കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ദേശീയ സെമിനാർ

HIGHLIGHTS : Calicut University News; National Seminar

ദേശീയ സെമിനാർ

കാലിക്കറ്റ് സർവകലാശാലാ ബോട്ടണി പഠനവകുപ്പിലെ സീനിയർ പ്രൊഫസറായ ഡോ. ജോൺ ഇ. തോപ്പിലിന്റെ വിരമിക്കലിനോടനുബന്ധിച്ച് പഠനവകുപ്പ് മാർച്ച് 11-ന് ദേശീയ സെമിനാർ സംഘടിപ്പിക്കും. ആര്യഭട്ട ഹാളിൽ നടക്കുന്ന പരിപാടി രാവിലെ 9.30-ന് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. തമിഴ്നാട് പാളയംകോട്ടൈ സെന്റ് സേവ്യർസ് കോളേജിലെ പ്രൊഫസർ ഡോ. എസ്.ജെ. ഇഗ്‌നാസിമുത്തു മുഖ്യ പ്രഭാഷണം നടത്തും. ഹൈദ്രബാദ് സൊർഗം റിസർച്ച് ഡയറക്ടറേറ്റിൽ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കെ. ഹരിപ്രസന്ന, കേരള സർവകലാശാലാ ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. ഇ.എ. സിറിൽ തുടങ്ങിയവർ പങ്കെടുക്കും.

sameeksha-malabarinews

പി.ജി. ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സ് സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലാ അറബിക് പഠനവകുപ്പിൽ പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ അറബിക്, പി.ജി. ഡിപ്ലോമ ഇൻ കോമേഴ്സ് ആന്റ് മാനേജ്മെന്റ് ഇൻ അറബിക് കോഴ്‌സുകളിൽ എസ്.സി., എസ്.ടി., ഇ.ടി.ബി., ഇ.ഡബ്ല്യൂ.എസ്. എന്നീ സംവരണ സീറ്റുകളിലും സർട്ടിഫിക്കറ്റ് ഇൻ സ്പോക്കൺ അറബിക് കോഴ്‌സിന് എസ്.സി. സംവരണ സീറ്റിലും ഒഴിവുണ്ട്. താത്പര്യമുള്ള പ്രസ്തുത സംവരണ വിഭാഗക്കാർ മാർച്ച് 11-ന് രണ്ടു മണിക്ക് പഠനവകുപ്പിൽ ഹാജരാകണം. ഈ സംവരണ വിഭാഗക്കാർ ഹാജരാകാത്ത പക്ഷം ഒഴിവുകൾ മറ്റു സംവരണ വിഭഗങ്ങളിലേക്കോ പൊതു വിഭാഗങ്ങളിലേക്കോ മാറ്റുന്നതായിരിക്കും.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പി.ജി. ( CBCSS ) എം.എ. – പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, ഇംഗ്ലീഷ് ആന്റ് മീഡിയാ സ്റ്റഡീസ്, മലയാളം, സോഷ്യോളജി, എം.എസ് സി. – ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്‌സ് ( 2020 പ്രവേശനം ) ഏപ്രിൽ 2024, ( 2021 പ്രവേശനം മുതൽ ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 25 വരെയും 190/- രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. ലിങ്ക് മാർച്ച് 13 മുതൽ ലഭ്യമാകും.

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ (CBCSS – V – UG) വിവിധ ബി.വോക്. (2018 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2024, (2022 പ്രവേശനം മുതൽ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 25 വരെയും 190/- രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. ലിങ്ക് മാർച്ച് 13 മുതൽ ലഭ്യമാകും.

സ്പെഷ്യൽ പരീക്ഷ

മലപ്പുറം കാളികാവ് ഡക്സ്ഫോർഡ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഒന്നാം സെമസ്റ്റർ ( CBCSS UG – 2023 പ്രവേശനം ) ബി.എ. ഇക്കണോമിക്സ് വിത് ഫോറിൻ ട്രേഡ് വിദ്യാർഥികൾക്കുള്ള നവംബർ 2023 കോംപ്ലിമെന്ററി കോഴ്സ് പേപ്പർ PSY1C05 / PSY2C05 – Psychological Process റഗുലർ സ്പെഷ്യൽ പരീക്ഷ മാർച്ച് 24-ന് നടക്കും. സമയം ഉച്ചക്ക് 1.30 മുതൽ വൈകീട്ട് 4 മണി വരെ.

പരീക്ഷാഫലം

അഞ്ചാം സെമസ്റ്റർ (CBCSS – UG – 2019 പ്രവേശനം മുതൽ) ബി.എ. മൾട്ടിമീഡിയ നവംബ ർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 18 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ (CCSS) മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് നവംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

എം.എസ് സി. കെമിസ്ട്രി – ഒന്നും മൂന്നും നാലും സെമസ്റ്റർ ( CUCSS 2018 പ്രവേശനം ), രണ്ടും നാലും സെമസ്റ്റർ ( CBCSS 2019 പ്രവേശനം ) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

എട്ടാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി, നവംബർ 2024 സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!