HIGHLIGHTS : Calicut University News; Calicut Rugby Team with double medal win
ഇരട്ടമെഡല്‍ നേട്ടവുമായി കാലിക്കറ്റ് റഗ്ബി ടീം
അന്തര്‍ സര്‍വകലാശാലാ പുരുഷവിഭാം റഗ്ബി ഫിഫ്റ്റീന്‍സ് കാറ്റഗറിയിലും സെവന്‍സ് കാറ്റഗറിയിലും മൂന്നാം സ്ഥാനം നേടി കാലിക്കറ്റ് സര്‍വകലാശാലാ ടീം. വനിതകളുടെ ഫിഫ്റ്റീന്‍സ് വിഭാഗത്തില്‍ ലൂസേഴ്‌സ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ എല്‍.പി. യൂണിവേഴ്‌സിറ്റിയോട് കാലിക്കറ്റ് പരാജയപ്പെട്ടു.

ബാര്‍കോഡ് എക്‌സാമിനേഷന്‍ സിസ്റ്റം – പരിശീലനം
ബാര്‍കോഡ് എക്‌സാമിനേഷന്‍ സിസ്റ്റവും ക്യാമ്പ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് 6 മുതല്‍ 15 വരെ നടത്തിയ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത അഫിലിയേറ്റഡ് കോളേജുകള്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു. ജനുവരി 3-ന് രാവിലെ 10 മണിക്ക് ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന പരിശീലനത്തില്‍ ചീഫ് സൂപ്രണ്ട് / പ്രിന്‍സിപ്പാള്‍, ഒരു ടെക്‌നിക്കല്‍ എക്‌സ്പര്‍ട്ട്, ഒരു സീനിയര്‍ അദ്ധ്യാപകന്‍ എന്നിവര്‍ നിര്‍ബന്ധമായും പങ്കെടുക്കണം.
പരീക്ഷ
ഏഴാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ജനുവരി 30-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ ജനുവരി 31-ന് തുടങ്ങും.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെയും ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 20 വരെ അപേക്ഷിക്കാം.