Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; സര്‍വകലാശാലയില്‍ ‘പഴമ പലമ’ സെമിനാര്‍

HIGHLIGHTS : Calicut University News; 'Phamama Palama' seminar in the university

സര്‍വകലാശാലയില്‍ ‘പഴമ പലമ’ സെമിനാര്‍

ഏകഭാഷയും ഏക സംസ്‌കാരവും അടിച്ചേല്‍പ്പിക്കുകയും ബഹുസ്വരത ഇല്ലാതാവുകയും ചെയ്യുന്ന കാലഘട്ടത്തിലുടെയാണ് നാം കടന്നു പോകുന്നതെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അഭിപ്രായപ്പെട്ടു. മലയാളം സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറും കാലിക്കറ്റ് സര്‍വകലാശാലാ മലയാളപഠനവിഭാഗം പ്രൊഫസറുമായ ഡോ. അനില്‍ വള്ളത്തോളിന്റെ വിരമിക്കലിനോടനുബന്ധിച്ച് നടത്തിയ ‘പഴമ പലമ’ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറിവ് സമ്പാദനത്തിനും ബോധനത്തിനും മാതൃഭാഷയായ മലയാളം ഉപയോഗിക്കാന്‍ നമുക്ക് കഴിയണമെന്നും മലയാളം സര്‍വകലാശാല അത് വിജയകരമായി നടപ്പാക്കിയെന്നും വി.സി. പറഞ്ഞു. വകുപ്പ് മേധാവി ഡോ. ആര്‍.വി.എം. ദിവാകരന്‍ അധ്യക്ഷത വഹിച്ചു. ഡോ. വി.എ. ഷഹന, കെ. അഞ്ജന എന്നിവര്‍ സംസാരിച്ചു. ഡോ. ടി.ബി. വേണുഗോപാല പണിക്കര്‍, ഡോ. കെ.വി. ദിലീപ് കുമാര്‍, ഡോ. എന്‍. അജയകുമാര്‍, ഡോ. നൗഷാദ് തുടങ്ങിയവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ബുധനാഴ്ചയാണ് സെമിനാര്‍ സമാപനം.

sameeksha-malabarinews

മൂല്യനിർണയ ക്യാമ്പ്

ഒന്നാം സെമസ്റ്റർ എം.സി.എ. (2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2023 റഗുലർ & സപ്ലിമെന്‍ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് മാർച്ച് 12 മുതൽ 15 വരെ നടക്കും. ഈ കാലയളവിൽ എം.സി.എ. റഗുലർ ക്ലാസ്സുകൾ ഉണ്ടായിരിക്കില്ല. നിയോഗിക്കപ്പെട്ട എല്ലാ അധ്യാപകരും നിർബന്ധമായും ക്യാമ്പിൽ പങ്കെടുക്കേണ്ടതാണ്. ക്യാമ്പിന്റെ വിശദവിവരങ്ങൾക്ക് അധ്യാപകർ അതത് ക്യാമ്പ് ചെയർമാനമാരുമായി ബന്ധപ്പെടാവുന്നതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

ലൈബ്രറി അന്താരാഷ്ട്ര സമ്മേളനം 

കാലിക്കറ്റ് സർവകലാശാലാ സി.എച്ച്.എം.കെ ലൈബ്രറി 22, 23, 24 തീയതികളിൽ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു. ‘ലൈബ്രറീസ് ബിയോണ്ട് ലൈബ്രറീസ് : ഇന്നോവേഷൻ, ഇൻക്ലൂഷൻ, ഇന്റഗ്രേഷൻ’ എന്ന പേരിൽ നടക്കുന്ന പേരിൽ നടക്കുന്ന സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ലൈബ്രറി പ്രൊഫഷണലുകൾ, അധ്യാപകർ, ഗവേഷകർ എന്നിവർ പങ്കെടുക്കും. ഓൺലൈനായി നടക്കുന്ന പരിപാടി വൈസ് ചാൻസലർ ഡോ. എം.കെ ജയരാജ് ഉദ്ഘാടനം ചെയ്യും. പ്രൊ വൈസ് ചാൻസലർ ഡോ. എം. നാസർ രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ലൈബ്രറി അസോസിയേഷൻസ് ആൻ്റ് ഇൻസ്റ്റിറ്റ്യുഷൻസ് പ്രസിഡന്റ് വിക്കി മക്‌ഡൊണാൾഡ് മുഖ്യപ്രഭാഷണം നടത്തും. വിവിധ വിഷയങ്ങളിൽ പേപ്പർ അവതരണങ്ങളും ചർച്ചകളും നടക്കും.

