Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ഇന്ത്യന്‍ കള്‍ച്ചര്‍ പോര്‍ട്ടലില്‍ കേരളത്തിന്റെ സംഭാവനകള്‍ വേണം പ്രൊഫ. പ്രദീപ് വര്‍മ

HIGHLIGHTS : ഇന്ത്യന്‍ കള്‍ച്ചര്‍ പോര്‍ട്ടലില്‍ കേരളത്തിന്റെ സംഭാവനകള്‍ വേണം പ്രൊഫ. പ്രദീപ് വര്‍മകേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യന്‍ കള്‍...

ഇന്ത്യന്‍ കള്‍ച്ചര്‍ പോര്‍ട്ടലില്‍ കേരളത്തിന്റെ സംഭാവനകള്‍ വേണം
പ്രൊഫ. പ്രദീപ് വര്‍മകേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യന്‍ കള്‍ച്ചര്‍ പോര്‍ട്ടലിലേക്ക് കേരളത്തില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ക്കായി കാലിക്കറ്റ് സര്‍വകലാശാലയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് പദ്ധതിയുടെ ഉപദേഷ്ടാവ് പ്രൊഫ. പ്രദീപ് വര്‍മ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലുമായി (ഐ.ക്യു.എ.സി.) സഹകരിച്ച് ഇന്ത്യന്‍ കള്‍ച്ചര്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനം വിശദീകരിക്കുന്ന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കല, സാംസ്‌കാരികം, ചരിത്രം തുടങ്ങിയ മേഖലകളില്‍ പോര്‍ട്ടലിലേക്ക് കേരളത്തിന് നല്‍കാവുന്ന നിരവധി സംഭാവനകളുണ്ട്. ഇതിനായി വിദ്യാര്‍ഥികളെയും പഠനവകുപ്പുകളെയും പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

യു.ജി.സി.-നെറ്റ്, ജെ.ആര്‍.എഫ്. സൗജന്യപരിശീലനം

sameeksha-malabarinews

കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ മാനവിക വിഷയങ്ങളില്‍ യു.ജി.സി.-നെറ്റ്, ജെ.ആര്‍.എഫ്. ജൂണ്‍ 2023 (പേപ്പര്‍-1) സൈക്കിള്‍ പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി 12 ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. മെയ് മൂന്നാം വാരം സര്‍വകലാശാലാ കാമ്പസില്‍ ആരംഭിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നിര്‍ദ്ദിഷ്ട ഗൂഗിള്‍ ഫോമില്‍ 18-ന് വൈകീട്ട് 5 മണിക്കകം അപേക്ഷ സമര്‍പ്പിക്കണം. മുമ്പ് പരിശീലനം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ 7736264241.

സി.യു.ക്യാറ്റ് – 2023 പ്രവേശന പരീക്ഷ

പി.ജി., ഇന്റഗ്രേറ്റഡ് പി.ജി., എല്‍.എല്‍.എം. പ്രവേശനത്തിനുള്ള സി.യു.ക്യാറ്റ്-2023 പ്രവേശന പരീക്ഷ പുതുക്കിയ സമയക്രമമനുസരിച്ച് 18, 19 തീയതികളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ

രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഓര്‍ഗാനിക് ഫാമിംഗ് ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷ 22-ന് തുടങ്ങും.

ഒന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നവംബര്‍ 2022 റഗുലര്‍ പരീക്ഷയും 29-ന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 24-ന് തുടങ്ങും.

പ്രാക്ടിക്കല്‍ പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.വോക്. മള്‍ട്ടിമീഡിയ നവംബര്‍ 2020, 2021 പരീക്ഷകളുടെയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021, 2022 പരീക്ഷകളുടെയും പ്രാക്ടിക്കല്‍ 10, 11, 12, 15 തീയതികളില്‍ നടക്കും.

ഹാള്‍ടിക്കറ്റ്

15-ന് ആരംഭിക്കുന്ന അദീബെ ഫാസില്‍ പ്രിലിമിനറി ഒന്നാം വര്‍ഷ ഏപ്രില്‍/മെയ് 2023 പരീക്ഷയുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!