കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; പി.ജി. പ്രവേശനം: ലേറ്റ് രജിസ്ട്രഷന്‍

പി.ജി. പ്രവേശനം: ലേറ്റ് രജിസ്ട്രഷന്‍

പി.ജി. ക്യാപ് ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യം സെപ്റ്റംബര്‍ 10 മുതല്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍ ലഭ്യമാകും. 2024 – 2025 അധ്യായന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള പി.ജി. പ്രവേശനത്തിന് (പി. ജി. ക്യാപ് – 2024) ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനായി അതത് പ്രോഗ്രാമുകളിലേക്ക് അപേക്ഷിച്ചവരുടെ വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രവേശനവിഭാഗം വെബ്സൈറ്റില്‍ ആഗസ്റ്റ് 19-ന് പ്രസിദ്ധീകരിച്ചിരുന്നു. പ്രസ്തുത റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന പരാതി വിദ്യാര്‍ഥികള്‍ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവ പരിശോധിച്ചു ആവശ്യമെങ്കില്‍ തിരുത്തലുകള്‍ വരുത്തി പുനഃപ്രസിദ്ധീകരിക്കേണ്ടതിനാല്‍ പ്രവേശന നടപടികള്‍ ആരംഭിക്കുന്നത് സെപ്റ്റംബര്‍ മൂന്നിന് ശേഷം ആയിരിക്കും. വിദ്യാര്‍ഥികള്‍ സ്റ്റുഡന്റ് ലോഗിനിലൂടെ റാങ്ക് നില പരിശോധിക്കേണ്ടതും പരാതികള്‍ ഉള്ളപക്ഷം ആഗസ്റ്റ് 27-ന് രാവിലെ 10 മണിക്കുള്ളില്‍ പരാതികള്‍ pgonline@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കേണ്ടതുമാണ്.

കാലിക്കറ്റിലെ ബിരുദ പ്രവേശനം 31 വരെ നീട്ടി

കാലിക്കറ്റ് സര്‍വകലാശാലയുടെ 2024 – 2025 അധ്യായന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള സമയം ആഗസ്റ്റ് 31 – ന് വൈകീട്ട് മൂന്ന് മണി വരെ നീട്ടി. യു.ജി. ലേറ്റ് രജിസ്‌ട്രേഷന്‍ സൗകര്യം 31 – ന് ഉച്ചക്ക് 12.00 മണി വരെ ലഭ്യമാകും. വിവിധ അഫിലിയേറ്റഡ് കോളേജുകളിലെ കോഴ്‌സ്, റിസര്‍വേഷന്‍ എന്നിവ തിരിച്ചുള്ള സീറ്റ് ഒഴിവുകള്‍ പ്രവേശനവിഭാഗം വെബ്സൈറ്റില്‍ ലഭ്യമാണ്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അതത് കോളേജുകളിലെ ഒഴിവുകള്‍ പരിശോധിച്ച് 31 – നുള്ളില്‍ കോളേജുമായി ബന്ധപ്പെട്ട് പ്രവേശനത്തിന് അവര്‍ നിര്‍ദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്സൈറ്റില്‍ https://admission.uoc.ac.in/ .

ജോണ്‍ മത്തായി സെന്ററില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

തൃശ്ശൂര്‍ അരണാട്ടുകരയിലുള്ള കാലിക്കറ്റ് സര്‍വകലാശാലാ ജോണ്‍ മത്തായി സെന്ററിലെ എം.എ. ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒരു ഒഴിവിലേക്ക് മണിക്കൂര്‍വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നതിനായി ആഗസ്റ്റ് 30-ന് രാവിലെ 10.30-ന് വാക് – ഇന്‍ – ഇന്റര്‍വ്യൂ നടത്തും. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ https://www.uoc.ac.in/ .

സെക്യൂരിറ്റി ഗാര്‍ഡ് നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ പ്രധാന ക്യാമ്പസിലേക്ക് കരാറടിസ്ഥാനത്തിലുള്ള സെക്യൂരിറ്റി ഗാര്‍ഡ് നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. 15 വര്‍ഷത്തില്‍ കുറയാത്ത സേവനമുള്ള വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം. വയസ് : 01.01.2024 – ന് 50 വയസ് കവിയരുത്. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നിയമനുസൃത വയസിളവ് ലഭിക്കും. പ്രതിമാസ വേതനം : 21,175/- രൂപ. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ ഏഴ്. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

സംസ്‌കൃത പഠനവകുപ്പില്‍ സീറ്റൊഴിവ്

സര്‍വകലാശാലാ സംസ്‌കൃത പഠനവകുപ്പില്‍ എം.എ. സംസ്‌കൃതം ആന്റ് ലിറ്ററേച്ചര്‍ (ജനറല്‍), ഇന്റഗ്രേറ്റഡ് എം.എ. സംസ്‌കൃതം എന്നീ പ്രോഗ്രാമുകളില്‍ ജനറല്‍ / സംവരണ വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ആഗസ്റ്റ് 30-ന് രാവിലെ 11 മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം. രജിസ്ട്രേഷന്‍ സൗകര്യം സര്‍വകലാശാലാ പ്രവേശന വിഭാഗം വെബ്സൈറ്റില്‍ ലഭ്യമാണ് https://admission.uoc.ac.in/ . കൂടുതല്‍ വിവരങ്ങള്‍ക്ക് 9745300125.

ഹിന്ദി പഠനവകുപ്പില്‍ സീറ്റൊഴിവ്

സര്‍വകലാശാലാ പഠനവകുപ്പിലെ എം.എ. ഫങ്ഷണല്‍ ഹിന്ദി ആന്റ് ട്രാന്‍സിലേഷന്‍ കോഴ്സിന് ഓപ്പണ്‍ – 4, എസ്.സി. – 3, ഒ.ബി.എച്ച്. – 1, എസ്.ടി. – 2, ഇ.ഡബ്ല്യൂ.എസ്. – 1, ഇ.ടി.ബി. – 2, മുസ്ലിം – 1 എന്നീ വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 30-ന് രാവിലെ 10 മണിക്ക് ഹിന്ദി പഠന വകുപ്പില്‍ ഹാജരാകേണ്ടതാണ്. പ്രവേശന പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍ : 9446157542.

എം.എസ്.ഡബ്ല്യൂ. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലയുടെ സുല്‍ത്താന്‍ ബത്തേരി എം.എസ്.ഡബ്ല്യൂ. സെന്ററില്‍ 2024 – 2025 അധ്യയന വര്‍ഷത്തെ എം.എസ്.ഡബ്ല്യൂ. പ്രോഗ്രാമിന് ഇ.ഡബ്ല്യൂ.എസ്. – 2, എസ്.സി. – 4, എസ്.ടി. – 2 എന്നീ വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 30 – ന് രാവിലെ 11.00 മണിക്ക് സെന്ററില്‍ ഹാജരാകേണ്ടതാണ്. പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവരുടെ അഭാവത്തില്‍ ലേറ്റ് രജിസ്ട്രേഷന്‍ നടത്തിയവരെയും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495610497, 9496344886.

പരീക്ഷ

സര്‍വകലാശാലാ പഠനവകുപ്പുകള്‍ / അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവിടങ്ങളിലെ മാറ്റിവെച്ച രണ്ടാം സെമസ്റ്റര്‍ രണ്ടു വര്‍ഷ ബി.എഡ്. ( 2020 പ്രവേശനം മുതല്‍ ) ഏപ്രില്‍ 2024 റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍ സെപ്റ്റംബര്‍ അഞ്ചിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top