Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; കാലിക്കറ്റില്‍ പി.ജി. പ്രവേശനം പൊതുപ്രവേശന പരീക്ഷക്ക് 26 വരെ അപേക്ഷിക്കാം

HIGHLIGHTS : Calicut University News; PG in Calicut Admission You can apply for Common Entrance Test till 26th

കാലിക്കറ്റില്‍ പി.ജി. പ്രവേശനം പൊതുപ്രവേശന പരീക്ഷക്ക് 26 വരെ അപേക്ഷിക്കാം

2024-25 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പി.ജി./ഇന്റഗ്രേറ്റഡ് പി.ജി., സര്‍വകലാശാല സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, അഫിലിയേറ്റഡ് കോളേജുകളിലെ എം.പി.എഡ്., ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ് എം.എസ്.ഡബ്ല്യു., എം.എ. ജേര്‍ണലിസം & മാസ് കമ്യൂണിക്കേഷന്‍, എം.എസ്.സി. ഹെല്‍ത്ത് & യോഗ തെറാപ്പി, എം.എസ്.സി ഫോറന്‍സിക് സയന്‍സ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതു പ്രവേശന പരീക്ഷയ്ക്കായി (CUCAT 2024) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള അവസാന തീയതി ഏപ്രില്‍ 26 വരെ നീട്ടി.

sameeksha-malabarinews

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ അപേക്ഷകളില്‍ തിരഞ്ഞെടുത്ത പ്രോഗ്രാം, കോളേജ്, പരീക്ഷാ കേന്ദ്രം എന്നിവ ഒഴികെയുള്ള തിരുത്തലുകള്‍ ആവശ്യമെങ്കില്‍ doaentrance@uoc.ac.in എന്ന
ഇ-മെയില്‍ വിലാസത്തിലേക്ക് മതിയായ രേഖകളും CAP IDയും സഹിതം മെയില്‍ അയക്കണം.
പ്രവേശന വിജ്ഞാപനത്തിനും പ്രോസ്‌പെക്ടസിനും മറ്റ് വിശദവിവരങ്ങള്‍ക്കും വെബ്‌സൈറ്റ് (admission.uoc.ac.in) സന്ദര്‍ശിക്കുക. ഫോണ്‍: 0494 2407016, 2407017..

പരീക്ഷാഫലം

രണ്ടാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ/ ബി.എം.എം.സി. (സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്.) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള ലിങ്ക് 25 വരെ വെബ്‌സൈറ്റില്‍ ലഭ്യമാകും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!