Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; “കരുതിയിരിക്കണം ജന്തുജന്യരോഗങ്ങളെ” കാലിക്കറ്റില്‍ അന്താരാഷ്ട്ര സമ്മേളനം തുടങ്ങി

HIGHLIGHTS : Calicut University News; International conference on “Animal borne diseases should be considered” started in Calicut

“കരുതിയിരിക്കണം ജന്തുജന്യരോഗങ്ങളെ” കാലിക്കറ്റില്‍ അന്താരാഷ്ട്ര സമ്മേളനം തുടങ്ങി

കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കീടങ്ങളിലൂടെയും ജന്തുക്കളിലൂടെയും പകരുന്ന മഹാമാരികള്‍ പെരുകുന്നതിന് കാരണമാകുമെന്ന് കാലിക്കറ്റ് സര്‍വകലാശാലയിൽ നടക്കുന്ന അന്താരാഷ്ട്ര ശാസ്ത്ര സമ്മേളനം. സൊസൈറ്റി ഓഫ് മെഡിക്കല്‍ ആര്‍ത്രോപോഡോളജിയും (സോമ) സര്‍വകലാശാലാ ജന്തുശാസ്ത്ര പഠനവിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മെഡിക്കല്‍ ആര്‍ത്രോപോഡോളജി സമ്മേളനത്തില്‍ ഭാവിയിലെ ജന്തുജന്യരോഗങ്ങളെക്കുറിച്ചും അത് തടയുന്നതിനുള്ള ശാസ്ത്രീയ മാര്‍ഗങ്ങളെക്കുറിച്ചുമാണ് പ്രധാന ചര്‍ച്ച.

sameeksha-malabarinews

ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും കോവിഡ്, നിപ തുടങ്ങിയ പകര്‍ച്ച വ്യാധികളുടെ പശ്ചാത്തലത്തില്‍ ഭാവിയിൽ കൂടുതൽ രൂക്ഷമായി ഉണ്ടായേക്കാവുന്ന രോഗങ്ങളെക്കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്യും. വൈസ് ചാന്‍സലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ജന്തുശാസ്ത്ര പഠനവകുപ്പ് മേധാവി ഡോ. സി.ഡി. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സൊസൈറ്റി ഓഫ് മെഡിക്കല്‍ ആര്‍ത്രോപോഡോളജി പ്രസിഡെന്‍റ് ഡോ. ബി.കെ. ത്യാഗി, കാലിക്കറ്റ് പ്രൊ വൈസ് ചാന്‍സലർ ഡോ. എം. നാസര്‍, രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. ജോസ് ടി. പുത്തൂര്‍, ഡോ. ഇ. പുഷ്പലത, ഡോ. സാബു കെ. തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെ ജന്തുശാസ്ത്ര മേഖലയിലെ നിരവധി ശാസ്ത്രജ്ഞരും ഗവേഷകരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ മേഖലകളിലെ ഗവേഷണ മികവിന് ‘ സോമ ‘ ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ ചടങ്ങിൽ വിതരണം ചെയ്തു. 15 – നാണ് സമാപനം.

സനാതനധർമ ചെയർ സെമിനാർ

    “ശ്രീനാരായണഗുരു  നവോത്ഥാനത്തിന്‍റെ പ്രവാചകൻ” എന്ന വിഷയത്തിൽ 18 – ന്  കാലിക്കറ്റ് സർവകലാശാലാ  സനാതനധർമ ചെയർ സെമിനാർ നടത്തുന്നു. ഉച്ചക്ക് 2.30 ന് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്സില്‍ നടക്കുന്ന പരിപാടി ഗവര്‍ണർ  ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വൈസ് ചാന്‍സിലർ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിക്കും. സ്വാമി ചിദാനന്ദപുരി, ഡോ.എം.വി. നടേശന്‍ എന്നിവര്‍ പ്രഭാഷണം നടത്തും.

വാക്  ഇന്‍ ഇന്‍റര്‍വ്യു   

    കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ ഫിസിക്സ് ലക്ചററുടെ ഒരു താത്കാലിക ഒഴിവിലേക്ക് ദിവസവേദന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ഡിസംബർ 22 – ന് വാക്  ഇന്‍ ഇന്‍റര്‍വ്യു   നടത്തുന്നു. വിശദവിവരങ്ങൾ www.cuiet.info എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

NSS പ്രോഗ്രാം കോ – ഓർഡിനേറ്റർ

കാലിക്കറ്റ് സർവകലാശാല NSS പ്രോഗ്രാം കോ – ഓർഡിനേറ്റർ ഡെപ്യുറ്റേഷൻ നിയമനത്തിനുള്ള  അപേക്ഷ തീയതി 25 വരെ നീട്ടി. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

അഖിലേന്ത്യാ ഖോ ഖോ, ബെസ്റ്റ് ഫിസിക്‌  മത്സരങ്ങൾ കാലിക്കറ്റിൽ

പുരുഷ വിഭാഗം അഖിലേന്ത്യാ  അന്തര്‍ സർവകലാശാലാ ഖോ ഖോ, ബെസ്റ്റ് ഫിസിക്‌ മത്സരങ്ങൾ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ നടക്കും, ഖോ ഖോ 2024 ജനുവരി 26 മുതൽ 30 വരെയും, ബെസ്റ്റ് ഫിസിക്‌ 2024 ഫെബ്രുവരി 2 മുതൽ 4 വരെയും നടക്കും. ദക്ഷിണ മേഖല അന്തര്‍ സർവകലാശാലാ ഖോ ഖോ പുരുഷ വിഭാഗം മത്സരങ്ങൾ ഡിസംബർ 26 മുതൽ 30 വരെയും ദക്ഷിണ മേഖല അന്തര്‍ സർവകലാശാലാ ഫുട്ബോൾ വനിതാ വിഭാഗംമത്സരങ്ങൾ 2023 ഡിസംബർ 30 മുതൽ 2024 ജനുവരി 4 വരെയും സര്‍വകലാശാലാ ക്യാമ്പസിൽ തന്നെയാണ് നടക്കുന്നത്. സംഘടക സമിതി യോഗം 14-ന് 4.30-ന്  വൈസ് ചാൻസിലറുടെ അധ്യക്ഷതയിൽ ചേരും .

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ 2004 മുതല്‍ 2008 വരെ പ്രവേശനം ബി.ടെക് അഞ്ചാം സെമസ്റ്റർ  ഏപ്രിൽ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷ 2024 ജനുവരി 8-ന് തുടങ്ങും.

പരീക്ഷാ അപേക്ഷാ

ഒന്നാം സെമസ്റ്റർ (CUCBCSS – UG) സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് , (CBCSS – UG) റെഗുലര്‍, സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് നവംബർ 2023 പരീക്ഷകള്‍ക്ക്  പിഴ കൂടാതെ അപേക്ഷികാനുള്ള സമയം  14 വരെക്കു നീട്ടി. 180 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

          രണ്ടാം സെമസ്റ്റർ എം.എ. ഹിസ്റ്ററി ഏപ്രിൽ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.                  

    മൂന്നാം സെമസ്റ്റര്‍ എം.എസ്.സി ബോട്ടണി നവംബർ 2022 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.  

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!