കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; നാലുവര്‍ഷ ബിരുദം: പരീക്ഷാ നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ പ്രിന്‍സിപ്പല്‍മാരുടെ യോഗം

HIGHLIGHTS : Calicut University News; Four-year degree: Principals' meeting to discuss conduct of examination

നാലുവര്‍ഷ ബിരുദം: പരീക്ഷാ നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ പ്രിന്‍സിപ്പല്‍മാരുടെ യോഗം

പുതുതായി നടപ്പാക്കിയ നാലു വര്‍ഷ ബിരുദ പ്രോഗ്രമിന്റ ( FYUGP ) പരീക്ഷകളുമായും പരീക്ഷാ ക്യാമ്പുകളുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍  കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ എല്ലാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരുടെയും ചീഫ് സൂപ്രണ്ടുമാരുടെയും യോഗം ചേര്‍ന്നു. പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ടി. വസുമതി, ഡോ. പി. പി. പ്രദ്യുമ്‌നന്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി. പി. ഗോഡ്‌വിന്‍ സാരംജ്, ആര്‍. കെ. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

ലൈബ്രറി സയൻസ് പഠനവകുപ്പ് പൂർവ വിദ്യാർഥി സംഗമം

കാലിക്കറ്റ് സർവകലാശാലാ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പ് അലുമ്‌നി അസോസിയേഷൻ പൂർവ വിദ്യാർഥി സംഗമം മുൻ വകുപ്പ് മേധാവി ഡോ. എം. ബാവക്കുട്ടി ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. ടി.എം. വാസുദേവൻ. അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റംഗം ഡോ. കെ. മുഹമ്മദ് ഹനീഫ, മുൻ മേധാവി ഡോ. വി. ജലജ, ഡോ. എം.സി.കെ. വീരാൻ, ഡോ. ടി.എ. അബ്ദുൾ അസീസ്, ഡോ. ടി.പി.ഒ. നസറുദ്ധീൻ, ഡോ.  കെ.സി. അബ്ദുൾ മജീദ്, ഡോ. വി.എം. വിനോദ്, കെ. യഹ്‌യ ഹാറൂൺ, ഡോ. ദിനേശൻ കൂവക്കൈ, ഡോ. സി. ശ്യാമിലി, ഡോ. എം. പ്രശാന്ത് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ‘ഫൈസൽ – സെബാസ്റ്റ്യൻ’ മെറിറ്റ് അവാർഡ് വിതരണവും കലാസൃഷ്ടികൾ പ്രദർശനവും നടന്നു. പഠനവകുപ്പിലെ ഇതുവരെയുള്ള അധ്യാപകരെയും ലൈബ്രേറിയൻമാരെയും വിദ്യാർഥികളെയും ആദരിച്ചു.

ഹിന്ദി ദേശീയ സെമിനാർ

കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിന്റെ ആഭിമുഖ്യത്തിൽ “മധ്യകാല സാഹി ത്യത്തിന്റെ പുനർവായന” എന്ന വിഷയത്തിൽ ഒക്ടോബർ 22, 23, 24 തീയതികളിൽ ദേശീയ സെമിനാർ നടക്കും. 22 – ന് രാവിലെ 10 മണിക്ക് ആര്യഭട്ടാ ഹാളിൽ നടക്കുന്ന ചടങ്ങിൽ ബനാറസ് ഹിന്ദു സർവകലാശാലയിലെ പ്രൊഫസർ അവധേഷ് പ്രധാൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ ചിന്തകർ പങ്കെടുക്കും.

എം.എഡ്. പ്രവേശനം 2024 – 25 രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാലയുടെ 2024-25 അധ്യയന വര്‍ഷത്തെ ഏകജാലക സംവിധാനം മുഖാന്തിരമുള്ള എം.എഡ് പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഒക്ടോബർ 16 – ന് വൈകീട്ട് 3 മണിക്ക് മുൻപായി മാൻഡേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ലഭിച്ച കോളേജിൽ സ്ഥിരപ്രവേശനം നേടേണ്ടതാണ്. മാൻഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗക്കാർക്ക് 135/- രൂപ, മറ്റുള്ളവർക്ക് 540/- രൂപ. മാൻഡേറ്ററി ഫീസടച്ച് പ്രവേശനം നേടാത്തവർക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും ഇവരെ തുടർന്നുള്ള പ്രവേശനത്തിന് പരിഗണിക്കുന്നതുമല്ല. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ എല്ലാ ഹയര്‍ ഓപ്ഷനുകളും ക്യാന്‍സല്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് സഹിതം സ്ഥിരപ്രവേശനം നേടേണ്ടതാണ്. ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തുന്നവരെ രണ്ടാം അലോട്ട്മെന്റിന് ശേഷമുണ്ടാകുന്ന ഒഴിവിലേക്ക് പരിഗണിക്കുന്നതായിരിക്കും. സ്ഥിരപ്രവേശനം നേടുന്നവർക്ക് ടി.സി. ഒഴികെയുള്ള എല്ലാ അസല്‍ രേഖകളും പ്രവേശന ദിവസം തന്നെ തിരിച്ചു വാങ്ങാവുന്നതാണ്. ഫോണ്‍ – 0494 2407017, 2407016, 2660600. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ https://admission.uoc.ac.in/ .

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ (2024 പ്രവേശനം) സി.യു.എഫ്.വൈ.യു.ജി.പി. നവംബർ 2024 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 240/- രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. ലിങ്ക് 16 മുതൽ ലഭ്യമാകും.

പരീക്ഷാഫലം

പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ ഹിന്ദി (2023 പ്രവേശനം) ജനുവരി 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ ( CCSS – 2021 & 2023 പ്രവേശനം ) എം.എ. അറബിക് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്ന്, മൂന്ന് സെമസ്റ്റർ എം.എ. ഇക്കണോമിക്സ് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണഫലം

നാലാം സെമസ്റ്റർ എം.എ. മൾട്ടിമീഡിയ, അറബിക്, വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.എ. മലയാളം, സാൻസ്കൃത് സാഹിത്യ സ്പെഷ്യൽ, സാൻസ്കൃത് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ ( ജനറൽ ), ഹിസ്റ്ററി, ഇംഗ്ലീഷ്, ഫിലോസഫി ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!