വ്യാജ കൈത്തറി ഉത്പന്നങ്ങൾ: പരിശോധന തുടരും

HIGHLIGHTS : Fake handloom products: Inspections will continue

കൈത്തറി ഉല്‍പ്പന്നങ്ങള്‍ എന്ന വ്യാജേന കൈത്തറി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി ജില്ല വ്യവസായം കേന്ദ്രം.

ഇത്തരം ഉത്പന്നങ്ങൾ വിൽക്കുന്നത് പ്രദർശിപ്പിക്കുന്നതും കണ്ടെത്താൻ വരും ദിവസങ്ങളില്‍ തുടര്‍ പരിശോധനകള്‍ നടത്തുന്നതായിരിക്കുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.

sameeksha-malabarinews

ദി ഹാൻഡ്‌ലൂംസ് (റിസർവേഷൻ ഓഫ് ആർട്ടിക്കിൾസ് ഫോർ പ്രൊഡക്ഷൻ ) ആക്ട്, 1985 പ്രകാരം പ്രസ്തുത ഉല്‍പ്പന്നങ്ങള്‍ കണ്ടുകെട്ടുകയും സ്ഥാപന ഉടമയില്‍ നിന്നും പിഴ ഈടാക്കുകയും സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും  ജനറല്‍ മാനേജര്‍ അറിയിച്ചു. ‘കൈത്തറി വസ്ത്രങ്ങള്‍’ എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചു വില്പന നടത്തുന്ന സ്ഥാപനങ്ങള്‍ ഈ നിയമത്തിന്റെ പരിധിയില്‍പ്പെടുന്നതാണ്. വസ്ത്ര വ്യാപാര സ്ഥാപനങ്ങളില്‍ ഇത്തരം വ്യാപാരം ഒഴിവാക്കുന്നതിന് പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും ജില്ലാ വ്യവസായ കേന്ദ്രം അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!