Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; പ്രൊഫ. എന്‍.വി.പി. ഉണിത്തിരി എന്‍ഡോവ്‌മെന്റ് ഗവേഷണ പ്രബന്ധങ്ങള്‍ ക്ഷണിച്ചു

HIGHLIGHTS : പ്രൊഫ. എന്‍.വി.പി. ഉണിത്തിരി എന്‍ഡോവ്‌മെന്റ് ഗവേഷണ പ്രബന്ധങ്ങള്‍ ക്ഷണിച്ചു കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗം ഡിസംബര്‍ മാസത്തില്‍ സംഘടിപ്...

പ്രൊഫ. എന്‍.വി.പി. ഉണിത്തിരി എന്‍ഡോവ്‌മെന്റ്
ഗവേഷണ പ്രബന്ധങ്ങള്‍ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗം ഡിസംബര്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന പ്രൊഫ. എന്‍.വി.പി. ഉണിത്തിരി എന്‍ഡോവ്‌മെന്റ്ഓള്‍ കേരളാ ഓറിയന്റല്‍ കോണ്‍ഫറന്‍സ് 2022-ന്റെ വിവിധ സെഷനുകളിലേക്കുള്ള പ്രബന്ധങ്ങള്‍ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ പ്രബന്ധത്തിന്റെ സംക്ഷിപ്ത രൂപം സപ്തംബര്‍ 30-നകവും പൂര്‍ണ രൂപം ഒക്‌ടോബര്‍ 31-നകവും സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ (akoccuskt@gmail.com) എന്ന ഇ-മെയിലില്‍ ജനറല്‍ കണ്‍വീനറുമായി ബന്ധപ്പെടുക.

sameeksha-malabarinews

ബിരുദ പ്രവേശനം – ട്രയല്‍ അലോട്ട്‌മെന്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദപ്രവേശനം ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. തിരുത്തലുകള്‍ വരുത്തുന്നതിന് 3-ന് വൈകീട്ട് 5 മണി വരെ സൗകര്യമുണ്ടായിരിക്കും. വിദ്യാര്‍ത്ഥികള്‍ തിരുത്തലുകള്‍ വരുത്തിയതിനു ശേഷം പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കണം.

എം.എ. ഫോക്‌ലോര്‍ പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ഫോക്‌ലോര്‍ പഠനവിഭാഗത്തില്‍ എം.എ. ഫോക്‌ലോറിന് എസ്.സി., എസ്.ടി. വിഭാഗത്തില്‍ നിലവിലുള്ള 3 ഒഴിവുകളിലേക്ക് പ്രവേശനം നടത്തുന്നു. പ്രവേശന പരീക്ഷയെഴുതി അഭിമുഖത്തിന് ഹാജരാകാന്‍ സാധിക്കാത്തവര്‍ 5-ന് രാവിലെ 10 മണിക്ക് പഠനവിഭാഗത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. സംവരണ വിഭാഗക്കാരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കുന്നതാണ്.

പരീക്ഷാ അപേക്ഷ

സര്‍വകലാശാലാ നിയമപഠന വിഭാഗത്തിലെ നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്കും മൂന്നാം വര്‍ഷ ബി.പി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 19 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷ

നാലാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ജൂലൈ 2022 സപ്ലിമെന്ററി പരീക്ഷയും നാലാം സെമസ്റ്റര്‍ ബി.പി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും 22-ന് തുടങ്ങും.

രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഡിസംബര്‍ 2021 റഗുലര്‍ പരീക്ഷയും മാര്‍ച്ച് 2022 സപ്ലിമെന്ററി പരീക്ഷയും 23-ന് തുടങ്ങും.

പ്രാക്ടിക്കല്‍ പരീക്ഷ

ആറാം സെമസ്റ്റര്‍ ബി.വോക്. ബാങ്കിംഗ് ഫിനാന്‍സ് ആന്റ് ഇന്‍ഷൂറന്‍സ്, റീട്ടെയില്‍ മാനേജ്‌മെന്റ്, ലോജിസ്റ്റിക് മാനേജ്‌മെന്റ്, എക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷന്‍ ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ 5, 6 തീയതികളിലും ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി പ്രാക്ടിക്കല്‍ 9-നും നടക്കും.

ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌ടോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് നവംബര്‍ 2020 പരീക്ഷയുടെ പ്രാക്ടിക്കല്‍ 10, 11, 12 തീയതികളില്‍ നടക്കും.

പരീക്ഷാ ഫലം

നാലാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 16 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

കോഴിക്കോട് ഫാറൂഖ് ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് മാനേജ്മന്റ് സ്റ്റഡീസില്‍ എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബി.എ. ഇംഗ്ലീഷ് നവംബര്‍ 2021 റഗുലര്‍ പരീക്ഷയെഴുതിയ രജിസ്റ്റര്‍ നമ്പര്‍ GAATAEG146 മുതല്‍ GAATAEG232 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പുനര്‍മൂല്യനിര്‍ണയ അപേക്ഷ സമര്‍പ്പിക്കുന്നതിന് 3-ന് കൂടി അവസരമുണ്ട്.

ഒന്നാം സെമസ്റ്റര്‍ ബി.കോം., അനുബന്ധവിഷയങ്ങള്‍ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും നവംബര്‍ 2019, 2020 സപ്ലിമെന്ററി പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ അപേക്ഷിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!