HIGHLIGHTS : Sanitation workers were fired; Garbage filled Parappanangadi railway station
സ്വന്തം ലേഖകൻ
പരപ്പനങ്ങാടി :പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ മാലിന്യം കുമിഞ്ഞു കൂടുന്നു. കഴിഞ്ഞ നവംബർ ഒന്നു മുതൽ ശുചീകരണ പ്രവർത്തനങ്ങൾ നിലച്ചതോടെയാണ് വൃത്തിഹീനമായ സാഹചര്യം മൂലം യാത്രക്കാർ ബുദ്ധിമുട്ടിലായിരിക്കുന്നത്.


മാലിന്യം നിക്ഷേപിക്കാൻ സ്ഥാപിച്ചിരുന്ന ബിന്നുകൾ മുഴുവൻ അധികൃതർ നീക്കം ചെയ്തതോടെ പ്ലാറ്റ്ഫോറത്തിലെല്ലായിടത്തും ഭക്ഷണ അവശിഷ്ടങ്ങളും , പ്ലാസ്റ്റിക് മാലിന്യങ്ങളും വലിച്ചെറിഞ്ഞ നിലയിലാണ്.
നേരത്തെ സ്ഥിരം ജീവനക്കാർ ഉണ്ടായിരുന്ന പോസ്റ്റുകൾ റെയിൽവേ നിർത്തലാക്കി. (malabarinews.com)അതിനു പകരം ശുചീകരണ ഫണ്ട് എന്ന പേരിൽ നിശ്ചിത തുക നൽകി വരികയായിരുന്നു. ഈ ഫണ്ട് ഉപയോഗിച്ച് താൽക്കാലിക ജീവനക്കാരെ ഉപയോഗിച്ചാണ് ഗുചീകരണ പ്രവർത്തനങ്ങൾ നടത്തി വന്നത്. പരപ്പനങ്ങാടിയിൽ 2 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഈ ഫണ്ട് ഇല്ല എന്നു പറഞ്ഞ് കഴിത്ത ഒന്നാം തിയ്യതി മുതൽ ഇവരെ ഒഴിവാക്കായിരിക്കുകയാണ്.
ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് യാത്രക്കാരിൽ നിന്നും ഉയരുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു