Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; കാലിക്കറ്റിലെ വിദൂരവിഭാഗത്തിന് ഓണ്‍ലൈന്‍ പരീക്ഷാ പോര്‍ട്ടല്‍

HIGHLIGHTS : Calicut University News; Online exam portal for remote section in Calicut

കാലിക്കറ്റിലെ വിദൂരവിഭാഗത്തിന് ഓണ്‍ലൈന്‍ പരീക്ഷാ പോര്‍ട്ടല്‍

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസം വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ പരീക്ഷാ പോര്‍ട്ടല്‍ തുടങ്ങി. ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന്റെ ഭാഗമായുള്ള ഓഡിറ്റ് കോഴ്‌സിന്റെ പരീക്ഷയ്ക്കായാണ് ആദ്യഘട്ടത്തില്‍ പോര്‍ട്ടല്‍ ഉപയോഗിക്കുക. ആവശ്യമെങ്കില്‍ മറ്റു പരീക്ഷകള്‍ക്കും ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് രൂപകല്‍പ്പന. സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ സയന്‍സസിന്റെ കീഴിലുള്ള സെന്റര്‍ ഫോര്‍ ഇ-ലേണിംഗിന്റെ നേതൃത്വത്തിലാണ് പോര്‍ട്ടല്‍ വികസിപ്പിച്ചത്. പ്രൊ-വൈസ്ചാന്‍സിലര്‍ ഡോ. എം. നാസര്‍ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു. എസ്.ഡി.ഇ. ഡയറക്ടര്‍ ഡോ. ആര്‍. സേതുനാഥ് അദ്ധ്യക്ഷനായി. സിണ്ടിക്കേറ്റ് അംഗങ്ങളായ യൂജിന്‍ മൊറേലി, കെ.കെ. ഹനീഫ പോര്‍ട്ടല്‍ രൂപകല്‍പന ചെയ്ത കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജീഷ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ സി.കെ. വിജയന്‍ എന്നിവര്‍ സംസാരിച്ചു. ഓഡിറ്റ് കോഴ്‌സുകളുടെ ഓണ്‍ലൈന്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദൂരവിദ്യാഭ്യാസ വിഭാഗം അദ്ധ്യാപകര്‍ക്ക് പരിശീലനവും നല്‍കി. പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിലെ ഡോ. എ.ആര്‍. രമേശ്, താനൂര്‍ ഗവ. കോളേജിലെ ഡോ. പി. അഷ്‌കര്‍ അലി എന്നിവര്‍ ക്ലാസെടുത്തു.  പി.ആര്‍. 1321/2021

sameeksha-malabarinews

കാലിക്കറ്റ് ബാഡ്മിന്റണ്‍ ടീം അഖിലേന്ത്യാ യോഗ്യത നേടി

ഫെബ്രുവരി രണ്ടാം വാരം മൊഹാലിയില്‍ നടക്കുന്ന അഖിലേന്ത്യാ അന്തസ്സര്‍വകലാശാലാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് കാലിക്കറ്റ് സര്‍വകലാശാലാ ടീം യോഗ്യത നേടി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ നടന്ന ദക്ഷിണമേഖലാ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് കാലിക്കറ്റ് താരങ്ങള്‍ മികവ് തെളിയിച്ചത്. എഡ്വിന്‍ ജോയ്, ഗോവിന്ദ് കൃഷ്ണ, നവനീത് രമേഷ് (സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി), എസ്.ഡി. ആദിത്യന്‍ (ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട), അരവിന്ദ് സുരേഷ്, എ.പി. വിനയ് (ശ്രീകൃഷ്ണ കോളേജ്, ഗുരുവായൂര്‍), ബെന്‍സണ്‍ കെ. ആന്റണി (ഫാറൂഖ് കോളേജ്, കോഴിക്കോട്) എന്നിവരാണ് ടീമംഗങ്ങള്‍. സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ച് അഭിലാഷ് ടെന്നിസണ്‍ പരിശീലകനും ഒ.കെ. മുഹമ്മദലി ശിഹാബ് മാനേജരുമാണ്. ജെയിന്‍, ആന്ധ്ര, എസ്.ആര്‍.എം. എന്നിവയാണ് അഖിലേന്ത്യാ മത്സരത്തിന് യോഗ്യത നേടിയ മറ്റു സര്‍വകലാശാലകള്‍.

ഫോട്ടോ- അഖിലേന്ത്യാ അന്തസ്സര്‍വകലാശാലാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയ കാലിക്കറ്റ് സര്‍വകലാശാലാ ടീം   പി.ആര്‍. 1322/2021

ബോക്സിങ് പുരുഷകിരീടം തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിന്

കാലിക്കറ്റ് സര്‍വകലാശാലയുടെ അന്തര്‍കലാലയ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷവിഭാഗം കിരീടം തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിന്. 26 പോയിന്റ് നേടിയാണ് സെന്റ് തോമസ് കോളേജ് ജേതാക്കളായത്. 14 പോയിന്റുമായി എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജും 11 പോയിന്റുമായി കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തി. സര്‍വകലാശാലാ കായിക വിഭാഗം അസി. ഡയറക്ടര്‍ ഡോ. ബിനോയ്, ബോക്‌സിംഗ് പരിശീലകനും ദ്രോണാചാര്യാ ജേതാവുമായ ഡി. ചന്ദ്രലാല്‍ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. വനിതാ വിഭാഗത്തില്‍ ഇരിങ്ങാലക്കുട സെന്റ്. ജോസഫ്സായിരുന്നു ജേതാക്കള്‍.

എം.എ. ഫംഗ്ഷണല്‍ ഹിന്ദി സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠന വിഭാഗത്തില്‍ എം.എ. ഫംഗ്ഷണല്‍ ഹിന്ദിക്ക് എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്., ഒ.ബി.സി. വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. എം.എ. ഹിന്ദി സാഹിത്യം പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അപേക്ഷയുടെ പ്രിന്റ്ഔട്ടും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം 14-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം. സംവരണ വിഭാഗങ്ങളുടെ അഭാവത്തില്‍ ജനറല്‍ വിഭാഗത്തിലുള്ളവരെ പ്രവേശനത്തിന് പരിഗണിക്കും. ഫോണ്‍ 0494 2407392, 9447887384, 9895811679.   പി.ആര്‍. 1324/2021

ബി.എഡ്. പ്രവേശനം 15 വരെ നീട്ടി

കാലിക്കറ്റ് സര്‍വകലാശാലാ 2021 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന് 15-ന് വൈകീട്ട് 4 മണി വരെ അപേക്ഷിക്കാം. മാന്റേറ്ററി ഫീസടക്കുന്നതിനുള്ള ലിങ്ക് 15-ന് 3 മണി വരെ ലഭ്യമാകും.   പി.ആര്‍. 1325/2021

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 22 വരെയും ഫീസടച്ച് 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.  പി.ആര്‍. 1326/2021

പരീക്ഷ

അവസാന വര്‍ഷ അദീബെ-ഫാസില്‍ ഏപ്രില്‍/മെയ് 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും രണ്ടാം വര്‍ഷ അദീബെ-ഫാസില്‍ പ്രിലിമിനറി ഏപ്രില്‍/മെയ് 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളും 2022 ജനുവരി 5-ന് തുടങ്ങും.  പി.ആര്‍. 1327/2021

പ്രാക്ടിക്കല്‍ പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. (സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്., കോവിഡ് സ്‌പെഷ്യല്‍) പ്രാക്ടിക്കല്‍ പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.  പി.ആര്‍. 1328/2021

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!