Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ഖേലോ ഇന്ത്യാ ദേശീയ ഗെയിംസിന് കാലിക്കറ്റിന്റെ മുഴുവന്‍ താരങ്ങള്‍ക്കും വിമാനയാത്ര

HIGHLIGHTS : Calicut University News; Flight for all stars of Calicut for Khelo India National Games

ഖേലോ ഇന്ത്യാ ദേശീയ ഗെയിംസിന് കാലിക്കറ്റിന്റെ മുഴുവന്‍ താരങ്ങള്‍ക്കും വിമാനയാത്ര

ഖേലോ ഇന്ത്യാ യൂണിവേഴ്‌സിറ്റി ഗെയിംസിന് കായികതാരങ്ങള്‍ക്ക് വിമാനയാത്ര അനുവദിച്ച്  കാലിക്കറ്റ് സര്‍വകലാശാല. അസമിലെ ഗുവാഹട്ടി, മിസോറാമിലെ ഐസ്വാള്‍ എന്നിവിടങ്ങളിലായി 17 മുതല്‍ 29 വരെ നടക്കുന്ന ഖേലോ ഇന്ത്യാ ഗെയിംസിലെ ടീം ഇനങ്ങളിലും വ്യക്തിഗത ഇനങ്ങളിലുമായി യോഗ്യത നേടിയ 145 കായിക താരങ്ങള്‍ക്കും 21 സപ്പോര്‍ട്ടിങ് ഒഫീഷ്യലുകള്‍ക്കും വിമാന യാത്ര അനുവദിച്ചാണ് കാലിക്കറ്റിന്റെ മാതൃക. വൈസ് ചാന്‍സലര്‍ ഡോ. എം.കെ.  ജയരാജ്, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. എല്‍.ജി. ലിജീഷ്, അഡ്വ. പി.കെ. ഖലീമുദ്ധീന്‍, കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍,  എന്നിവരുടെ നേതൃത്വത്തിലാണ് ചരിത്ര തീരുമാനം. 18 ലക്ഷത്തോളം രൂപായാണ് ചെലവ്. അഖിലേന്ത്യാ അന്തസ്സര്‍വകലാശാലാ മത്സരങ്ങളില്‍ ആദ്യ എട്ടു സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ  ടീമുകള്‍ക്കും വ്യക്തിഗത ഇനങ്ങളില്‍ ആദ്യ എട്ടു സ്ഥാനങ്ങളില്‍ എത്തിയവര്‍ക്കുമാണ് ഖേലോ ഇന്ത്യാ ദേശീയ മത്സരത്തിന് അവസരം. രാജ്യത്തെ മികച്ച കായികതാരങ്ങള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുവാന്‍ യോഗ്യരായ കായികതാരങ്ങള്‍ക്ക് മികച്ച രീതിയിലുള്ള യാത്രാസൗകര്യമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വരും വര്‍ഷങ്ങളിലും ഇത് തുടരുവാനാണ് തീരുമാനമെന്നു വി.സി. പറഞ്ഞു. കേരളത്തില്‍ ഇതാദ്യമായാണ് ഒരു സര്‍വകലാശാല മുഴുവന്‍ കായികതാരങ്ങള്‍ക്കും വിമാനയാത്ര നല്‍കുന്നത്. റിസര്‍വേഷന്‍  കിട്ടാതെയുള്ള ട്രെയിന്‍ യാത്രകള്‍ പലപ്പോഴും താരങ്ങളുടെ പ്രകടനത്തെ ബാധിക്കാറുണ്ട്. 18 ഇനങ്ങളിലാണ് ദേശീലതല മത്സരങ്ങള്‍ നടക്കുന്നത്. ഇതില്‍ ഒന്‍പത് ഇനങ്ങളിലേക്ക് കാലിക്കറ്റ് യോഗ്യത നേടിയിട്ടുണ്ട്. കായിക വിഭാത്തിലെ അസി. പ്രൊഫസര്‍ അജ്മല്‍ഖാനാണ് സര്‍വകലാശാലാ ടീമുകളുടെ മാനേജര്‍. ഫിസിയോ: ബെന്നി. സൈക്കോളജിസ്റ്റ്: സ്റ്റാലിന്‍ റാഫേല്‍.

sameeksha-malabarinews

ഫിസിക്‌സ് പഠന വകുപ്പില്‍ ദേശീയ ശില്പശാല തുടങ്ങി

കാലിക്കറ്റ് സര്‍വകലാശാല ഫിസിക്‌സ് പഠന വിഭാഗം സംഘടിപ്പിക്കുന്ന ‘ ജയന്റ് 4 – ഫോര്‍ അപ്ലൈഡ് ന്യൂക്ലിയാര്‍ ഫിസിക്‌സ് ‘ ശില്പശാലക്ക് തുടക്കമായി. വൈസ് ചാന്‍സലര്‍ ഡോ. എം. കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പഠനവകുപ്പ് മേധാവി ഡോ. മുഹമ്മദ് ഷാഹിന്‍ തയ്യില്‍ അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. എം. മുഹമ്മദ് മുസ്തഫ, ഡോ. പി.ടി. മുഹമ്മദ് ഷാന്‍ എന്നിവര്‍ സംസാരിച്ചു. സഞ്ചിബ് മുഹൂറി (VECC, കൊല്‍ക്കത്ത), അമ്പര്‍ ചാറ്റര്‍ജി (NPD, BARC മുന്‍ തലവന്‍), ദീപക് സാമുവല്‍ (കേന്ദ്ര സര്‍വകലാശാല കര്‍ണാടക), ഗോകുല്‍ ദാസ് (സ്റ്റെഷ്ചിന്‍ യൂണിവേഴ്‌സിറ്റി, പോളണ്ട്), ഫര്‍ഹാന തെസ്‌നി (കോക്ക്‌ക്രോഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, UK) എന്നിവരാണ് ശില്പശാല നയിക്കുന്നത്.  മെഡിക്കല്‍ ഫിസിക്‌സ്, ന്യൂക്ലിയാര്‍ അസ്‌ട്രോഫിസിക്, ഹൈ എനര്‍ജി ഫിസിക്‌സ് തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ശില്പശാല 21-ന് സമാപിക്കും.

