Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; കാലിക്കറ്റില്‍ നാലുവര്‍ഷ ബിരുദം: പ്രഖ്യാപനം 27-ന് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും

HIGHLIGHTS : Calicut University News; Four-year degree in Calicut: The announcement was made on 27th by Minister Dr. R. Bindu will do

കാലിക്കറ്റില്‍ നാലുവര്‍ഷ ബിരുദം: പ്രഖ്യാപനം 27-ന് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും

കാലിക്കറ്റ് സര്‍വകലാശാലയില്‍ നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് (എഫ്.വൈ.യു.ജി.പി.) തുടക്കം കുറിക്കുന്ന പ്രഖ്യാപനം 27-ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും. ഉച്ചക്ക് രണ്ട് മണിക്ക് വളാഞ്ചേരി എം.ഇ.എസ്. കേവീയം കോളേജില്‍ നടക്കുന്ന പരിപാടിയില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അദ്ധ്യക്ഷനാകും. നാനൂറില്‍പരം അഫിലിയേറ്റഡ് കോളേജുകളിലായി നാലുവര്‍ഷ ബിരുദം നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ സര്‍വകലാശാലയാണ് കാലിക്കറ്റ്. കോളേജ് പ്രിന്‍സിപ്പല്‍മാരും നാലുവര്‍ഷ ബിരുദ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരും ചടങ്ങില്‍ പങ്കെടുക്കണമെന്ന് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അറിയിച്ചു. എം.ഇ.എസ്. കേവീയം കോളേജ് പ്രിന്‍സിപ്പലും കാലിക്കറ്റിന്റെ നാലുവര്‍ഷ ബിരുദ പ്രോഗ്രാം സ്റ്റിയറിങ് കമ്മിറ്റി കണ്‍വീനറുമായ ഡോ. കെ.പി. വിനോദ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിലെ റിസര്‍ച്ച് ഓഫീസര്‍മാരായ ഡോ. വി. ഷഫീഖ്, ഡോ. കെ. സുധീന്ദ്രന്‍ എന്നിവര്‍ സംശയങ്ങള്‍ക്ക് മറുപടി നല്‍കും.

sameeksha-malabarinews

എം.സി.എ. റാങ്ക് ജേതാക്കളെ അനുമോദിച്ചു

കാലിക്കറ്റ് സർവകലാശലയുടെ എം.സി.എ. കോഴ്സിൽ 2023 – 24 അധ്യയന  വർഷത്തിൽ ആദ്യ അഞ്ച് റാങ്കുകളും കരസ്ഥമാക്കിയ തൃശൂർ അരണാട്ടുകര സി.സി.എസ്.ഐ.ടി. ഡോ.ജോൺ മത്തായി സെന്ററിലെ വിദ്യാർഥിനികളെ മെറിറ്റ് ഡേ പരിപാടിയിൽ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് അനുമോദിച്ചു. പ്രീതിക സുരേഷ്, കെ. വർഷ, പി.എം. രോഹിത, കെ. കെ. നസീല, ചഞ്ചൽ ക്‌ളീറ്റസ് എന്നിവരാണ് ജേതാക്കൾ. ചടങ്ങിന് സി.സി.എസ്.ഐ.ടി. അസോസിയേറ്റ് കോ-ഓർഡിനേറ്റർ പി.ബി. ബിനി അധ്യക്ഷത വഹിച്ചു. സിണ്ടിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ഇക്കണോമിക്സ് പഠനവകുപ്പ് മേധാവി ഡോ. കെ.പി.  റെജുല ഹെലൻ, കാലിക്കറ്റ് സർവകലാശലാ ടീച്ചർ എജ്യുകേഷൻ സെന്റർ പ്രിൻസിപ്പൽ ഡോ. എൻ.എസ് സുമമോൾ, പ്ലേസ്മെന്റ് സെൽ കോ-ഓർഡിനേറ്റർ പി.ആർ. സ്മിത,  അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ. മുഹമ്മദാലി എന്നിവർ സംസാരിച്ചു.

പരീക്ഷാ സമയത്തിൽ മാറ്റം

സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ ജൂൺ 10-ന് ഉച്ചക്ക് ശേഷം നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ (CCSS-PG) എം.എസ് സി. ഫിസിക്സ് “PHY4E11 – Radiation Physics” പേപ്പർ ഏപ്രിൽ 2024 റഗുലർ പരീക്ഷ റീ-ഷെഡ്യൂൾ ചെയ്ത പ്രകാരം അന്നേ ദിവസം രാവിലെ 10.00 മണിക്ക് നടത്തും. മറ്റു പരീക്ഷകളിൽ മാറ്റമില്ല.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

മൂന്നു വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രീ (2016 പ്രവേശനം മാത്രം), ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്സ്) (2014 പ്രവേശനം മാത്രം) മൂന്നാം സെമസ്റ്റർ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ ഒന്നിനും ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്സ്) (2014 പ്രവേശനം മാത്രം) അഞ്ചാം സെമസ്റ്റർ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ജൂലൈ രണ്ടിനും തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ ക്യാംപസ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

ബി.വോക്. ബ്രോഡ്‌കാസ്റ്റിംഗ്‌ ആൻ്റ് ജേണലിസം, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി,മൾട്ടിമീഡിയ, ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ, ഡാറ്റാ സയൻസ് ആൻ്റ് അനലറ്റിക്സ്, ഹോട്ടൽ മാനേജ്‌മന്റ്, നഴ്സറി ആൻ്റ് ഓർണമെന്റൽ ഫിഷ് ഫാമിങ്, ഡയറി സയൻസ് ആൻ്റ് ടെക്‌നോളജി, ഫാഷൻ ടെക്‌നോളജി, ഫാഷൻ ഡിസൈൻ ആൻ്റ് മാനേജ്‌മന്റ്, ബാങ്കിങ് ഫിനാൻസ് സർവീസ് ആൻ്റ് ഇൻഷുറൻസ്, അക്കൗണ്ടിങ് ആൻ്റ് ടാക്സേഷൻ, ജ്വല്ലറി ഡിസൈനിങ്, ജെമ്മോളജി, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ്, ഫുഡ് സയൻസ്, ഒപ്‌റ്റോമെട്രി ആൻ്റ് ഒഫ്താൽമോജിക്കൽ ടെക്‌നിക്‌സ്, അപ്ലൈഡ് ബയോ ടെക്‌നോളജി, ലോജിസ്റ്റിക്സ് മാനേജ്‌മന്റ്, പ്രൊഫഷണൽ അക്കൗണ്ടിങ് ആൻ്റ് ടാക്സേഷൻ, ടൂറിസം ആൻ്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മന്റ്, റീടൈൽ മാനേജ്‌മന്റ്, അഗ്രികൾച്ചർ, ഓർഗാനിക് ഫാമിങ്, ഫിഷ് പ്രോസസിങ് ടെക്‌നോളജി മൂന്നാം സെമസ്റ്റർ നവംബർ 2022 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ അഞ്ച് വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

ബി.പി.എഡ്. ഇന്റഗ്രേറ്റഡ് രണ്ടാം സെമസ്റ്റർ ഏപ്രിൽ 2023, മൂന്നാം സെമസ്റ്റർ ഏപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം സെമസ്റ്റർ എം.കോം. നവംബർ 2022, നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ എം.എസ് സി. ഫോറൻസിക് സയൻസ് നവംബർ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!