Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; അനുഭവങ്ങളില്‍ നിന്നുള്ള പലായനം വലിയ ഭീഷണി- കെ. വി.മോഹന്‍കുമാര്‍

HIGHLIGHTS : Calicut University News; Escaping experiences is a big threat- K. V. Mohankumar

അനുഭവങ്ങളില്‍ നിന്നുള്ള പലായനം വലിയ ഭീഷണി- കെ. വി.മോഹന്‍കുമാര്‍

അനുഭവങ്ങളെ വൈകാരികമായി പ്രതിഫലിപ്പിക്കുക എന്നതാണ് സാഹിത്യത്തിന്റെ അടിസ്ഥാന ദൗത്യമെന്നും അത്തരം എഴുതുകള്‍ക്കേ കാലത്തെ അതിജയിക്കാന്‍ കഴിയൂ എന്നും  എഴുത്തുകാരനും ഭക്ഷ്യ സുരക്ഷാ കമ്മീഷണറുമായ കെ.വി. മോഹന്‍കുമാര്‍.  കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി.എച്ച.് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡെവലപ്പിംഗ് സൊസൈറ്റീസ്, ജേണലിസം, മലയാളം ഡിപ്പാര്‍ട്ടുമെന്റുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ‘മീറ്റ് ദി സ്‌കോളര്‍’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

sameeksha-malabarinews

മനുഷ്യ ജീവിതത്തെ അങ്ങേയറ്റം അലോസരപ്പെടുത്തുന്ന അനുഭവങ്ങളാണ് ദിനേന നടന്നുകൊണ്ടിരിക്കുന്നത്. ഈ അനുഭവങ്ങളെ പ്രതിഫലിപ്പിക്കുന്ന എഴുത്തുകള്‍ ഉണ്ടാകണം. അതിന് മുതിരാതെ അനുഭവങ്ങളില്‍ നിന്ന് തന്നെ ആളുകള്‍ പാലായനം ചെയ്യുന്ന അവസ്ഥയാണ് നാം നേരിടുന്ന ഏറ്റവും വലിയ ഭീഷണി എന്നും അദ്ദേഹം പറഞ്ഞു. സി എച്ച് ചെയര്‍  ഡയറക്റ്റര്‍ ഖാദര്‍ പാലാഴി അധ്യക്ഷനായിരുന്നു. ഡോ. പി. സോമനാഥന്‍, ഡോ. കെ.എ. നുഐമാന്‍, സി.വി. രാജു എന്നിവര്‍ സംസാരിച്ചു.

അനുശോചിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ സുവോളജി പഠനവകുപ്പില്‍ നിന്നു വിരമിച്ച പ്രൊഫസറും ഗവേഷണ ഗൈഡുമായ ഡോ. വി.എസ്. കൃഷ്ണന്‍ നായരുടെ നിര്യാണത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അനുശോചിച്ചു. 1977 മുതല്‍ 2007 വരെ സര്‍വകലാശാലാ പഠനവകുപ്പില്‍ അധ്യാപകനും ഗവേഷകനുമായിരുന്നു. വകുപ്പ് മേധാവിയായും സേവനമനുഷ്ഠിച്ചു. കേന്ദ്രസഹായത്തോടെയും വിദേശ സഹായത്തോടെയുള്ള ഗവേഷണ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയ ഗവേഷണ പ്രതിഭയായിരുന്നു കൃഷ്ണന്‍ നായര്‍ എന്ന് വി.സി. അനുസ്മരിച്ചു. 14 പേരാണ് ഇദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പി.എച്ച്.ഡി. നേടിയത്.

സിന്‍ഡിക്കേറ്റ് യോഗം

ഒക്ടോബര്‍ ഒന്നിന് നടത്താനിരുന്ന കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം 11-ലേക്ക് മാറ്റി. രാവിലെ 10 മണിക്ക് സിന്‍ഡിക്കേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.

ഡി.ടി.പി. ശില്പശാല

കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പ് ആരംഭിച്ച ഹിന്ദി ഡി.ടി.പി. ശില്പശാല രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. പ്രമോദ് കൊവ്വപ്രത്ത് അധ്യക്ഷനായി. എം. രവി, ഡോ. പ്രഭാകരന്‍ ഹെബ്ബാര്‍ ഇല്ലത്ത്, ഡോ. എസ്. മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

പരീക്ഷാ ഫലം

ഏപ്രില്‍ 2022 നാലാം സെമസ്റ്റര്‍ എംകോം (സിബിസിഎസ്എസ് ) 2019, 2020 പ്രവേശനം, സിയുസിഎസ്എസ് 2018 പ്രവേശനം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പത്താം സെമസ്റ്റര്‍ ബിആര്‍ക്ക് റഗുലര്‍ ഏപ്രില്‍ 2022, സപ്ലിമെന്ററി  ജൂലൈ 2022 പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

