Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; കാലിക്കറ്റില്‍ പി.ജി. പുനര്‍മൂല്യനിര്‍ണയഫലം 22 ദിവസത്തിനകം

HIGHLIGHTS : Calicut University News; PG in Calicut Revaluation result within 22 days

എ.എസ്.ആര്‍.എസ്. ഫലം കണ്ടു ; കാലിക്കറ്റില്‍ പി.ജി. പുനര്‍മൂല്യനിര്‍ണയഫലം 22 ദിവസത്തിനകം

ഉത്തരക്കടലാസുകള്‍ ഓട്ടോമാറ്റിക് സ്‌റ്റോറേജില്‍ സൂക്ഷിക്കാന്‍ തുടങ്ങിയ ശേഷം ആദ്യമായി 22 പ്രവൃത്തി ദിവസങ്ങള്‍ക്കകം പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല.
അഫിലിയേറ്റഡ് കോളേജുകളുടെ നാലാം സെമസ്റ്റര്‍ എം.എ / എം.എസ്‌സി. / എം.കോം. എന്നിവയുടെ പുനര്‍മൂല്യനിര്‍ണയഫലമാണ് അതിവേഗം നല്‍കിയത്.

1129 വിദ്യാര്‍ഥികളുടെ പുനര്‍മൂല്യനിര്‍ണയ ഫലം (എം.എ ഇംഗ്ലീഷ് – 455, എം എസ് സി കെമിസ്ട്രി – 116, എം കോം – 300, എം.എസ്.സി മാത്‌സ് – 167, എം.എസ്.സി ഫിസിക്‌സ് – 91 ആകെ 1129) പ്രസിദ്ധീകരിച്ചത്. ഉത്തരക്കടലാസില്‍ ബാര്‍കോഡ് സംവിധാനം ഒരുക്കി നടത്തിയ പരീക്ഷയില്‍ 19 ദിവസം കൊണ്ടാണ് ഫലം പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 11 ആയിരുന്നു പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി.

sameeksha-malabarinews

പരീക്ഷാ ഭവനില്‍ ഉത്തരക്കടലാസുകള്‍ സൂക്ഷിക്കുന്ന സംവിധാനത്തിന്റെ ഉപയോഗത്തിന്റെ (എ.എസ്.ആര്‍.എസ്.) വിജയമാണിത്. തുടര്‍ന്നും ഇതേ രീതിയില്‍ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിക്കാനാകുമെന്നാണ് പരീക്ഷാഭവന്‍ അധികൃതര്‍ പറഞ്ഞു. ഇതോടൊപ്പം പുനര്‍മൂല്യനിര്‍ണയം നടത്തിയ കോളേജുകളിലെ അധ്യാപകരെയും പരീക്ഷാ ഭവനിലെ പുനര്‍മൂല്യനിര്‍ണയ വിഭാഗത്തെയും  പി.ജി. ബ്രാഞ്ചിനെയും അഭിനന്ദിക്കുന്നതായി പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്‌വിന്‍ സാംരാജ് അറിയിച്ചു.

സ്‌പോര്‍ട്‌സ് കോണ്‍വൊക്കേഷന്‍

കാലിക്കറ്റ് സര്‍വകലാശാലാ സ്‌പോര്‍ട്‌സ് കോണ്‍വൊക്കേഷന്‍ 18-ന് നടക്കും. രാവിലെ 11 മണിക്ക് ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ കായിക മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്കും ടീമുകളുടെ പരിശീലകര്‍ക്കും 28 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റും സ്‌പോര്‍ട്‌സ് കിറ്റുകളുമാണ് വിതരണം ചെയ്യുന്നത്. 280 കായികതാരങ്ങളും 10 പരിശീലകരുമാണ് അവാര്‍ഡിന് അര്‍ഹരായിട്ടുള്ളത്. സര്‍വകലാശാലാ തലത്തിലും അഖിലേന്ത്യാ തലത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച കോളേജുകള്‍ക്കുള്ള ബെസ്റ്റ് കോളേജ് അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്യും. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ സര്‍വകലാശാലാ വിദ്യാര്‍ത്ഥിനിയായ ആന്‍സി സോജന്‍, പൂര്‍വവിദ്യാര്‍ത്ഥികളായ ശ്രീശങ്കര്‍, അജ്മല്‍, അനസ് എന്നിവരെയും ചടങ്ങില്‍ ആദരിക്കും. ചടങ്ങില്‍ പി.വി.സി. ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിണ്ടിക്കേറ്റ് അംഗങ്ങള്‍, കായികരംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും.

അറബിക് ദേശീയ സെമിനാര്‍

കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവിഭാഗം സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബുഖാരി ഇസ്ലാമിക് ദവ കോളേജുമായി ചേര്‍ന്ന് ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 12-ന് രാവിലെ 9.30-ന് ഇം.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് പരിപാടി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്റെ സയന്‍സ് കോളേജ് ചരിത്രവിഭാഗം അദ്ധ്യാപകനും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ പരീക്ഷാ കണ്‍ട്രോളറുമായ ഡോ. പി.ജെ. വിന്‍സന്റ് മുഖ്യപ്രഭാഷണം നടത്തും. സെമിനാര്‍ 13-ന് സമാപിക്കും.

എം.എ. സോഷ്യോളജി സ്‌പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ വയനാട് ചെതലയത്തുള്ള ഐ.ടി.എസ്.ആറില്‍ എസ്.ടി. വിഭാഗക്കാര്‍ക്കുള്ള എം.എ.സോഷ്യോളജി റസിഡന്‍ഷ്യല്‍ കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം 12-ന് രാവിലെ 10 മണിക്ക് ഐ.ടി.എസ്.ആര്‍. ഓഫീസില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഹിന്ദി വൈവ

കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവിഭാഗത്തില്‍ പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് വൈവ 13-ന് രാവിലെ 10.30-ന്  പഠനവിഭാഗത്തില്‍ നടക്കും.

പുനര്‍മൂല്യനിര്‍ണയ ഫലം

ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

ബി.ബി.എ.-എല്‍.എല്‍.ബി. പത്താം സെമസ്റ്റര്‍ നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ നവംബര്‍ 2-നും അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷകളും നാലാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി (3 വര്‍ഷം) ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2023 സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 3-നും ആറാം സെമസ്റ്റര്‍ നവംബര്‍ 2-നും തുടങ്ങും.

ഒക്‌ടോബര്‍ 9-ന് തുടങ്ങാന്‍ തീരുമാനിച്ച് മാറ്റിവെച്ച രണ്ടാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷയും നവംബര്‍ 16-ന് തുടങ്ങും.

ഒക്‌ടോബര്‍ 10-ന് തുടങ്ങാന്‍ തീരുമാനിച്ച് മാറ്റിവെച്ച ഏഴാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷയും നവംബര്‍ 20-ന് തുടങ്ങും.

പ്രാക്ടിക്കല്‍ പരീക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഡാറ്റാ സയന്‍സ് ആന്റ് അനലിറ്റിക്‌സ് നവംബര്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 11, 13 തീയതികളില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ ബി.വോക്. അഗ്രികള്‍ച്ചര്‍ ഏപ്രില്‍ 2022, 2023 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 16, 17, 18 തീയതികളില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബി.വോക്. ഓര്‍ഗാനിക് ഫാമിംഗ് ഏപ്രില്‍ 2023 പരീക്ഷയുടെ പ്രാക്ടിക്കല്‍ 17-ന് രാവിലെ 9.30 മുതല്‍ 12.30 വരെ കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ നടക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!