രുക്‌സാന കക്കോടിയുടെ കവിതാ സമാഹാരവും കഥാസമാഹാരവും പ്രകാശനം ചെയ്തു

കോഴിക്കോട്:എഴുത്തുകാരിയും കലാ സാംസ്‌കാരിക, സാമൂഹ്യ പ്രവര്‍ത്തകയുമായ രുക്‌സാന കക്കോടിയുടെ കവിതാ സമാഹാരമായ വസന്തതിലകം, കഥാസമാഹാരമായ നിഴലാരവങ്ങള്‍ എന്നിവയുടെ പ്രകാശനം നടന്നു. കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ കാര്‍ട്ടൂണിസ്റ്റും ചിത്രകാരനും , നെരുദ ബുക്‌സിന്റെ പ്രസാധകനുമായ കരുണാകരന്‍ പേരാമ്പ്ര പ്രകാശനം നിര്‍വ്വഹിച്ചു. എഴുത്തുകാരനായ ബക്കര്‍ കല്ലോട് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.നീമബുക്‌സ് ആണ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചടങ്ങില്‍ സാഹിത്യ കൂട്ടായ്മയിലെ എഴുത്തുകാരയ നയീം കുട്ടമ്പൂര്‍ , മുംതാസ് പാറകത്തൊടി , ജിജി, ബിന്ദു ശിവാനന്ദ് തുടങ്ങിയര്‍ സംസാരിച്ചു.

സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന ശ്രീ കുട്ടിക്ക മലയമ്മയെ യോഗം അനുസ്മരിച്ചു. കരുണാകരന്‍ പേരാമ്പ്ര അനുസ്മരണ പ്രഭാഷണം നടത്തി. റുക്‌സാന കക്കോടി കൃതജ്ഞത രേഖപ്പെടുത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top