നവംബര്‍ 2021-ലെ ബികോം ബിബിഎ, ബിടിഎച്എം അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെ പുനഃപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു,
നവംബര്‍ 2021 മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി. ബയോകെമിസ്ട്രി, ജൂലൈ 2021 എം.ബി.എ. രണ്ടാം സെമസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ആന്റ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, ഏപ്രില്‍ 2021 രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി മാത്സ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകള്‍, വിദൂര വിദ്യാഭ്യാസം, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിഭാഗങ്ങളിലെ യുജി പരീക്ഷകള്‍ (ഒന്നാം സെമസ്റ്റര്‍ റഗുലര്‍,സപ്ലിമെന്ററി) ഒക്ടോബര്‍ 12-ന് ആരംഭിക്കും.
നവംബര്‍ 2020 ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി. ക്ലിനിക്കല്‍ സൈക്കോളജി (സിയുസിഎസ്എസ് 2012 സ്‌കീം, 2019, 2020 പ്രവേശനം) (റഗുലര്‍, സ്പ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) പരീക്ഷയും നവംബര്‍ 2021 ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി. ക്ലിനിക്കല്‍ സൈക്കോളജി 2012 സ്‌കീം 2021 പ്രവേശനം റഗുലര്‍ പരീക്ഷ (പ്രജ്യോതി നികേതന്‍ കോളേജ് പുതുക്കാട്) ഒക്ടോബര്‍ 12-ന് നടക്കും.


ലാബ് ടെക്‌നീഷ്യന്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ആഗസ്റ്റ് 2022-ലെ വിജ്ഞാപനപ്രകാരം ഓണ്‍ലൈനായി അപേക്ഷിച്ചവരില്‍ നിന്ന് യോഗ്യരായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള അഭിമുഖം ഒക്ടോബര്‍ 15-ന് നടക്കും. രാവിലെ 9.30 മുതല്‍ ഭരണകാര്യാലയത്തിലാണ് അഭിമുഖം.

ഒക്ടോബര്‍ മൂന്നിന് അവധി

നവരാത്രി പൂജവെപ്പ് പ്രമാണിച്ച് കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകള്‍ക്കും പഠനവകുപ്പുകള്‍ക്കും സെന്ററുകള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധിയായിരിക്കും.

മലയാള വിഭാഗത്തില്‍ പി.എച്ച്.ഡി.

കാലിക്കറ്റ് സര്‍വകലാശാല പ്രസിദ്ധീകരിച്ച പി.എച്ച്.ഡി.(മലയാളം) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ കേരള മലയാള പഠന വിഭാഗത്തിലെ ഗവേഷണ കേന്ദ്രത്തില്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ അപേക്ഷയുടെ പ്രിന്റൗട്ട്, ഗവേഷണ വിഷയം, പഠന രീതി വ്യക്തമാക്കുന്ന സിനോപ്‌സിസ് എന്നിവ സഹിതം ഒക്ടോബര്‍ 12-ന് അഞ്ച് മണിക്ക് മുമ്പ് മലയാള പഠനവിഭാഗം ഓഫീസില്‍ എത്തിക്കണം.

ഒഴിവുള്ള സീറ്റുകളില്‍ പി.ജി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലയുടെ സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ (സിയുസിഎടി 2022) എം.സി.എ., എം.എസ്.ഡബ്ല്യു., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, എം.എസ്‌സി. ഫോറന്‍സിക് സയന്‍സ്, എം.എസ്‌സി. ഹെല്‍ത്ത് ആന്റ് യോഗതെറാപ്പി എന്നീ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താനുള്ള സൗകര്യം ഒക്ടോബര്‍ 7-ന് അഞ്ച് വരെ ലഭ്യമാകും.

പരീക്ഷാഫലം

നാലാം സെമസ്റ്റര്‍ എം.കോം ഏപ്രില്‍ 2022, വിദൂര വിദ്യാഭ്യാസ വിഭാഗം എം.കോം. മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 (2019 പ്രവേശനം),  ഏപ്രില്‍ 2021, (2019 പ്രവേശനം) നാലാം സെമസ്റ്റര്‍, ഏപ്രില്‍ 2021 സപ്ലിമെന്ററി (2017, 2018) മൂന്ന്, നാല് സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പത്താം സെമസ്റ്റര്‍ ബിആര്‍ക്ക് റഗുലര്‍ ഏപ്രില്‍ 2022, സപ്ലിമെന്ററി  ജൂലൈ 2022 പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!