HIGHLIGHTS : Senior CPIM leader N Shankaraiah passed away
ചെന്നൈ: മുതിർന്ന സിപിഐഎം നേതാവ് എന്‍ ശങ്കരയ്യ അന്തരിച്ചു.102 വയസ്സായിരുന്നു. സിപിഐഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് എൻ ശങ്കരയ്യ . പനിയും ശ്വാസതടസവും മൂലം തിങ്കളാഴ്ച മുതല്‍ ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
1964 ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ നാഷ്ണല്‍ കൗണ്‍സിലില്‍ നിന്ന് ഇറങ്ങി വന്ന് സിപിഐഎം രൂപീകരിച്ച 32 നേതാക്കളിൽ ഒരാളാണ് ശങ്കരയ്യ.

1941ല്‍ മധുര അമേരിക്കന്‍ കോളജിൽ പഠിക്കുമ്പോൾ സ്വതന്ത്രസമര കാലത്ത് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്ത് അദ്ദേഹം സജീവമായി.