
പുസ്തകം പ്രകാശനം ചെയ്തു
കാലിക്കറ്റ് സർവകലാശാലാ എം.എസ്. സ്വാമിനാഥൻ ചെയർ ഫോർ സയൻസ് പോപ്പുലറൈസേഷൻ ആന്റ് റിസർച്ചിന്‍റെ ആഭിമുഖ്യത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ഡോ. പി. ദീപക് രചിച്ച ‘പ്രതീതിയും യാഥാർത്ഥ്യവും – നവസാങ്കേതികവിദ്യയുടെ രാഷ്ട്രീയ വായനകൾ’ എന്ന പുസ്തകം കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രൊഫസർ ഡോ. ഓംകുമാർ കൃഷ്ണൻ പ്രകാശനം ചെയ്തു. സിൻഡിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ‘നവസാങ്കേതികവിദ്യയെ വിമർശവിധേയമാക്കേണ്ടതുണ്ട്’ എന്ന വിഷയത്തിൽ ലണ്ടൻ ക്വീൻസ് സർവകലാശാലാ അസ്സോസിയേറ്റ് പ്രൊഫസർ ഡോ. പി. ദീപക് പ്രഭാഷണം നടത്തി. ചെയർ കോ-ഓഡിനേറ്റർ ഡോ. പി. സുനോജ്, കെമിസ്ട്രി പഠനവകുപ്പ് മേധാവി ഡോ. എൻ.എൻ. ബിനിത, ഡോ. വി.എൽ. ലജീഷ്, ഡോ. പി. മുഹമ്മദ് ഷാഫി, ഡോ. പി. പ്രസീത, പരിഷത്ത് തിരൂരങ്ങാടി മേഖല സെകട്ടറി ടി.ടി. ജയ, ജേണലിസം ഗവേഷകൻ ടി.എൻ. ശ്രീഹരി എന്നിവർ സംസാരിച്ചു.
കുറ്റിപ്പുറം സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എം.ബി.എ. സീറ്റൊഴിവ്
കുറ്റിപ്പുറത്തുള്ള കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ (എസ്.എം.എസ്.) 2025 – 26 അധ്യയന വർഷത്തെ എം.ബി.എ. പ്രോഗ്രാമിന് ഓപ്പൺ വിഭാഗത്തിലും എസ്.സി., എസ്.ടി., ഇ.ഡബ്ല്യൂ.എസ്., ഒ,ബി.സി. സ്പോർട്സ്, ഭിന്നശേഷി, ലക്ഷ്വദീപ് എന്നീ സംവരണ വിഭാഗങ്ങളിലും സീറ്റൊഴിവുണ്ട്. KMAT / CMAT / CAT എന്നീ യോഗ്യതയില്ലാത്തവർക്കും ബിരുദ മാർക്കിന്റെ അടിസ്ഥാനത്തിൽ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള സൗകര്യം പ്രവേശന വിഭാഗം ( https://admission.uoc.ac.in/ ) വെബ്‌സൈറ്റിൽ ലഭ്യമാണ്. താത്പര്യമുള്ളവർ അപേക്ഷാ ഫോം, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ആഗസ്റ്റ് 22-ന് ഉച്ചക്ക് 12 മണിക്ക് മുൻപായി സെന്ററിൽ ഹാജരാകണം. സംവരണ സീറ്റിൽ അപേക്ഷകരില്ലാത്തപക്ഷം പ്രസ്തുത സീറ്റുകൾ പരിവർത്തനം ചെയ്ത് പ്രവേശനം നേടാം. ഫോൺ : 0494 2607224, 9562065960.
ഡോ. ജോൺ മത്തായി സെന്ററിൽ ബി.സി.എ. / ബി.എസ് സി. സീറ്റൊഴിവ്
തൃശ്ശൂർ അരണാട്ടുകരയിലുള്ള ഡോ. ജോൺ മത്തായി സെന്ററിലെ കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സി.സി.എസ്.ഐ.ടി.) ബി.സി.എ., ബി.എസ് സി. – എ.ഐ. പ്രോഗ്രാമുകളിൽ സംവരണ സീറ്റൊഴിവുണ്ട്. എസ്.സി., എസ്.ടി., ഇ.ഡബ്ല്യൂ.എസ്., മുസ്ലിം, ഇ.ടി.ബി., ഒ.ബി.എച്ച്. എന്നീ വിഭാഗംങ്ങളിലാണ് ഒഴിവ്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സെന്ററിൽ ഹാജരാകണം. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗക്കാർക്ക് നിയമാനുസൃതമായി സമ്പൂർണ ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9526146452, 9539833728.
മലപ്പുറം സി.സി.എസ്.ഐ.ടിയിൽ ബി.എസ് സി. സീറ്റൊഴിവ്
മലപ്പുറത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) 2025 അധ്യയന വർഷത്തെ ബി.എസ് സി. – എ.ഐ. പ്രോഗ്രാമിന് ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9995450 927, 8921436118.
