തിരൂര്‍:നിറമരുതൂര്‍ കാളാട് പട്ടര്‍പറമ്പില്‍ കനോലി കനാലില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ മുങ്ങിമരിച്ചു. പാലപ്പറമ്പില്‍ ഷരീഫിന്റെ മകന്‍ അഷ്മില്‍ (11), വെളിയോട്ട് വളപ്പില്‍ സിദ്ധീഖിന്റെ മകന്‍ അജ്‌നാസ് (12) എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് കനാലില്‍ കുളിക്കുന്നതിനിടെ ഇരുവരും മുങ്ങി താഴുകയായിരുന്നു. ഇരുവരും അയല്‍വാസികളും കൂട്ടുകാരുമാണ്. നാട്ടുകാരാണ് ഇരുവരെയും മുങ്ങിയെടുത്തത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ആമിനയാണ് അഷ്മിലിന്റെ മാതാവ്.സാബിറയാണ് അജ്‌നാസിന്റെ മാതാവ്.
കാളാട് നൂറുല്‍ ഹുദാ സുന്നി മദ്‌റസയിലെ വിദ്യാര്‍ഥിയാണ് അഷ്മില്‍. ശറഫുല്‍ ഇസ്ലാം മദ്‌റസയിലെ വിദ്യാര്‍ഥിയാണ് അജ്‌നാസ് (സിനു). ഇരുവരും കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയതായിരുന്നു.




