Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് അഭിമുഖം

HIGHLIGHTS : Calicut University News; Navakerala Post Doctoral Fellowship Interview

നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് അഭിമുഖം

മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പിന് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം 9, 10 തീയതികളില്‍ നടക്കും. എന്‍.കെ.പി.ഡി.എഫ്.-സി.യു.01 മുതല്‍ 04 വരെയുള്ള കാറ്റഗറിയിലേക്ക് അപേക്ഷിച്ചവര്‍ക്ക് 9-നും സി.യു.05 കാറ്റഗറി 10-നും രാവിലെ 11 മണിക്കും ഭരണകാര്യാലയത്തിലാണ് അഭിമുഖം. അപേക്ഷകര്‍ അസ്സല്‍ രേഖകള്‍ സഹിതം രാവിലെ 10 മണിക്കു തന്നെ സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് ഹാജരാകണം. സി.യു.06 കാറ്റഗറി അപേക്ഷര്‍ക്കുള്ള അഭിമുഖ തീയതി പിന്നീട് അറിയിക്കും.

sameeksha-malabarinews

ഓണം അവധി 25 മുതല്‍

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകളുടെയും പഠനവകുപ്പുകളുടെയും, സെന്ററുകളുടെയും 2023-24 അദ്ധ്യയന വര്‍ഷത്തെ ഓണാവധി ആഗസ്ത് 25 മുതല്‍ സപ്തംബര്‍ 3 വരെ ആയിരിക്കും.

പി.ജി.പ്രവേശനം അപേക്ഷയില്‍ തിരുത്തല്‍ വരുത്താം

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിനുള്ള വെയ്റ്റിംഗ് റാങ്ക്‌ലിസ്റ്റ് കോളേജുകള്‍ക്ക് കൈമാറുന്നതിനു മുമ്പായി നേരത്തേ സമര്‍പ്പിച്ച അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് അവസരം. 5 മുതല്‍ 7-ന് വൈകീട്ട് 4 മണി വരെ സ്റ്റുഡന്റ്‌സ് ലോഗിനില്‍ ഈ സൗകര്യം ലഭ്യമാണ്. 295 രൂപ ഫീസടച്ച് ലേറ്റ് രജിസ്‌ട്രേഷനുള്ള സൗകര്യവും പ്രസ്തുത ദിവസങ്ങളില്‍ ഉണ്ടാകും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

അസിസ്റ്റന്റ്, സ്വീപ്പര്‍ കം പ്യൂണ്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള തൃശൂര്‍ അരണാട്ടുകര ജോണ്‍ മത്തായി സെന്ററിലെ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ആര്‍ട്‌സില്‍ അസിസ്റ്റന്റ്, സ്വീപ്പര്‍ കം പ്യൂണ്‍ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 19-ന് വൈകീട്ട് 5 മണിക്കു മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ബി.സി.എ., ബി.എസ്.ഡബ്ല്യു. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള പേരാമ്പ്ര പ്രാദേശിക കേന്ദ്രത്തില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ ബി.സി.എ, ബി.എസ്.ഡബ്ല്യു. കോഴ്‌സുകളിലേക്ക് വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നുള്ള പ്രവേശനം 8-ന് രാവിലെ 11 മണിക്ക് നടക്കും. അര്‍ഹരായവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരായി പ്രവേശനം നേടേണ്ടതാണ്. ഫോണ്‍ 8086954115 (ബി.സി.എ.), 8594039556 (ബി.എസ്.ഡബ്ല്യു.)

എം.എ. ഇംഗ്ലീഷ് പ്രവേശന പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ എം.എ. ഇംഗ്ലീഷ് പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ള, ബിരുദതലത്തില്‍ ഇംഗ്ലീഷ് മെയിന്‍/കോര്‍ വിഷയമായി പഠിച്ചിട്ടില്ലാത്തവര്‍ക്കുള്ള പ്രവേശന പരീക്ഷ 8-ന് രാവിലെ 10.30 മുതല്‍ 1 മണി വരെ സര്‍വകലാശാലാ ടാഗോര്‍ നികേതനിലെ ശാന്തി നികേതന്‍ ഹാളില്‍ നടക്കും. ഹാള്‍ടിക്കറ്റ് 5 മുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും.

പരീക്ഷ മാറ്റി

സപ്തംബര്‍ 4-ന് തുടങ്ങാനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റി. പ്രസ്തുത പരീക്ഷകള്‍ സപ്തംബര്‍ 11-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

ആറാം സെമസ്റ്റര്‍ ബി.വോക്. ഓര്‍ഗാനിക് ഫാമിംഗ് ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 16 വരെയും 180 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.

എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ രണ്ടാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 16 വരെയും 180 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

2011 പ്രവേശനം 2004 സ്‌കീം ഒന്നു മുതല്‍ 10 വരെ സെമസ്റ്റര്‍ ബി.ആര്‍ക്ക് സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്ത് 31-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സപ്തംബര്‍ 5-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.വോക് ഓര്‍ഗാനിക് ഫാമിംഗ് നവംബര്‍ 2022 റഗുലര്‍ പരീക്ഷ 17-ന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ സപ്തംബര്‍ 4-ന് തുടങ്ങും.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.ബി.എ. നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം., ബി.എച്ച്.എ. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി,  ഇംപ്രൂവ്‌മെന്‍ര് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 10 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ എം.കോം. നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജൂലൈ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2023 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ജിയോഗ്രഫി, കമ്പ്യൂട്ടര്‍ സയന്‍സ്, എം.കോം., എം.എ. പോസ്റ്റ് അഫ്‌സലുല്‍ ഉലമ, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ നവംബര്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!