വാഹനങ്ങളിലെ ബാറ്ററി മോഷ്ടിക്കുന്ന സംഘം പരപ്പനങ്ങാടിയിൽ പിടിയിൽ

പരപ്പനങ്ങാടി :വാഹനങ്ങളിലെ ബാറ്ററി മോഷ്ടിക്കുന്ന സംഘം പോലീസ് പിടിയിലായി. തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശികളായ മുഹമ്മദ് റാസിക്ക്, ഫവാസ് എന്നിവരെയാണ് പിടികൂടിയത്.

ഇന്നലെ രാത്രി രണ്ടു മണിയോടെയാണ് പാലത്തിങ്ങലിൽ വെച്ച് മോഷ്ടാക്കളെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടിയത്.

നിറുത്തിയിട്ട ടോറസ് ലോറിയുടെ ബാറ്ററിയും മറ്റും ഊരിയെടുക്കുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

മൂന്ന് പേരുണ്ടായിരുന്ന സംഘത്തിൽ ഒരാൾ ഓടിരക്ഷപെട്ടു.

പരപ്പനങ്ങാടി.എസ് ഐ റഫീഖും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

താനൂർ,ഓല പീടിക, ചെമ്മാട് ഭാഗങ്ങളിലെ വാഹനങ്ങളിലെ നിരവധിബേറ്ററി അടക്കമുള്ള വസ്തുക്കൾ സംഘം മോഷണം നടത്തിയതായി സൂചനയുണ്ട്. പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top