്നതിനായി ഫെബ്രുവരി ആദ്യ പാദത്തിൽ തന്നെ ആറാം സെമസ്റ്റർ പരീക്ഷാ ടൈംടേബിൾ പുറത്തിറക്കിയിരുന്നു. അപ്രകാരം ആറാം സെമസ്റ്റർ പരീക്ഷകൾ മാർച്ച് 13-ന് ആരംഭിച്ച മാർച്ച് 26-ന് പൂർത്തിയാക്കി മൂല്യനിർണയം നടത്തി ഏപ്രിൽ 29-നു ഫലം പ്രസിദ്ധീകരിക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരുന്നത്.

എന്നാൽ കേന്ദ്ര സർവകലാശാലകളിൽ പി.ജി. അഡ്മിഷനുള്ള പ്രവേശന പരീക്ഷ (CUET–PG-ENTRANCE-2024) മാർച്ച് 11 മുതൽ 28 വരെ ഷെഡ്യൂൾ ചെയ്യപ്പെടുകയുണ്ടായി. നിലവിൽ ആറാം സെമസ്റ്റർ എഴുതുന്നവരിൽ പ്രസ്തുത പ്രവേശന പരീക്ഷ എഴുതാൻ ആഗ്രഹിച്ചവരുടെ ആവശ്യം കണക്കിലെടുത്ത് മാർച്ചിൽ ക്രമീകരിച്ചിരുന്ന ആറാം സെമസ്റ്റർ പരീക്ഷകൾ ഏപ്രിലിലേക്കു പുനഃക്രമീകരിക്കുകായായിരുന്നു. മാർച്ച് ആദ്യ പാദത്തിൽ തന്നെ പ്രസ്തുത പരീക്ഷക്കുള്ള പുതുക്കിയ കലണ്ടർ പുറത്തിറക്കിയിരുന്നു. പ്രസ്തുത പരീക്ഷകൾ ഏപ്രിൽ 1,3,4,5,8,9,12 എന്നീ തീയതികളിലാണ് പുനർ ക്രമീകരിച്ചത്. സർക്കാർ കലണ്ടറിൽ  ഏപ്രിൽ 10-നു പെരുന്നാൾ ആയതിനാൽ 10-നും 11-നും യാതൊരു പരീക്ഷകളും ക്രമീകരിച്ചിട്ടില്ലായിരുന്നു.

ആറാം സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്ക് സമയബന്ധിതമായി ഫലം നൽകുകയും ഗ്രേഡ് കാർഡ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ്  എന്നിവ ഉടനടി  നൽകുന്നതിനായി മൂല്യനിർണയ ക്യാമ്പ് ഏപ്രിലിൽ തന്നെ ക്രമീകരിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് വിഞ്ജാപനം പുറത്തിറങ്ങിയതോടെ ഈ ക്യാമ്പ് മെയ് 2 മുതൽ 7 വരെക്ക് പുനഃക്രമീകരിക്കേണ്ടിവന്നു. വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം പരീക്ഷകൾ സമയബന്ധിതമായി നടത്തുന്നതിന് സൂക്ഷമതയോടും ജാഗ്രതയോടുമാണ്  പരീക്ഷാ ഭവൻ പ്രവർത്തിച്ചു വരുന്നത്. കോവിഡ് പ്രളയം എന്നിവ കാരണം താളം തെറ്റിയ പരീക്ഷകൾ ക്രമപ്പെടുത്താൻ കഴിഞ്ഞ നാല് വർഷം കൊണ്ട് സാധിച്ചിട്ടുണ്ടെന്നും പരീക്ഷാ കൺട്രോളർ അറിയിച്ചു.

പ്രാക്ടിക്കൽ പരീക്ഷ

ബി.വോക്. മൾട്ടീമീഡിയ (2021 ബാച്ച്) അഞ്ചാം സെമസ്റ്റർ നവംബർ 2023, ആറാം സെമസ്റ്റർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം മെയ് ഒൻപത് , 13 തീയതികളിൽ തുടങ്ങും. കേന്ദ്രം: കാർമൽ കോളേജ്, മാള & സെന്റ് മേരീസ് കോളേജ് തൃശ്ശൂർ.

ബി.വോക്. ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ (2021 ബാച്ച്) അഞ്ചാം സെമസ്റ്റർ നവംബർ 2023, ആറാം സെമസ്റ്റർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം 27, 29 തീയതികളിൽ തുടങ്ങും. കേന്ദ്രം: എം.ഇ.എസ്. അസ്മാബി കോളേജ് വെമ്പല്ലൂർ

ബി.വോക്. ഹോട്ടൽ മാനേജ്മെന്റ് നവംബർ 2023 ഒന്നാം സെമസ്റ്റർ പ്രാക്ടിക്കൽ പരീക്ഷകൾ ആറിനും അഞ്ചാം സെമസ്റ്റർ പ്രാക്ടിക്കൽ പരീക്ഷകൾ 15-നും തുടങ്ങും. കേന്ദ്രം: അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നിലമ്പുർ. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷ

നാലാം സെമസ്റ്റർ ബി.ആർക്. (2014 പ്രവേശനം മുതൽ) ഏപ്രിൽ / മെയ് 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ മെയ് ആറിനു തുടങ്ങും.

ആറാം സെമസ്റ്റർ ബി.ആർക്. (2014 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ മെയ് ഏഴിന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പി.ജി. (CBCSS 2020 & 2021 പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ മെയ് 16-ന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പി.ജി. (CBCSS 2020 & 2021 പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ 29-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

വിദൂര വിദ്യാഭ്യാസ വിഭാഗം എം.എസ് സി. കൗൺസിലിംഗ് സൈക്കോളജി (2014 പ്രവേശനം) ഒന്നാം സെമസ്റ്റർ ഒക്ടോബർ 2016, രണ്ടാം സെമസ്റ്റർ ഏപ്രിൽ 2017, മൂന്നാം സെമസ്റ്റർ നവംബർ 2017, നാലാം സെമസ്റ്റർ ഏപ്രിൽ 2018 സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ യഥാക്രമം മെയ് 29, മെയ് 15, മെയ് 30, മെയ് 16 തീയതികളിൽ തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പുനർമൂല്യനിർണയ ഫലം

മൂന്നാം സെമസ്റ്റർ എം.എസ് സി. അക്വാകൾച്ചർ ആൻ്റ് ഫിഷറി മൈക്രോബയോളജി നവംബർ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!