കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; കേരള പൊതുരേഖ ബിൽ: നിയമസഭാ സെലക്ട് കമ്മിറ്റി നിർദ്ദേശങ്ങൾ സ്വീകരിച്ചു

കേരള പൊതുരേഖ ബിൽ: നിയമസഭാ സെലക്ട് കമ്മിറ്റി നിർദ്ദേശങ്ങൾ സ്വീകരിച്ചു

കേരള പൊതുരേഖ ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി കാലിക്കറ്റ് സർവകലാശാലയിൽ എത്തി അധ്യാപകരിൽനിന്നും വിദ്യാർഥികളിൽനിന്നും നിർദ്ദേശങ്ങൾ സ്വീകരിച്ചു. രജിസ്‌ ട്രേഷൻ – ആർക്കിയോളജി വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ എം.എൽ.എ. മാരായ കാനത്തിൽ ജമീല, എം. രാജഗോപലാൻ, ഡെപ്യൂട്ടി സെക്രട്ടറി ഷീബ വർഗീസ്, ആർക്കേവ്സ് വകുപ്പ് ഡയറക്ടർ എസ്. പാർവതി, നിയമസഭാ ഉദ്യോഗസ്ഥർ എന്നിവർ അടങ്ങുന്ന സംഘമാണ് ക്യാമ്പസിൽ എത്തിയത്. യോഗത്തിൽ  വൈസ്. ചാൻസിലർ ഡോ. പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീൻ, അഡ്വ. എൽ.ജി. ലിജീഷ്, ഡോ. ടി. വസുമതി, ഡോ. പി.പി. പ്രദ്യുമ്നൻ, അഡ്വ. എം.ബി. ഫൈസൽ, ഡോ. കെ. മുഹമ്മദ് ഹനീഫ, തുഞ്ചൻ താളിയോല ഗ്രന്ഥപ്പുര ഡയറക്ടർ ഡോ. എം.പി. മഞ്ജു തുടങ്ങിയവർ പങ്കെടുത്തു. മന്ത്രിയും സമിതി അംഗങ്ങളും തുഞ്ചൻ താളിയോല ഗ്രന്ഥപ്പുര സന്ദർശിച്ച് അമൂല്യ ശേഖരം നേരിൽ കണ്ടു.

വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് ഒക്ടോബർ 10-ന്

കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ അഫിലിയേറ്റഡ് കോളേജുകൾ / സെന്ററുകൾ / പഠനവകുപ്പുകൾ എന്നിവയിലെ 2024 – 2025 അധ്യയന വർഷത്തെ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് ഒക്ടോബർ പത്തിന് നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനവും ഷെഡ്യൂളും സർവകലാശാലാ വെബ്‌സൈറ്റിൽ.

എം.പി.എഡ്. പ്രവേശനം: മാറ്റിവെച്ചു

2024 – 2025 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷൻ, ഗവൺമെന്റ് കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ കോഴിക്കോട് എന്നിവിടങ്ങളിലേക്ക് സെപ്റ്റംബർ 30 – ന് നടത്താൻ നിശ്ചയിച്ചിരുന്ന  എം.പി.എഡ്. പ്രോഗ്രാം ( CUCAT – 2024 ) പ്രവേശനം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

സി.സി.എസ്.ഐ.ടി.കളിൽ എം.സി.എ. / എം.എസ്.സി. സീറ്റൊഴിവ്

മഞ്ചേരിയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ എം.സി.എ. പ്രോഗ്രാമിന് – ജനറൽ / സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. ക്യാപ് രജിസ്‌ട്രേഷൻ ഇല്ലാത്തവർ സ്പോട്ട് രജിസ്‌ട്രേഷൻ നടത്തി ഒക്ടോബർ മൂന്നിന് രാവിലെ 11.00 മണിക്ക് സെന്ററിൽ ഹാജരാകേണ്ടതാണ്. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 7907495814.

പാലക്കാട് മണ്ണാർക്കാടുള്ള എം.ഇ.എസ്. കല്ലടി കോളേജിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌- നോളജിയിൽ എം.സി.എ. / എം.എസ് സി. കമ്പ്യൂട്ടർ സയൻസ് കോഴ്‌സുകളിൽ ജനറൽ / സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർക്ക് ലേറ്റ് രജിസ്‌ട്രേഷൻ നടത്തി പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക് : 8281665557, 9446670011.

എൻ.എസ്.എസ്. ഗ്രേസ് മാർക്ക്: ഒക്ടോബർ 14 വരെ വിവരങ്ങൾ രേഖപ്പെടുത്താം

അഫിലിയേറ്റഡ് കോളേജുകളിലെ എൻ.എസ്.എസ്. ഗ്രേസ് മാർക്കിന് (CBCSS – UG 2022 പ്രവേശനം മാത്രം) അർഹരായവരുടെ വിവരങ്ങൾ കേന്ദ്രീകൃത കോളേജ് പോർട്ടലിൽ രേഖപ്പെടുത്തുന്നതിനുള്ള ലിങ്ക് സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 14 വരെ ലഭ്യമാകും.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

എല്ലാ അവസരങ്ങളും നഷ്‌ടമായ (2000 മുതൽ 2011 വരെ പ്രവേശനം) ഒന്ന് മുതൽ നാല് വരെ വർഷ ബി.എസ് സി. മെഡിക്കൽ ബയോകെമിസ്ട്രി, ബി.എസ് സി. മെഡിക്കൽ മൈക്രോബയോളജി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം ഒക്ടോബർ ഒൻപതിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

ഒന്നാം വർഷ അഫ്സൽ – ഉൽ – ഉലമ പ്രിലിമിനറി മെയ് 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 10 വരെ അപേക്ഷിക്കാം. ലിങ്ക് സെപ്റ്റംബർ 28 മുതൽ ലഭ്യമാകും.

വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ( CBCSS ) എം.എ. ഫിലോസഫി (2022 & 2023 പ്രവേശനം) ഏപ്രിൽ 2024, (2019 & 2021 പ്രവേശനം) ഏപ്രിൽ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 11 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ ( CCSS ) എം.എ. ഫിലോസഫി ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം

നാലാം സെമസ്റ്റർ എം.എസ് സി. അക്വാകൾച്ചർ ആന്റ് ഫിഷറി മൈക്രോ ബയോളജി ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top