Section

malabari-logo-mobile

സ്ത്രീ സുരക്ഷയുടെ പാഠങ്ങള്‍ വീടുകളില്‍ നിന്ന് തുടങ്ങണം: അഡ്വ. പി. സതീദേവി

HIGHLIGHTS : Lessons of women's safety should start at home: Adv. P. Sati Devi

സ്ത്രീ സുരക്ഷയുടെ പാഠങ്ങള്‍ വീടുകളില്‍ നിന്ന് തന്നെ തുടങ്ങണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. കേരള വനിതാ കമ്മീഷനും തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാല, തുഞ്ചന്‍ സ്മാരക ഗവ. കോളജും സംയുക്തമായി സംഘടിപ്പിച്ച സ്ത്രീ സുരക്ഷാ ജില്ലാ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ആണ്‍-പെണ്‍ സമഭാവനയുടെ അന്തരീക്ഷം വീടുകളില്‍ നിന്ന് തന്നെ ഉണ്ടാവണം. ആണ്‍കുട്ടികളെപ്പോലെ പെണ്‍കുട്ടികള്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാനും ചിന്താഗതികള്‍ പ്രകടിപ്പിക്കാനുമുള്ള അവസരമൊരുക്കണം. വിധേയത്വ മനോഭാവത്തോടെ പെണ്‍കുട്ടികളെയും മേധാവിത്വ മനോഭാവത്തോടെ ആണ്‍കുട്ടികളെയും വളര്‍ത്തുന്ന സാഹചര്യം ഇല്ലാതാക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും അവര്‍ പറഞ്ഞു.

sameeksha-malabarinews

തുഞ്ചന്‍ സ്മാരക ഗവ. കോളേജില്‍ നടന്ന സെമിനാറില്‍ വനിതാ കമ്മീഷന്‍ അംഗം വി.ആര്‍ മഹിളാമണി അധ്യക്ഷത വഹിച്ചു. അഡ്വ. രാജേഷ് പുതുക്കാട് സെമിനാറില്‍ ക്ലാസെടുത്തു. തുഞ്ചന്‍ സ്മാരക ഗവ. കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.എസ് അജിത്, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാല എന്‍.എസ്.എസ് കോ -ഓര്‍ഡിനേറ്റര്‍ ഡോ.കെ ബാബുരാജന്‍, ഡോ. കെ.ആര്‍ ധന്യ, ഡോ. എം.ജി മല്ലിക തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!