കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ചരക്കുവാഹന ഡ്രൈവര്‍മാരില്‍ ലഹരി ഉപയോഗം കൂടുതല്‍ ഉമിനീര്‍ പരിശോധിച്ചുള്ള ഇന്ത്യയില്‍ ആദ്യം പഠനറിപ്പോര്‍ട്ട്

ചരക്കുവാഹന ഡ്രൈവര്‍മാരില്‍ ലഹരി ഉപയോഗം കൂടുതല്‍
ഉമിനീര്‍ പരിശോധിച്ചുള്ള ഇന്ത്യയില്‍ ആദ്യം പഠനറിപ്പോര്‍ട്ട്

കേരളത്തിലെത്തുന്ന ചരക്ക് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ കഞ്ചാവിന്റെയും മാരകമായ പല രാസലഹരികളുടെയും ഉപയോഗം ഉള്ളതായി കണ്ടെത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഫോറന്‍സിക് സയന്‍സ് പഠന വകുപ്പിലെ (ലൈഫ് സയന്‍സ്) അസി. പ്രൊഫസര്‍ ഡോ. എം.എസ്.  ശിവപ്രസാദ്, സുവോളജിയിലെ ഡോ. സി.വി. പ്രിയത, അസി. പ്രൊഫസര്‍ ഡോ. ഇ.എം. അനീഷ്, കേരള പോലീസ് അക്കാദമിയിലെ ക്രിമിനോളജിസ്റ്റ് ഡോ. ജയേഷ് കെ.ജോസഫ് എന്നിവര്‍ കേരള എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ 2021-ല്‍ കേരളത്തിലെ ചെക്ക് പോസറ്റുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠന റിപ്പോര്‍ട്ട് അന്താരാഷ്ട്ര ജേണലായ ‘ട്രാഫിക് ഇഞ്ച്വറി ആന്‍ഡ് പ്രിവന്‍ഷനില്‍’ (ടി. ആന്റ് എഫ്. ഗ്രൂപ്പ്) പ്രസിദ്ധീകരിച്ചു. കാസര്‍ഗോഡ്, മുത്തങ്ങ, വാളയാര്‍ ചെക്ക് പോസ്റ്റുകളില്‍ നിന്ന് സന്നദ്ധരായ ഡ്രൈവര്‍മാരുടെ ഉമിനീര്‍ പരിശോധിച്ചാണ് ലഹരി വസ്തുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. 20-ല്‍ പരം ലഹരിവസ്തുക്കളുടെ ഉപയോഗം അരമണിക്കൂറിനുള്ളില്‍ സ്ഥിരീകരിക്കാന്‍ സാധിക്കുന്ന എവിഡന്‍സ് മല്‍ടിസ്റ്റാറ്റ് (Evidence Multistat) കിറ്റുകള്‍ ഉപയോഗപ്പെടുത്തി ഇന്ത്യയില്‍ നടന്ന ആദ്യത്തെ പഠനമാണിത്. പരിശോധനാ സ്ഥലത്ത് വച്ചു തന്നെ ഫലം ലഭ്യമാക്കാന്‍ ഇതു വഴി സാധിക്കും. പഠനം നടത്തിയവരില്‍ 21% പേരും വിവിധതരം ലഹരിവസ്തുക്കള്‍ ഉപയോഗിച്ചതായി തെളിഞ്ഞു. അവയില്‍ കഞ്ചാവിന്റെ, പ്രത്യേകിച്ചും കൃത്രിമമായി ഉണ്ടാക്കുന്ന കഞ്ചാവിന്റെ ഉപയോഗമാണ് കൂടുതല്‍ എന്ന് വ്യക്തമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എല്‍.എസ്.ഡി., എം.ഡി.എം.എ പോലുള്ള മാരക സിന്തറ്റിക് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും, ഒരാളില്‍ നിന്ന് ഒന്നില്‍ കൂടുതല്‍ ലഹരിവസ്തുക്കളുടെ സാന്നിധ്യവും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. 26-നും 35-നും പ്രായമുള്ളവരില്‍ 30% പേരും 36-നും 46-നും ഇടയില്‍ പ്രായമുള്ളവരില്‍ 34% പേരും ലഹരി ഉപയോഗിക്കുന്നതായി കാണപ്പെട്ടു. കൂടാതെ യാത്രാ ദൂരം കൂടുന്നതിനനുസരിച്ച് ലഹരി ഉപയോഗം വര്‍ധിക്കുന്നതായും കണ്ടെത്തി.

