എളുപ്പത്തിലൊരു ബ്രെഡ് പോഹ

ആവശ്യമായ ചേരുവകൾ

ബ്രെഡ് – 4 slice
ഉള്ളി – 1
വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ് – 1 ടീസ്പൂൺ
തക്കാളി – 1 1/2
പച്ചമുളക് – 2
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
മുളക്പൊടി – 1 ടീസ്പൂൺ
ഓയിൽ – 1 ടേബിൾസ്പൂൺ
ബട്ടർ – 1 ടേബിൾസ്പൂൺ
മല്ലിയില – അൽപ്പം (ചെറുതായി അരിഞ്ഞത്)

തയ്യാറാക്കുന്ന വിധം

ആദ്യം ബ്രെഡ് ചെറിയ ക്യൂബുകളായി മുറിക്കുക.ശേഷം ഒരു പാനിൽ എണ്ണയും വെണ്ണയും ഒരുമിച്ച് ചൂടാക്കുക.ശേഷം പച്ചമുളകും, കറിവേപ്പിലയും ചേർക്കുക. ഉള്ളിയും,ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് നന്നായി വഴറ്റുക. തക്കാളി, ഉപ്പ്, മസാലപൊടികൾ എന്നിവ ചേർക്കുക, ശേഷം നന്നായ് മിക്സ്‌ ചെയ്യുക. തക്കാളി പാകമായശേഷം ബ്രെഡ് ക്യൂബ്സ് ചേർത്ത് അൽപ്പനേരം മൂടിവയ്ക്കുക.ശേഷം മല്ലിയില കൊണ്ട് അലങ്കരിച്ചാൽ ബ്രെഡ് പോഹ റെഡി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top