ദോഹ: ഖത്തര്‍ സ്റ്റാര്‍ ഫുട്‌ബോള്‍ ലീഗിലെ പ്രമുഖ ടീം ആയ അല്‍ അഹലി എഫ്‌സി ഖത്തറിന്റെ അണ്ടര്‍ 14 ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ച് പരപ്പനങ്ങാടി സ്വദേശി ഐമന്‍ ഷഫീഖ്. കഴിഞ്ഞ ദിവസം ദോഹയില്‍ നടന്ന അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഐമന്‍ ആദ്യ ഇലവനില്‍ ഇടം പിടിക്കുകയും ഒരു ഗോള്‍ നേടുകയും ചെയ്തു. ടീം 7-1 നാണ് വിജയിച്ചത്. ലഫ്റ്റ് ഫോര്‍വേഡ് പൊസിഷനിലാണ് ഐമന്‍ കളിക്കുന്നത്. ആദ്യ കളിയില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഐമന് സാധിച്ചു. ബ്രസീലിയന്‍ ഫുട്‌ബോളറായ തോമസാണ് കോച്ച്.
1950 ല്‍ രൂപം കൊണ്ട ഖത്തറിലെ ആദ്യ ഫുട്‌ബോള്‍ ക്ലബ്ബാണ് അല്‍ അഹലി എഫ്‌സി. നിലവില്‍ ഖത്തര്‍ ലീഗിലെ നാലാം സ്ഥാനക്കാരായ അല്‍ അഹലി സീനിയര്‍ ടീമില്‍ യൂറോപ്പ്, ലാറ്റിനമേരിക്കന്‍ ടീമുകളിലെ പ്രമുഖര്‍ കളിക്കുന്നുണ്ട്.
ഖത്തറില്‍ താമസിക്കുന്ന പതിമൂന്ന് കാരനായ ഐമന്‍ മലപ്പുറം ജില്ലയിലെ രണ്ടത്താണിയിലെ ഐ കിഡ് വിദ്യാലയത്തില്‍ ഓണ്‍ ലൈനായാണ് സ്‌കൂള്‍ വിദ്യാഭ്യാസം നടത്തുന്നത്.
പ്രശസ്ത എഴുത്തുകാരനായ റഷീദ് പരപ്പനങ്ങാടിയുടെ പേരക്കുട്ടിയാണ് ഐമന്‍. ഐമന്റെ പിതാവ് ശഫീഖ് മലബാറിലെ പ്രമുഖ സെവന്‍സ് ടീമായ ജവഹര്‍ മാവൂരിന്റെ ഗോള്‍ കീപ്പറായിരുന്നു. മാതാവ് റിസ്വാന. പിതാവിന്റെ സഹോദരനായ പരേതനായ റഫീഖ് റഷീദ് സെവന്‍സ് ഫുട്‌ബോളിലെ സജീവ സാന്നിധ്യവും സിനിമോട്ടോ ഗ്രാഫറുമായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




