Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; യാത്രയയപ്പ് നല്‍കി

HIGHLIGHTS : Calicut University News; Farewell was given

യാത്രയയപ്പ് നല്‍കി

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഈ മാസം വിരമിക്കുന്നവര്‍ക്ക് സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ടിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. സുവോളജി പഠനവകുപ്പിലെ പ്രൊഫസറും പ്രൊ വൈസ് ചാന്‍സലറുമായ ഡോ. എം. നാസര്‍, വി.എന്‍. ഉഷാകുമാരി (അസി. രജിസ്ട്രാര്‍, ജനറല്‍ ആന്‍ഡ് അക്കാദമിക് ബ്രാഞ്ച്), കെ. ഹിദായത്തുള്ള (സെക്ഷന്‍ ഓഫീസര്‍, പരീക്ഷാഭവന്‍), ടി. ശൈലജ (ഓഫീസ് സൂപ്രണ്ട്, ഇലക്ട്രിക്കല്‍ വിഭാഗം) എന്നിവരാണ് വിരമിക്കുന്നത്. യോഗം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷത വഹിച്ചു. ഫിനാന്‍സ് ഓഫീസര്‍ എന്‍.എ. അബ്ദുള്‍ റഷീദ്, വെല്‍ഫെയര്‍ ഫണ്ട് ഭാരവാഹികളായ പി. നിഷ, എം. അബ്ദുസമദ് സംഘടനാ പ്രതിനിധികളായ വി.എസ്. നിഖില്‍, കെ. സുനില്‍ കുമാര്‍, ബേബി ഷബീല, ടി.എം. നിഷാന്ത് എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

ക്വാട്ടേഷൻ ക്ഷണിച്ചു

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷനിൽ (സി.ഡി.ഒ.ഇ.) സൂക്ഷിച്ചിരിക്കുന്ന കാലഹരണപ്പെട്ട അച്ചടിച്ച പഠന സമഗ്രഹികൾ, ന്യൂസ് പേപ്പറുകൾ, മൂല്യനിർണയം കഴിഞ്ഞ പ്രോജക്ടുകൾ, പഴയ അപേക്ഷാ ഫോമുകൾ മുതലായ പേപ്പർ മാലിന്യങ്ങൾ എന്നിവ വിൽക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. അപേക്ഷകൾ ഏപ്രിൽ 15-ന് മൂന്നുമണിക്ക് മുൻപായി സി.ഡി.ഒ.ഇ. ഡയറക്ടർക്ക് സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

യൂണിഫോം സേനകളിലേക്ക് കായിക പരിശീലനം

കാലിക്കറ്റ്‌ സർവകലാശാലയിൽ കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ  കേന്ദ്ര-സംസ്ഥാന യൂണിഫോം സേനകളിലേക്കുള്ള കായിക പരിശീലന പദ്ധതിയുടെ ഭാഗമായുള്ള ബാച്ചിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. കായിക വിഭാഗത്തിലെ പ്രഗത്ഭരായ പരിശീലകരാണ് നേതൃത്വം നൽകുന്നത്. രജിസ്ട്രഷനും / വിശദമായ വിവരങ്ങൾക്കും :- ശ്രീജിത്ത്‌ -9744252229 / ഷെഫീഖ് – 9745153378.

പരീക്ഷ മാറ്റി

അഫിലിയേറ്റഡ് കോളേജുകളിൽ ഏപ്രിൽ ഒന്നിന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ ബി.ടി.എച്ച്.എം. (CBCSS & CUCBCSS-UG 2018 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ മാറ്റി. പുതുക്കിയ സമയക്രമം പിന്നീട് അറിയിക്കും. മറ്റു യു.ജി. പരീക്ഷകൾക്ക് മാറ്റമില്ല.

പി എച്ച്. ഡി. പ്രാഥമിക യോഗ്യതാ പരീക്ഷ

ജൂലൈ 2022 / ഡിസംബർ 2022 / ജൂലൈ 2023 / ഡിസംബർ 2023 പി എച്ച്. ഡി. പ്രാഥമിക യോഗ്യതാ പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ 25 വരെയും 125/- രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം. ലിങ്ക് ഏപ്രിൽ ഒന്ന് മുതൽ ലഭ്യമാകും. പേപ്പർ I (റിസർച്ച് മെത്തഡോളജി), പേപ്പർ III (റിസർച്ച് ആൻ്റ് പുബ്ലിക്കേഷൻ എത്തിക്സ്), പേപ്പർ II (ഇലക്ടീവ്) പരീക്ഷകൾ യഥാക്രമം ജൂൺ 11, 12, 13 തീയതികളിൽ നടക്കും. ഹാൾടിക്കറ്റ് മെയ് 27 മുതൽ ലഭ്യമാകും. ഡിസംബർ 2022 / ജൂലൈ 2023 / ഡിസംബർ 2023 പേപ്പർ II (ഇലക്ടീവ്) പരീക്ഷാ തീയതി പിന്നീടറിയിക്കും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷ

സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ ബി.ആർക്. (2012 സ്‌കീം – 2014 മുതൽ 2016 വരെ പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകൾ ഏപ്രിൽ 15-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റർ എം.എ. മലയാളം (CBCSS 2019, 2020 & 2021 പ്രവേശനം) നവംബർ 2022 / 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ നാല് വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എം. എസ് സി. ഫുഡ് സയൻസ് ആൻ്റ് ടെക്നോളജി (CBCSS PG) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ ഒൻപത് വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് (CCSS) നവംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

 എസ്.ഡി.ഇ. മൂന്നാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചർ നവംബർ 2023 (2021 പ്രവേശനം), നവംബർ 2022 (2019 & 2020 പ്രവേശനം) സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ 11 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എം.എ. ജേണലിസം ആൻ്റ് മാസ്സ് കമ്മ്യൂണിക്കേഷൻ, മാസ്റ്റർ ഓഫ് ടൂറിസം ആൻ്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (CBCSS) നവംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ ഒൻപത് വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് നവംബർ 2022 പരീക്ഷയുടെ പുനർമൂല്യനിർണയ  ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ എം.എ. പോസ്റ്റ് അഫ്സൽ-ഉൽ-ഉലമ, എം.എസ്.ഡബ്ല്യൂ. നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ  ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. നാലാം സെമസ്റ്റർ എം.എ. സോഷ്യോളജി, എം.എ. അറബിക്, എം.എ. ഹിസ്റ്ററി, എം.എ. ഹിന്ദി ഏപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ  ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ എം.എസ് സി. ബോട്ടണി, എം.എസ് സി. ഫിസിക്സ്, എം.എ. സോഷ്യോളജി, എം.എ. പൊളിറ്റിക്കൽ സയൻസ് നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ  ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!