കാലിക്കറ്റിൽ ഹിന്ദി അന്തർദേശീയ സെമിനാർ

കാലിക്കറ്റ് സർകലശാലാ ‘പ്രജ്ഞ’ റിസർച്ച് ഫോറത്തിൻ്റെയും ഹിന്ദി പഠനവകുപ്പിൻ്റെയും ആഭിമുഖ്യത്തിലുള്ള ദ്വിദിന ഹിന്ദി അന്തർദേശീയ സെമിനാറിന് തുടക്കമായി. ‘സാഹിത്യം, സമൂഹം, സംസ്കാരം സമകാലീന കാഴ്ചപ്പാടിൽ’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. കൽക്കത്തയിലെ ഹൗറ ഹിന്ദി സർവകലാശാല വൈസ് ചാൻസിലർ ഡോ. വിജയ് കുമാർ ഭാരതി മുഖ്യാതിഥിയായി. വാർധ, മഹാത്മാ ഗാന്ധി അന്തർദേശീയ ഹിന്ദി സർവകലാശാലാ മുൻ പ്രൊ വൈസ് ചാൻസിലർ ഡോ. എ. അരവിന്ദാക്ഷൻ മുഖ്യ പ്രഭാഷണം നടത്തി. ഹിന്ദി പഠനവകുപ്പ് മേധാവി ഡോ. വി. കെ. സുബ്രമണ്യൻ അധ്യക്ഷനായി. ഡോ. പ്രമോദ് കൊവ്വപ്രത്ത്, ഡോ. പ്രഭാകരൻ ഹെബ്ബാർ ഇല്ലത്ത് , ഡോ. എസ്. മഹേഷ്, ഡോ. സി. ഷിബി, എന്നിവർ സംസാരിച്ചു. വിവിധ സെഷനുകളിൽ ഡോ. ശശി മുദിരാജ്, ഡോ. ആർ. കെ. ഡി. നീലാന്തി കുമാരി രാജപക്സെ (ശ്രീലങ്ക), ഡോ. മാനെ മകർത്യച്യാൻ (അർമേനിയ), ബികാസ് ഭക്ത്, ഡോ. കെ. അലി നൗഫൽ(അറബി വിഭാഗം,കാലിക്കറ്റ് സർവകലാശാല), നജീബ് അലി ഹമൂദ് മുൽഖത് (യമൻ), ബസ്സാൻ അഹമ്മദ് (യമൻ), പി. എം. അബ്‌റാറ ബീവി (കാലിക്കറ്റ് സർവകലാശാല) എന്നിവർ വിഷയം അവതരിപ്പിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റർ എം.എ. അറബിക് (CBCSS  2021 & 2022 പ്രവേശനം) നവംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയ ഫലം

നാലാം സെമസ്റ്റർ ബി.എ. / ബി.എ. അഫ്സൽ-ഉൽ-ഉലമ / ബി.വി.സി. / ബി.ടി.എഫ്.പി. / ബി.എസ്.ഡബ്ല്യൂ. (CBCSS / CUCBCSS  – UG) ഏപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

രണ്ടാം വർഷ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി (2017 & 2018 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾക്ക് മാർച്ച് 12 വരെ അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ.

രണ്ടാം വർഷ ഇന്റഗ്രേറ്റഡ് ബി.പി എഡ്. (2016 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് നാല് വരെയും 180 രൂപ പിഴയോടെ ആറു വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 20 മുതൽ ലഭ്യമാകും.

ഒൻപതാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്‌സ്) (2016 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകൾക്കും അഞ്ചാം സെമസ്റ്റർ മൂന്ന് വർഷ  എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി (2018 പ്രവേശനം) ഏപ്രിൽ 2024 / (2019 & 2020 പ്രവേശനം) നവംബർ 2023 പരീക്ഷകൾക്കും പിഴ കൂടാതെ 26 വരെയും 180 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.

പ്രാക്ടിക്കൽ പരീക്ഷ

മൂന്ന്, നാല് സെമസ്റ്റർ ബി.വോക്. മൾട്ടീമീഡിയ, ബി.വോക്. ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ (2021 പ്രവേശനം) നവംബർ 2022, ഏപ്രിൽ 2023 പ്രാക്ടിക്കൽ പരീക്ഷകൾ 20-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബി.എസ് സി. ബോട്ടണി ആൻ്റ് കമ്പ്യൂട്ടേഷണൽ ബയോളജി (ഡബിൾ മെയിൻ) (CBCSS-UG 2021 പ്രവേശനം) ഏപ്രിൽ 2024 റഗുലർ പരീക്ഷകൾ മാർച്ച് 13-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!