HIGHLIGHTS : Calicut University News; Come... see you Shastrayan University opens for public

കാലിക്കറ്റ് സര്‍വകലാശാലയുടെ ഗവേഷണ നേട്ടങ്ങളും പദ്ധതികളും പൊതുസമൂഹത്തിലേക്കെത്തിക്കാന്‍ ത്രിദിന സൗജന്യ പ്രദര്‍ശനം 16-ന് തുടങ്ങും. സര്‍വകലാശാലാ കാമ്പസിനകത്തും പഠനവകുപ്പുകളിലുമായാണ് പരിപാടി. ഗവേഷണ ലാബുകള്‍, സസ്യോദ്യാനം, പഠനവകുപ്പ് മ്യൂസിയങ്ങള്‍ തുടങ്ങിയവയെല്ലാം സന്ദര്‍ശിക്കാനും അടുത്തറിയാനും അവസരമുണ്ടാകും. രാവിലെ 10 മണി മുതല്‍ വൈകീട്ട് നാല് വരെയാണ് സമയം. സര്‍വകലാശാലാ വകുപ്പുകള്‍ക്ക് പുറമെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ വകുപ്പുകളും ഗവേഷണ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും പ്രദര്‍ശനത്തിനുണ്ടാകും. സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സന്ദര്‍ശിക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാകും. 16-ന് രാവിലെ 10 മണിക്ക് ആര്യഭട്ട ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പരിപാടി ഉദ്ഘാടനം ചെയ്യും. 18-നാണ് സമാപനം.


വായനശാലകള്‍ ജനാധിപത്യത്തിന് ഏറ്റവും നല്ല വേദി-യു.കെ. കുമാരന്‍
ജനാധിപത്യം പ്രാവര്‍ത്തികമാക്കാനുള്ള ഏറ്റവും നല്ല വേദി വായനശാലകളാണെന്ന് എഴുത്തുകാരന്‍ യു.കെ. കുമാരന്‍ അഭിപ്രായപ്പെട്ടു. ദേശീയ ലൈബ്രറി വാരാചരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറി സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളം പ്രബുദ്ധ സമൂഹമായി തീരാനുള്ള കാരണങ്ങളില്‍ പ്രധാനം വായനശാലകളാണ്. എന്നാല്‍ ഇന്ന് കൂടുതല്‍ പുസ്തകങ്ങളും വായനാ സൗകര്യങ്ങളുമെല്ലാം ഉണ്ടായിട്ടും വേണ്ടത്ര വായനക്കാര്‍ വായനശാലകളിലേക്ക് വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഫിനാന്‍സ് ഓഫീസര്‍ എന്‍.എ. അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി ലൈബ്രേറിയന്‍ ഡോ. ടി.എ. അബ്ദുള്‍ അസീസ് അധ്യക്ഷനായി. ലൈബ്രറി സയന്‍സ് പഠനവകുപ്പ് മേധാവി ഡോ. ടി.എം. വാസുദേവന്‍, ഡോ. പി.കെ. ശശി, ഡോ. നസ്റുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
ക്വാണ്ടം കമ്പ്യൂട്ടിങ് സമ്മേളനം
ക്വാണ്ടം കമ്പ്യൂട്ടിങ്ങിന്റെ പുരോഗതിയും ഭാവിസാധ്യതകളും വിശകലനം ചെയ്ത് കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സയന്‍സ് പഠനവിഭാഗം ഏകദിന സമ്മേളനം സംഘടിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. സിന്‍ഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്നന്‍ അധ്യക്ഷത വഹിച്ചു. ചെന്നൈ ഇന്‍സറ്റിറ്റിയൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സസിലെ പ്രൊഫ. സി.എം. ചന്ദ്രശേഖര്‍ മുഖ്യപ്രഭാഷണം നടത്തി. കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പ് മേധാവി ഡോ. വി.എല്‍. ലജിഷ്, ഗണിതശാസ്ത്ര പഠനവകുപ്പ് മേധാവി ഡോ. പ്രീതി കുറ്റിപ്പിലാക്കല്‍, സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മേധാവി ഡോ. എസ്.ഡി. കൃഷ്ണറാണി, കെ.എ. മഞ്ജുള തുടങ്ങിയവര്‍ സംസാരിച്ചു.
കമ്മ്യൂണികേഷന്‍ ഫാക്കല്‍റ്റി കോണ്‍ക്ലേവ്
കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിക്കേഷന്‍ ഫാക്കല്‍റ്റി കോണ്‍ക്ലേവ് 21 ന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നടക്കും. 20, 21 തിയതികളില്‍ ജേര്‍ണലിസം പഠന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗവേഷണ സമ്മേളനത്തിന്റെ ഭാഗമായാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ സര്‍വകലാശാല, കോളജ്, ഹയര്‍ സെക്കന്ററി തലത്തിലെ ജേര്‍ണലിസം അധ്യാപകര്‍ പങ്കെടുക്കും. മാധ്യമ പഠന രംഗത്തെ നൂതന പ്രവണതകള്‍, മലയാള മാധ്യമ രംഗം കേന്ദ്രീകരിച്ചുള്ള ഗവേഷണത്തിന്റെ സാധ്യതകള്‍, കമ്മ്യൂണിക്കേഷന്‍ രംഗത്തെ തൊഴില്‍ നൈപുണി വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ എന്നിവ ചര്‍ച്ച ചെയ്യും. രജിസ്ട്രഷനും കൂടുതല്‍ വിവരങ്ങള്‍ക്കും journalism.uoc.ac.in .
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷ ഡിസംബര്‍ 11-ന് തുടങ്ങും.
സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും 2012, 2013, 2014 പ്രവേശനം ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ 15-ന് തുടങ്ങും.
രണ്ടാം സെമസ്റ്റര്‍ ബി.വോക്. അപ്ലൈഡ് ബയോടെക്‌നോളജി ഏപ്രില്‍ 2022 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2022 പരീക്ഷയുടെയും പ്രാക്ടിക്കല്‍ 22-ന് തുടങ്ങും.
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ മൂന്ന്, നാല്, ഏഴ് സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2023 റുഗലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 27 വരെയും 180 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ എം.എം. ഇംഗ്ലീഷ് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 6 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ ബി.കോം. (പ്രൊഫഷണല്‍, ഓണേഴ്‌സ്) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.