Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; നിതയെ കാണാനും കേള്‍ക്കാനും വിദ്യാര്‍ഥിനികളുടെ തിരക്ക്

HIGHLIGHTS : Calicut University News; Crowd of students to see and listen to Nita

നിതയെ കാണാനും കേള്‍ക്കാനും വിദ്യാര്‍ഥിനികളുടെ തിരക്ക്

കുതിരയോട്ടത്തിലെ മികവും പഠനമികവും ഒരുമിച്ചു കൊണ്ടു പോകുന്നതിനൊപ്പം സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ പതിപ്പിക്കുന്ന നിതയെ കേള്‍ക്കാന്‍ പെണ്‍കുട്ടികളുടെ തിരക്ക്. കാലിക്കറ്റ് സര്‍വകലാശാലാ കായികവിഭാഗമാണ് ഫ്രാന്‍സില്‍ നടന്ന ലോക ദീര്‍ഘദൂര കുതിരയോട്ട ചാമ്പ്യന്‍ഷിപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയ നിത അന്‍ജൂമുമായുള്ള കൂടിക്കാഴ്ചക്ക് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് അവസരം നല്‍കിയത്. കഠിന പരിശീലനവും ആത്മവിശ്വാസവും കൈമുതലാക്കിയാല്‍ ഉയരങ്ങളിലെത്താനാകുമെന്ന സന്ദേശം നിത പങ്കുവെച്ചു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉപഹാര സമര്‍പ്പണവും ഉദ്ഘാടനവും നിര്‍വഹിച്ചു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷനായി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. പി.പി. പ്രദ്യുമ്നന്‍, ഡോ. ടി. വസുമതി, കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, സംസ്ഥാന അത്ലറ്റിക്സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട്, സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് വി.പി. അനില്‍, ഒളിമ്പിക് അസോസിയേഷന്‍ ഭാരവാഹികളായ യു. തിലകന്‍, ഋഷികേശ് കുമാര്‍, സ്പോര്‍ട്സ് ജേണലിസ്റ്റ് കമാല്‍ വരദൂര്‍, അസി. രജിസ്ട്രാര്‍ കെ. ആരിഫ  തുടങ്ങിയവര്‍ പങ്കെടുത്തു. മൊബൈല്‍ ഫോണില്‍ കൈവിരല്‍ ചിത്രം വരയ്ക്കുന്ന അജിഷ് ഐക്കരപ്പടി നിതയുടെ ചിത്രം സമ്മാനമായി നല്‍കി.

sameeksha-malabarinews

പ്രൊഫ. കെ.പി. മുരളീധരന്‍ പുരസ്‌കാരം സമ്മാനിച്ചു

പ്രൊഫ. കെ.പി. മുരളീധരന്‍ പുരസ്‌കാര ട്രസ്റ്റിന്റെ 2022 വര്‍ഷത്തെ മികച്ച ഗവേഷകനുള്ള പുരസ്‌കാരം കേരള സര്‍വകലാശാലയിലെ പ്രൊഫസറും ഡീനുമായമായ ഡോ. ഗബ്രിയേല്‍ സൈമണ്‍ തട്ടിലിന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് സമ്മാനിച്ചു. കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്സ് ആന്റ് മാനേജ്മെന്റ് വിഭാഗം (ഡി.സി.എം.എസ്.) ഡീനും പ്രൊഫസറും ആയിരുന്ന പ്രൊഫ. കെ.പി. മുരളീധരന്റെ ഗവേഷണ വിദ്യാര്‍ഥികള്‍ രൂപം കൊടുത്ത ട്രസ്റ്റാണ് കൊമേഴ്സ് മാനേജ്മെന്റ് മേഖലകളിലെ മികച്ച ഗവേഷകര്‍ക്കായി അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷനായി. വെസ്റ്റ് ലണ്ടന്‍ സര്‍വകലാശാലയിലെ ബിസിനസ് പഠനവിഭാഗം ഡീന്‍ കൂടിയായ പ്രൊഫ. കെ.പി. മുരളീധരന്‍, സിന്‍ഡിക്കേറ്റംഗം ഡോ. ടി. വസുമതി, സെനറ്റംഗം ഡോ. കെ.പി. വിനോദ് കുമാര്‍, ഡി.സി.എം.എസ്. മേധാവി ഡോ. സി.എച്ച്. ശ്രീഷ, ഡോ. പി. നടാഷ, ട്രസ്റ്റ് പ്രസിഡന്റ് ഡോ. കെ. ശശിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഫിസിക്കല്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍

കോഴിക്കോട് കല്ലായിയിലുള്ള ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ഒഴിവുള്ള ഫിസിക്കല്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി 27-ന് രാവിലെ 10 മണിക്ക് നേരിട്ട് ഹാജരാകണം.

ഗ്രേഡ് കാര്‍ഡ് വിതരണം

ബി.ടെക്. നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഗ്രേഡ്കാര്‍ഡുകളുടെ വിതരണം അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരായി ഗ്രേഡ്കാര്‍ഡ് കൈപ്പറ്റണം.

പരീക്ഷാ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ പരിശോധിക്കാംഅഞ്ചാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്ത വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റിലെ സ്റ്റുഡന്റ് പോര്‍ട്ടലില്‍ 25 മുതല്‍ ഒക്‌ടോബര്‍ 10 വരെ പരിശോധിക്കാനവസരം.

എം.എസ് സി. അപ്ലൈഡ് കെമിസ്ട്രി സീറ്റൊഴിവ്കാലിക്കറ്റ് സര്‍വകലാശാലാ രസതന്ത്ര പഠനവിഭാഗത്തില്‍ എം.എസ് സി. അപ്ലൈഡ് കെമിസ്ട്രി കോഴ്‌സിന് സ്‌പോര്‍ട്‌സ് ക്വാട്ട (1), ഓള്‍ ഇന്ത്യ ക്വാട്ട (2), പി.ഡബ്ല്യു.സി. (1) എന്നീ വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. ക്യാപ് ഐ.ഡി. ഉള്ളവര്‍ക്കാണ് ഓള്‍ ഇന്ത്യ ക്വാട്ടയില്‍ അവസരം. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനത്തിന് യോഗ്യരായവര്‍ കായിക പഠനവിഭാഗവുമായി ബന്ധപ്പെട്ട് പ്രവേശനം നേടേണ്ടതാണ്. പ്രവേശനത്തിനായി 28-ന് മുമ്പായി രസതന്ത്ര പഠനവിഭാഗവുമായി ബന്ധപ്പെടണം.

പരീക്ഷാ അപേക്ഷ

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ പി.ജി. നവംബര്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 12 വരെയും 180 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.

പരീക്ഷഹിന്ദി, ഫിസിയോളജി, സൈക്കോളജി വിഷയങ്ങളുടെ ഒന്നാം സെമസ്റ്റര്‍ എം.ഫില്‍. നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷ ഒക്‌ടോബര്‍ 5, 6 തീയതികളില്‍ നടക്കും.

പരീക്ഷാ ഫലംനാലാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് സൈക്കോളജി ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 12 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 9 വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!