പരപ്പനങ്ങാടി:മലയാളം,ഹിന്ദി,ഇംഗ്ലീഷ് അടിസ്ഥാന ഭാഷാപഠന
ക്ലാസ്സായ മധുരം പഠനം പരിപാടിക്ക് നവജീവന്‍ വായനശാലയില്‍ തുടക്കം
കുറിച്ചു. അധ്യാപകനായ കെ.കുഞ്ഞികൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. 40 ദിവസം നീണ്ടു നില്‍ക്കുന്ന ക്ലാസ്സുകളില്‍ വിവിധ അധ്യാപകര്‍ പങ്കെടുക്കും.
വായനശാല പ്രസിഡണ്ട് സനില്‍ നടുവത്ത് അധ്യക്ഷത വഹിച്ച
ഉദ്ഘാടന ചടങ്ങില്‍ പ്രോഗ്രാം കണ്‍വീനര്‍ അഡ്വ.ഷബ്‌റേസ് അന്‍വര്‍ സ്വാഗതം പറഞ്ഞു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മനീഷ്.കെ.പി കാര്യങ്ങള്‍
വിശദീകരിച്ചു. ജംഷീന.ഒ നന്ദി പറഞ്ഞു.
തുടര്‍ന്നു നടന്ന ക്ലാസ്സുകള്‍ക്ക് വിജിഷ മോള്‍, രജനി.വി.കെ, റോഷ്‌നി വി.പി എന്നിവര്‍ നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




