Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍; പരീക്ഷാ ഫലം

HIGHLIGHTS : Calicut University News; Exam Result

മൂന്നാം സെമസ്റ്റര്‍ എംവോക് സോഫ്റ്റ് വെയര്‍ ഡവലപ്മെന്റ് (ഡാറ്റ അനലറ്റിക്സ്) നവംബര്‍ 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

2021 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎ മ്യൂസിക് സിസിഎസ്എസ് (2020, 2021 പ്രവേശനം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

sameeksha-malabarinews

എം.എസ്.സി അപ്ലൈഡ് ജിയോളജി(സിസിഎസ്എസ്)ഒന്നാം സെമസ്റ്റര്‍ ഏപ്രില്‍ 2022, നാലാം സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷാ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.

പരീക്ഷ മാറ്റി

ഒക്ടാബര്‍ 14ന് നടത്താനിരുന്ന വിദൂരവിദ്യാഭ്യാസ വിഭാഗം, റഗുലര്‍ കോളേജുകള്‍, പ്രൈവറ്റ് രജിസ്ട്രേഷന്‍ എംകോം രണ്ടാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2022 പരീക്ഷ ഒക്ടോബര്‍ 21ലേക്ക് മാറ്റി.

പിഎച്ച്.ഡി പ്രവേശനം

ഹിസ്റ്ററി പിഎച്ച്.ഡി പ്രവേശന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ സര്‍വകലാശാല ചരിത്ര പഠനവിഭാഗത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ പ്രവേശനത്തിനുള്ള അപേക്ഷ, ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് എന്നിവ സഹിതം ഒക്ടോബര്‍ 19ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് പഠനവിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

കാലിക്കറ്റ് സര്‍വ്വകലാശാല പ്രസിദ്ധീകരിച്ച പി.എച്ച്.ഡി (അറബിക്) പ്രവേശന പരീക്ഷ ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ അറബി പഠനവിഭാഗത്തിലെ ഗവേഷണ കേന്ദ്രത്തില്‍ ഗവേഷണം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ അപേക്ഷയുടെ പ്രന്റ് ഔട്ട്, ഗവേഷണവിഷയം, പഠനരീതി എന്നിവ വ്യക്തമാക്കുന്ന സിനോപ്സിസ് മുതലായവ സഹിതം 2022 ഒക്ടോബര്‍ 14ന് 5.00 മണിക്ക് മുമ്പ് അറബി പഠനവിഭാഗം ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്.

പുസ്തക പ്രകാശനം

കാലിക്കറ്റ് സര്‍വകലാശാല പ്രസിദ്ധീകരിച്ച സിഎച്ച് മുഹമ്മദ്കോയ സ്മരണകള്‍ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം ഒക്ടോബര്‍ 13ന് രാവിലെ ഒമ്പത് മണിക്ക് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജേണലിസം ആന്റ് മാസ്സ് കമ്മ്യൂണിക്കേഷനില്‍ നടക്കും. എം.പി അബ്ദുസമദ് സമദാനി എം.പി പ്രകാശനം നിര്‍വഹിക്കും. മുന്‍ വൈസ്ചാന്‍സലര്‍ ടി.എന്‍. ജയചന്ദ്രന്‍ എഡിറ്റ് ചെയ്ത പുസ്തകത്തില്‍ സിഎച്ചിന്റെ ഔദ്യോഗിക ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട പ്രമുഖ രാഷ്ട്രീയ സാമൂഹിക അക്കാദമിക് വ്യക്തിത്വങ്ങളുടെ ഓര്‍മകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പുനഃപരീക്ഷ

എംഇഎസ് അസ്മാബി കോളേജ് വേമ്പല്ലൂരിലെ മൂന്നാം സെമസ്റ്റര്‍ ബിഎ മാസ് കമ്മ്യൂണിക്കേഷന്‍ & ജേണലിസം നവംബര്‍ 2020 (ബിഎംഎം 4 കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ആന്റ് വെബ് ഡിസൈന്‍ )പരീക്ഷയുടെ പുനഃപരീക്ഷ ഒക്ടോബര്‍ 12ന് നടക്കും.

സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കോഴിക്കോട് പഠനകേന്ദ്രത്തില്‍ എംഎസ്.സി ഫാഷന്‍ ആന്റ് ടെക്സ്‌റ്റൈല്‍ ഡിസൈനില്‍ സീറ്റൊഴിവുണ്ട്. ഏതെങ്കിലും ബിരുദമാണ് യോഗ്യത. ഫോണ്‍ 04952761335, 8547210023, 8893280055, 9895843272.

പരീക്ഷ പുനഃക്രമീകരിച്ചു.

അഫിലിയേറ്റഡ് കോളേജുകളിലെ 2020 പ്രവേശനം നാലാം സെമസ്റ്റര്‍ ബിഎസ്എസി മാത്തമാറ്റിക്സ് ആന്റ് ഫിസിക്സ് ഡബ്ള്‍ മെയിന്‍ (സിബിസിഎസ്എസ്-യുജി) റഗുലര്‍ ഏപ്രില്‍ 2020 പരീക്ഷ പുനഃക്രമീകരിച്ചു. പരീക്ഷ 20-ന് ആരംഭിക്കും.

പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റര്‍ ബിആര്‍ക്ക് (2017 സ്‌കീം -2017 പ്രവേശനം മുതല്‍) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (2012 സ്‌കീം 2012 മുതല്‍ 2016 പ്രവേശനം) സപ്ലിമെന്ററി ഏപ്രില്‍ 2022 പരീക്ഷക്ക് പിഴകൂടാതെ ഒക്ടോബര്‍ 25 വരെയും 170 രൂപ പിഴയോടെ ഒക്ടോബര്‍ 27 വരെയും അപേക്ഷിക്കാം.

സര്‍വ്വകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റര്‍ എല്‍എല്‍എം റഗുലര്‍ നവംബര്‍ 2022 (2021 പ്രവേശനം) പരീക്ഷക്ക് പിഴകൂടാതെ ഒക്ടോബര്‍ 25 വരെയും 170 രൂപ പിഴയോടെ ഒക്ടോബര്‍ 28 വരെയും അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എംഎഡ് റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ഒക്ടോബര്‍ 25 വരെയും 170 രൂപ പിഴയോടെ ഒക്ടോബര്‍ 28 വരെയും രജിസ്റ്റര്‍ ചെയ്യാം.

വിദൂരവിദ്യാഭ്യാസ വിഭാഗം മൂന്നാം സെമസ്റ്റര്‍ എം.എം, എംകോം, എം.എസ്.സി (സിബിസിഎസ്എസ്) റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ഒക്ടോബര്‍ 25 വരെയും 170 രൂപ പിഴയോടെ ഒക്ടോബര്‍ 28 വരെയും രജിസ്റ്റര്‍ ചെയ്യാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!