Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ഫിസിക്‌സ് അദ്ധ്യാപക പരിശീലനം

HIGHLIGHTS : Calicut University News; Physics Teacher Training

ഫിസിക്‌സ് അദ്ധ്യാപക പരിശീലനം
പൊതുവിദ്യാഭ്യാസ വകുപ്പും കോഴിക്കോട് ഡയറ്റുമായും ചേര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല ഹൈസ്‌കൂളുകളിലെ ഫിസിക്‌സ് അദ്ധ്യാപകര്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു. 23 മുതല്‍ 25 വരെ സര്‍വകലാശാലാ ആര്യഭട്ടാ ഹാളില്‍ നടക്കുന്ന പരിശീലനത്തില്‍ മുന്‍കൂട്ടി തെരഞ്ഞെടുക്കപ്പെട്ടവരാണ് പങ്കെടുക്കുന്നത്. 23-ന് രാവിലെ 10 മണിക്ക് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് പരിപാടി ഉദ്ഘാടനം ചെയ്യും.

നെറ്റ് പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗത്തിനു കീഴിലുള്ള അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ നെറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജനറല്‍ പേപ്പറിനും എഡ്യുക്കേഷന്‍ വിഷയത്തിനുമാണ് പരിശീലനം നല്‍കുന്നത്. വിജ്ഞാപനവും അപേക്ഷാ ഫോമും അദ്ധ്യാപക പരിശീലന കേന്ദ്രത്തിന്റെ വെബ്‌സൈറ്റില്‍ (www.mhrdtlc.uoc.ac.in) ലഭ്യമാണ്. ഫോണ്‍ 9656356933.

sameeksha-malabarinews

എസ്.ഡി.ഇ. – കോണ്‍ടാക്ട് ക്ലാസ്
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.കോം., ബി.ബി.എ. കോണ്‍ടാക്ട് ക്ലാസുകള്‍ 21-ന് തുടങ്ങും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം ക്ലാസിന് ഹാജരാകണം. എസ്.ഡി.ഇ. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിശദമായ സമയക്രമം പരിശോധിച്ച് സെന്ററുകള്‍ ഉറപ്പു വരുത്തേണ്ടതാണ്. ഫോണ്‍ 0494 2400288, 2407356, 2407494.

പരീക്ഷ
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 23-ന് തുടങ്ങും.

ജനുവരി 25-ന് തുടങ്ങാനിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും എസ്.ഡി.ഇ. നവംബര്‍ 2021 പരീക്ഷകളും പുതുക്കിയ സമയക്രമമനുസരിച്ച് 30-ന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എല്‍.എല്‍.ബി. – ഇന്റേണല്‍ ഇംപ്രൂവ്‌മെന്റ്

2016 പ്രവേശനം ബി.ബി.എ.-എല്‍.എല്‍.ബി., 2018 പ്രവേശനം എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി ജനുവരി 2023 ഇന്റേണല്‍ ഇംപ്രൂവ്‌മെന്റിന് പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!