ലഹരി ഉപയോഗം തുടക്കത്തിലേ കണ്ടെത്താം

ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍  പൊതുജനങ്ങള്‍ക്കിടയിലും സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികള്‍ക്കിടയിലും ഇത്തരം നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗം വലിയൊരു ഗ്രൂപ്പിനെ  ചെറിയ സമയത്തിനുള്ളില്‍ നിരീക്ഷിക്കാന്‍ അവസരം നല്‍കുമെന്ന്  ഗവേഷണ സംഘാംഗമായ ഡോ. ശിവപ്രസാദ് പറഞ്ഞു. ലഹരിവസ്തുക്കളുടെ ഉപയോഗം തുടക്കത്തിലേ കണ്ടെത്താനുള്ള സാധ്യതയും ഈ പഠനം ചൂണ്ടിക്കാണിക്കുന്നു. ഉമിനീര്‍, മൂത്രം, രക്തം, തുടങ്ങിയ ശരീര ശ്രവങ്ങളില്‍ നിന്നും 20-ല്‍ പരം ലഹരിവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയാന്‍ ഇത്തരം കിറ്റുകള്‍ക്ക് സാധിക്കും. ഉമിനീര്‍ ഉപയോഗിക്കുമ്പോള്‍ സ്വകാര്യതാ ലംഘനം പോലുള്ള പ്രശ്നങ്ങളില്ല. പോലീസിനോ എക്സൈസ് സംഘങ്ങള്‍ക്കോ വളരെ പെട്ടന്നുതന്നെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കാന്‍ സാധിക്കുമെന്നും ഡോ. ശിവപ്രസാദ് പറഞ്ഞു.

ബി.എസ് സി. ഫാഷന്‍ ഡിസൈനിംഗ് സീറ്റൊഴിവ്
(കോഴിക്കോട് എഡിഷനില്‍ക്കൂടി ഉള്‍പ്പെടുത്തണം)

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കോഴിക്കോടുള്ള കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിന് ജനറല്‍, എസ്.സി., എസ്.ടി. വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സംവരണ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഫീസ് ഉണ്ടായിരിക്കില്ല. താല്‍പര്യമുള്ളവര്‍ സപ്തംബര്‍ 8-ന് മുമ്പായി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍ 0495 2761335, 9645639532, 9895843272.

എം.ബി.എ. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ നേരിട്ട് നടത്തുന്ന കുറ്റിപ്പുറത്തുള്ള സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എം.ബി.എ. കോഴ്‌സിന് ജനറല്‍ സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കെ-മാറ്റ് യോഗ്യതയില്ലാത്തവരെയും പ്രവേശനത്തിന് പരിഗണിക്കും. സംവരണ വിഭാഗക്കാര്‍ക്ക് സമ്പൂര്‍ണ ഫീസിളവ് ലഭ്യമാകും. അര്‍ഹരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സപ്തംബര്‍ 4-ന് വൈകീട്ട് 5 മണിക്ക് മുമ്പായി കോളേജ് ഓഫീസില്‍ നേരിട്ടെത്തി പ്രവേശനം എടുക്കണം. ഫോണ്‍ 8281730002, 9562065960, 8943129076.

ബി.സി.എ. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ മഞ്ചേരി സെന്ററിലെ സി.സി.എസ്.ഐ.ടി.യില്‍ ബി.സി.എ. കോഴ്‌സിന് ജനറല്‍, സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഫീസിളവ് ലഭിക്കും. ഫോണ്‍ 9746594969, 8667253435, 9995450927.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.ടി.എച്ച്.എം. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 12 വരെ അപേക്ഷിക്കാം.

ബി.എ. പാര്‍ട്ട്-2 (അഡീഷണല്‍ ലാംഗ്വേജ്) സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 15 വരെ അപേക്ഷിക്കാം.

എം.എഡ്. വൈവ

നാലാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2023 പരീക്ഷയുടെ വൈവ സപ്തംബര്‍ 7, 8 തീയതികളില്‍ നടക്കും.

പരീക്ഷ

ലോ കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. ജൂണ്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ സപ്തംബര്‍ 21-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.വോക്. അപ്ലൈഡ് ബയോടെക്‌നോളജി നവംബര്‍ 2020, 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഹാള്‍ടിക്കറ്റ്

സപ്തംബര്‍ 4-ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബി.കോം. ഏപ്രില്‍ 2023 പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top