പരപ്പനങ്ങാടി: കട കുത്തിതുറന്ന് മോഷണം നടത്തി. അഞ്ചപ്പുരയിലെ കടലുണ്ടി ട്രേഡേഴ്‌സിലെ പൂട്ട് തകര്‍ത്ത് ചാക്കില്‍ കെട്ടിവെച്ച 65000 രൂപയുടെ അടക്ക കവര്‍ച്ച ചെയ്തു.
ഇന്ന് പുലര്‍ച്ചെയായിരുന്നു കവര്‍ച്ച. പരപ്പനങ്ങാടിയിലും പരിസര പ്രദേശങ്ങളിലും മോഷണം പതിവായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ചെട്ടിപ്പടിയില്‍ പരക്കെ മോഷണം നടന്നിരുന്നു. ഇവിടെ ഒരു വീട്ടില്‍ നിന്നും രണ്ട് സ്വര്‍ണവളകള്‍ മോഷണം പോയിരുന്നു. മോഷണം പതിവായതോടെ നാട്ടുകാര്‍ ആശങ്കയിലായിരിക്കുകയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



