താനൂര്‍ ബോട്ട് അപകടം: ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

താനൂര്‍ ബോട്ടപകടത്തില്‍ നിരവധി കുട്ടികള്‍ മരണപ്പെടാന്‍ ഇടയായ സംഭവത്തില്‍ ബാലവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി. മനോജ് കുമാര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി.

കൃത്യമായ വിവരം രേഖപ്പെടുത്താതെയും വേണ്ടത്ര ജീവന്‍ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കാതെയും കുട്ടികളെ ബോട്ടില്‍ കയറ്റാന്‍ പാടില്ല.

സംഭവം അറിഞ്ഞ ഉടന്‍ കമ്മീഷന്‍ അംഗം സി. വിജയകുമാര്‍ സ്ഥലത്തെത്തി ആവശ്യമായ നടപടി സ്വീകരിച്ചിരുന്നു. ബോട്ടപകടത്തില്‍ പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ മരണപ്പെടാന്‍ ഇടയായ സംഭവം സംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ മലപ്പുറം ജില്ലാ കലക്ടര്‍, പരപ്പനങ്ങാടി , മുന്‍സിപ്പല്‍ , ജില്ല ശിശു സംരക്ഷണ ഓഫീസര്‍, ഡി.റ്റി.പി.സി സെക്രട്ടറി എന്നിവര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top