Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; കാളിദാസോത്സവം സംഘടിപ്പിച്ചു

HIGHLIGHTS : കാളിദാസോത്സവം സംഘടിപ്പിച്ചു കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗം ഏകദിന കാളിദാസോത്സവം സംഘടിപ്പിച്ചു. സംസ്‌കൃതപഠനവിഭാഗം മുന്‍മേധാവി പ്രൊഫ. സി...

കാളിദാസോത്സവം സംഘടിപ്പിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗം ഏകദിന കാളിദാസോത്സവം സംഘടിപ്പിച്ചു. സംസ്‌കൃതപഠനവിഭാഗം മുന്‍മേധാവി പ്രൊഫ. സി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളില്‍ പ്രൊഫ. പി.വി. നാരായണന്‍, പ്രൊഫ. വി.ആര്‍. മുരളീധരന്‍, പ്രൊഫ. ടി. മിനി എന്നിവര്‍ വിഷയാവതരണം നടത്തി. കാളിദാസന്റെ കാവ്യത്തെ ആസ്പദമാക്കി സന്തോഷ്മിത്ര വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു. പഠനവിഭാഗം മേധാവി ഡോ. കെ.കെ. അബ്ദുള്‍ മജീദ് അദ്ധ്യക്ഷത വഹിച്ചു. കോ-ഓര്‍ഡിനേറ്റര്‍ ഡോ. എന്‍.എ. ഷിഹാബ്, ഡോ. ഗായത്രി ഒ.കെ., ഡോ. രഞ്ജിത്ത് രാജന്‍, സന്തോഷ് മിത്ര എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

പുസ്തക പ്രകാശനം

കാലിക്കറ്റ് സര്‍വകലാശാലാ സനാതനധര്‍മ പീഠം ‘ശ്രീനാരായണ ഗുരു – നവോത്ഥാനത്തിന്റെ പ്രവാചകന്‍’ എന്ന പുസ്തകത്തിന്റെ പുനഃപ്രകാശനം നടത്തുന്നു. 16-ന് രാവിലെ 11 മണിക്ക് ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ ചാന്‍സിലര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുനഃപ്രകാശനം നടത്തും. റിട്ട. പ്രൊഫസര്‍ വി.എസ്. രാധാകൃഷ്ണന്‍ ഏറ്റുവാങ്ങും. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് അദ്ധ്യക്ഷനാകും. പത്മവിഭൂഷണ്‍ പി. പരമേശ്വരനാണ് പുസ്തകം രചിച്ചത്.

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ക്ലാസ്സുകള്‍ ഉണ്ടാകില്ല

ഏപ്രില്‍ 2023 നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 6 മുതല്‍ 10 വരെ നടക്കുന്നതിനാല്‍ പ്രസ്തുത ദിവസങ്ങളില്‍ അഫിലിയേറ്റഡ് കോളേജുകളിലെ റഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. ക്യാമ്പിന്റെ വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഫിസിക്‌സ് നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. ജൂണ്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!