ടോപ്പേഴ്‌സ് അവാർഡ് 2023

കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് വിവിധ യുജി / പിജി / പ്രൊഫഷണൽ കോഴ്‌സുകളിൽ മാതൃകാപരമായ അക്കാദമിക് നേട്ടങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് നൽകുന്ന അംഗീകാരമായ “ടോപ്പേഴ്‌സ് അവാർഡ് 2023” മാർച്ച് 16-ന് സമ്മാനിക്കും. സർവകലാശാലാ ഇ.എം.എസ് സെമിനാർ കോംപ്ലക്സിലാണ് ചടങ്ങ്. ടോപ്പേഴ്‌സ്  അവാർഡ് ജേതാക്കളുടെ പട്ടികയും പ്രോഗ്രാം രജിസ്‌ട്രേഷനുള്ള നിർദ്ദേശങ്ങളും സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ (https://www.uoc.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.  വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ഫോറം ഉപയോഗിച്ച് രജിസ്‌ട്രേഷൻ ചെയ്യേണ്ടതാണ്.  പൂരിപ്പിച്ച ഫോറവും ചലാനും സ്കാൻ ചെയ്തു  toppersaward@gmail.com എന്ന ഇ – മെയിൽ വിലാസത്തിൽ നൽകേണ്ടതും ആയതിന്റെ ഒറിജിനൽ തപാൽ മുഖേന ഫെബ്രുവരി 29-നകം പരീക്ഷ കൺട്രോളറുടെ വിലാസത്തിൽ ലഭിക്കുന്ന രീതിയിൽ അയച്ചു അയക്കേണ്ടതുമാണ്. അർഹരായവർ ഉടൻതന്നെ  രജിസ്‌ട്രേഷൻ പൂർത്തീകരിക്കണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു . കൂടുതൽ വിവരങ്ങൾക്ക്  0494 2407239 / 0494 2407200 / 0494 2407269 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ ബോട്ടണി പഠന വകുപ്പിൽ പി.എച്ച്.ഡി. പ്രവേശനത്തിന് റിപ്പോർട്ട് ചെയ്തവർ ഫെബ്രുവരി 22-ന് രണ്ടു മണിക്ക് എല്ലാ അസൽ രേഖകളുമായി പഠന വകുപ്പിൽ അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്.

ഹിന്ദി പി.എച്ച്.ഡി. പ്രവേശന ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട പഠനവിഭാഗത്തിൽ റിപ്പോർട്ട് ചെയ്തവർ ഫെബ്രുവരി 22-ന് ഉച്ചക്ക് 2.30-ന് അസൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം സർവകലാശാലാ ഹിന്ദി പഠന വകുപ്പിൽ ഹാജരാക്കേണ്ടതാണ്.

പരീക്ഷാ അപേക്ഷ

സർവകലാശാലാ നിയമ പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എൽ.എൽ.എം. (2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 11 വരെയും 180 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം. ലിങ്ക് 26 മുതൽ ലഭ്യമാകും.

പ്രാക്ടിക്കൽ പരീക്ഷ

ഒന്നാം സെമസ്റ്റർ ബി.വോക്. ഇസ്ലാമിക് ഫിനാൻസ് നവംബർ 2022 SDC1IF04 IT FOR BUSINESS-LAB I പ്രാക്ടിക്കൽ പരീക്ഷ 29-ന് നടക്കും. കേന്ദ്രം:- ഇ.എം.ഇ.എ കോളേജ് ഓഫ് ആർട്സ് ആൻ്റ് സയൻസ്, കൊണ്ടോട്ടി

പരീക്ഷാ ഫലം 

രണ്ടാം സെമസ്റ്റർ ബി.എസ് സി.  മെഡിക്കൽ ബയോകെമിസ്ട്രി ഏപ്രിൽ 2018 സ്പെഷ്യൽ സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

എം.എ. ഫോക്‌ലോർ സ്റ്റഡീസ് (2022 പ്രവേശനം) രണ്ടാം സെമസ്റ്റർ ഏപ്രിൽ 2023, മൂന്നാം സെമസ്റ്റർ നവംബർ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!