തളിക്കുളം സി.സി.എസ്.ഐ.ടിയിൽ ബി.സി.എ. സീറ്റൊഴിവ്
തൃശ്ശൂർ തളിക്കുളത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) ബി.സി.എ. പ്രോഗ്രാമിന് സീറ്റൊഴിവുണ്ട്. ഇ.ഡബ്ല്യൂ.എസ്., എസ്.സി., ഈഴവ, മുസ്ലിം, സ്പോർട്സ്, എസ്.എസ്.ക്യു., പി.ഡബ്ല്യൂ.ഡി., ലക്ഷ്വദീപ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ക്യാപ് രജിസ്‌ട്രേഷൻ ചെയ്ത താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 20-ന് വൈകീട്ട് മൂന്ന് മണിക്കുള്ളിൽ സെന്ററിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487 2607112, 9846211861, 8547044182.
വടകര സി.സി.എസ്.ഐ.ടിയിൽ ബി.സി.എ. സീറ്റൊഴിവ്
വടകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻ ഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) ബി.സി.എ. പ്രോഗ്രാമിന് എസ്.സി., എസ്.ടി. സംവരണ സീറ്റൊഴിവുണ്ട്. യോഗ്യത : പ്ലസ്‌ടു സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ്, വി.എച്ച്.എസ്.സി.. കൂടുതൽ വിവരങ്ങൾക്ക് സെന്ററുമായി ബന്ധപ്പെടുക ഫോൺ : 9846564142, 9446993188.
എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി: എൻ.ആർ.ഐ. ക്വാട്ട പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത് സയൻസസിൽ എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി പ്രോഗ്രാമിന് എൻ.ആർ.ഐ. ക്വാട്ടയിൽ രണ്ട് സീറ്റൊഴിവുണ്ട്. യോഗ്യത : ബി.എസ് സി. ഫുഡ് ടെക്‌നോളജി / ബി.വോക്. ഫുഡ് സയൻസ്. താത്പര്യമുള്ളവർ ആഗസ്റ്റ് 21-ന് വൈകീട്ട് നാലു മണിക്ക് മുൻപായി നേരിട്ടോ dshs@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്കോ പാസ്പോട്ട്, വിസ, ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്, അസൽ ചലാൻ, എസ്.എസ്.എൽ.സി., പ്ലസ്‌ടു, ബിരുദ മാർക്ക് ലിസ്റ്റ് / സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8089841996.
എൻ.എസ്.എസ്. ഗ്രേസ് മാർക്ക്: ഇപ്പോൾ അപേക്ഷിക്കാം
അഫിലിയേറ്റഡ് കോളേജുകളിലെയും സർവകലാശാലാ സെന്ററുകളിലെയും (2023 പ്രവേശനം) ബി.എഡ്. പ്രോഗ്രാമിലെ എൻ.എസ്.എസ്. വോളണ്ടിയർമാർക്ക് ഗ്രേസ് മാർക്കിന് ഇപ്പോൾ അപേക്ഷിക്കാം. ഗ്രേസ് മാർക്ക് മാനേജ്മെന്റ് സിസ്റ്റം മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സൗകര്യം ആഗസ്റ്റ് 23 വരെ സ്റ്റുഡന്റസ് പോർട്ടലിൽ ലഭ്യമാകും.
മൂന്ന് / അഞ്ച് വർഷ എൽ.എൽ.ബി. ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
മൂന്ന് വർഷ എൽ.എൽ.ബി. (1992 മുതൽ 1999 വരെ പ്രവേശനം – ഓൾഡ് സ്‌കീം) സെപ്റ്റംബർ 2023, അഞ്ച് വർഷ എൽ.എൽ.ബി. (1990 മുതൽ 1999 വരെ പ്രവേശനം – ഓൾഡ് സ്‌കീം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം.
പരീക്ഷാ അപേക്ഷ
നാലാം സെമസ്റ്റർ (2021 മുതൽ 2023 വരെ പ്രവേശനം) എം.വോക്. അപ്ലൈഡ് ബയോടെക്‌നോളജി / സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലറ്റിക്ക്സ് ഏപ്രിൽ 2025, (2021 പ്രവേശനം) എം.വോക്. മൾട്ടിമീഡിയ / സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് ഏപ്രിൽ 2025, (2020 പ്രവേശനം) എം.വോക്. മൾട്ടിമീഡിയ / അപ്ലൈഡ് ബയോടെക്‌നോളജി ഏപ്രിൽ 2024 – റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ രണ്ട് വരെയും 200/- രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം. ലിങ്ക് ആഗസ്റ്റ് 20 മുതൽ ലഭ്യമാകും.
പരീക്ഷ
നാലാം സെമസ്റ്റർ (2021 മുതൽ 2023 വരെ പ്രവേശനം) എം.ആർക്. ജൂലൈ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ 10-ന് തുടങ്ങും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ( CCSS – 2023 പ്രവേശനം ) എം.എസ് സി. അപ്ലൈഡ് പ്ലാന്റ് സയൻസ് ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ( CCSS ) എം.എസ് സി. ഹ്യൂമൺ സൈക്കോളജി ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയ അപേക്ഷ
വിദൂര വിഭാഗം നാലാം സെമസ്റ്റർ ( SDE – CBCSS – 2021 പ്രവേശനം ) എം.എ. മലയാളം ഏപ്രിൽ 2025 പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് 29 വരെ അപേക്ഷിക്കാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




