കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ; കഫ് ആന്റ് കാർണിവലിന് തുടക്കമായി

കഫ് ആന്റ് കാർണിവലിന് തുടക്കമായി

കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ സംഘടിപ്പിക്കുന്ന സിനിമാ പ്രദർശനവും കാർണിവലും ( കഫ് ആന്റ് കാർണിവൽ ) തുടങ്ങി. കാലിക്കറ്റ് സർവകലാശാലാ ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ നടക്കുന്ന സിനിമാ പ്രദർശനത്തിൽ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം. രാവിലെ 10, ഉച്ചക്ക് 2, വൈകീട്ട് 6 എന്നീ സമയങ്ങളിലാണ് സിനിമാ പ്രദർശനം. ചെവ്വാഴ്ച രാവിലെ 10 മുതൽ വൈകീട്ട് 5 വരെ വാഹന പ്രദർശനവും റാലിയും നടക്കും. വൈകീട്ട് നാലുമണിക്ക് നടക്കുന്ന പ്രത്യേക സെഷനിൽ ബാബുരാജ് ഭഗവതി, മുഹമ്മദ് മുസ്തഫ എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും. രാത്രി 8 മണിക്ക് ഗോൾഡൻ ജൂബിലി ഓപ്പൺ സ്റ്റേജിൽ ഫാഷൻഷോ  അരങ്ങേറും. 18-ന് ഉച്ചക്ക് 12 മുതൽ വൈകീട്ട് 6 വരെ സ്റ്റുഡന്റസ് ട്രാപ്പിൽ വിവിധ മത്സരങ്ങൾ നടത്തും. വൈകീട്ട് നാലു മണിയുടെ പ്രത്യേക സെഷനിൽ സമദ് മങ്കട സംസാരിക്കും. രാത്രി 8 മണിക്ക് ബോഡി ഷോ അരങ്ങേറും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാത്രി വിവിധ സാംസ്‌കാരിക പരിപാടികളും ഡി.ജെ. സംഗീതവുമുണ്ടായിരിക്കുമെന്ന് വിദ്യാർഥി യൂണിയൻ ചെയർ പേഴ്സൺ പി.കെ. ഷിഫാന അറിയിച്ചു.

റേഡിയോ സിയു: സൗണ്ട് റെക്കോഡിസ്റ്റ് വാക് – ഇൻ – ഇന്റർവ്യൂ

കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ് റേഡിയോയിൽ ( റേഡിയോ സിയു ) കരാറടിസ്ഥാനത്തിൽ സൗണ്ട് റെക്കോഡിസ്റ്റ് നിയമനത്തിനുള്ള വാക് – ഇൻ – ഇന്റർവ്യൂ സെപ്റ്റംബർ 23-ന്  നടക്കും. ഒരു ഇ.ടി.ബി. സംവരണ ഒഴിവാണുള്ളത്. യോഗ്യത : അംഗീകൃത ബി.എ. / ബി.എസ് സി. ബിരുദം, മൾട്ടിമീഡിയ / സർട്ടിഫൈഡ് സൗണ്ട് എഞ്ചിനീയറിങിലുള്ള ഡിപ്ലോമ, സൗണ്ട് എഡിറ്റിംഗിലോ സൗണ്ട് റെക്കോർഡിങിലോ ഉള്ള രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, സൗണ്ട് എഡിറ്റിംഗ് സോഫ്റ്റ്‌വെയറിൽ പരിജ്ഞാനം. ഉയർന്ന പ്രായപരിധി 40 വയസ്. താത്പര്യമുള്ളവർ മതിയായ രേഖകൾ സഹിതം രാവിലെ 9.30-ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ.

എൻ.എസ്.എസ്. ഗ്രേസ് മാർക്ക്: 22 വരെ രേഖപ്പെടുത്താം

അഫിലിയേറ്റഡ് കോളേജുകളിലെ ( CBCSS – 2023 പ്രവേശനം ) ഇന്റഗ്രേറ്റഡ് പി.ജി. വിദ്യാർഥികളിൽ എൻ.എസ്.എസ്. ഗ്രേസ് മാർക്കിന് അർഹരായവരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ലിങ്ക് കേന്ദ്രീകൃത കോളേജ് പോർട്ടലിൽ സെപ്റ്റംബർ 22 വരെ ലഭ്യമാകും.

ഓഡിറ്റ് കോഴ്സ്: സ്റ്റാറ്റസ് 19 വരെ രേഖപ്പെടുത്താം

അഫിലിയേറ്റഡ് കോളേജുകളിലെ ഏഴ്, എട്ട് സെമസ്റ്റർ (CBCSS – 2020 പ്രവേശനം) ഇന്റഗ്രേറ്റഡ് പി.ജി. റഗുലർ വിദ്യാർഥികളുടെ ഓഡിറ്റ് കോഴ്സ് സ്റ്റാറ്റസ് ( പാസ് / ഫെയിൽ ) രേഖപ്പെടുത്തുന്നതിനുള്ള ലിങ്ക് സെപ്റ്റംബർ 15 മുതൽ 19 വരെ ലഭ്യമാകും.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള അഞ്ചാം സെമസ്റ്റർ (2009 സ്‌കീം – 2014 പ്രവേശനം) പാർട്ട് ടൈം ബി.ടെക്. സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 15-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാ മ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഅപേക്ഷ

പ്രൈവറ്റ് രജിസ്‌ട്രേഷൻ അഞ്ചാം സെമസ്റ്റർ ( CBCSS – UG ) ബി.കോം. അഡീഷണൽ സ്പെഷ്യലൈസേഷൻ 2025 – നവംബർ 2025 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ 22 വരെയും 200/- രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം. ലിങ്ക് 16 മുതൽ ലഭ്യമാകും.

പരീക്ഷാഫലം

സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ (ഐ.ഇ.ടി.) ആറാം സെമസ്റ്റർ (2019 മുതൽ 2022 വരെ പ്രവേശനം) ബി.ടെക്. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ ഒന്ന് വരെ അപേക്ഷിക്കാം.

പി.ജി. ഡിപ്ലോമ ഇൻ റീഹാബിലിറ്റേഷൻ സൈക്കോളജി ഏപ്രിൽ 2025 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top