ഇഹ്‌സാന്‍ റഹ്‌മാനിന്റ വിയോഗം തീരാനഷ്ടം: എസ് എന്‍ എം കുടുംബം

HIGHLIGHTS : Ihsaan Rehman's death is a loss: SNM family

പരപ്പനങ്ങാടി: പരപ്പനങ്ങാടി എസ് എന്‍ എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ജേര്‍ണലിസം ബാച്ചിലെ പ്ലസ് ടു വിദ്യാര്‍ത്ഥി പി. ഇഹ്‌സാന്‍ റഹ്‌മാന്റ പെട്ടെന്നുള്ള വിയോഗം തീരാനഷ്ടമാണെന്ന് സ്‌കൂള്‍ മാനേജര്‍ അശ്‌റഫ് കുഞ്ഞാവാസ്, പ്രിന്‍സിപ്പാള്‍ എ ജാസ്മിന്‍, എച്ച് എം ബെല്ലാ ജോസ്, പി.ടി എ പ്രസിഡന്റ് ഇ. ഒ അന്‍വര്‍ എന്നിവര്‍ സംയുക്ത അനുശോചനാ കുറിപ്പില്‍ അറിയിച്ചു.

സ്‌കൂളിലെ കലാ കായിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവനാണ് ഇഹ്‌സാന്‍.
വെയിറ്റ് ലിഫ്റ്റ് മത്സരത്തില്‍ ജില്ലയിലേക്ക് യോഗ്യത നേടിയിട്ടുണ്ടായിരുന്നു അറബനമുട്ട് അടക്കമുള്ള മാപ്പിള കലകളിലും അതീവ തല്‍പരനുമായിരുന്നു.

sameeksha-malabarinews

വളരെ സജീവമായ വിദ്യാര്‍ത്ഥിയെന്ന നിലയില്‍ വിദ്യാര്‍ത്ഥികളും അദ്ദേഹത്തിന്റെ മരണ വാര്‍ത്തയുടെ ഞെട്ടലില്‍ നിന്നും മുക്തമായിട്ടില്ല.

ഇഹ്‌സാന്‍ റഹ്‌മാനിനോടുള്ള ആദരസൂചകമായി സ്‌കൂളിന് ഇന്ന് അവധി നല്‍കിയിരുന്നു.

തിങ്കളാഴ്ച രാവിലെ സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് അനുസ്മരണം നടക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!