പരപ്പനങ്ങാടിയില്‍ ചാരായ നിര്‍മ്മാണ കേന്ദ്രത്തില്‍ എക്‌സൈസ് റെയിഡ്: 800 ലിറ്റര്‍ വാഷ് പിടികൂടി

പരപ്പനങ്ങാടി : പാലത്തിങ്ങല്‍ കൊട്ടന്തല നഗരിയില്‍ നിന്നും വന്‍ വാഷ് ശേഖരവും വാറ്റുപകരണങ്ങളും പിടികൂടി. ഓണഘോഷത്തിന്റെ ഭാഗമായി വ്യാപകമായ രീതിയില്‍ ചാരായം നിര്‍മ്മിച്ച് വില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തില്‍ തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ സംഘം, റവന്യൂ വിഭാഗവുമായി സംയുക്തമായി നടത്തിയ പരിശോധനയിലാണ് വാഷ് ശേഖരവും വാറ്റുപകരണങ്ങളും പിടികൂടിയത്.

ഓണാഘോഷത്തിനോടനുബന്ധിച്ച് അനധികൃത ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചുവെച്ച നവസാരം, ഈസ്റ്റ് എന്നിവ ചേര്‍ത്ത് പുളിപ്പിച്ച വാഷാണ് കണ്ടെത്തിയത്. കന്നാസുകളിലും ഇരുമ്പ് വീപ്പകളിലുമായി മണ്ണില്‍ കുഴിച്ചിട്ട നിലയിലാണ് വാഷ് കണ്ടെത്തിയത്. വളരെ പണിപ്പെട്ടാണ് തൊണ്ടിമുതല്‍ പുറത്തെടുക്കാനായത്. പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും വരുംദിവസങ്ങളില്‍ അറസ്റ്റ് ഉണ്ടാകുമെന്ന് റെയിഡിന് നേതൃത്വം നല്‍കിയ എക്സ്സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ഷാജി അറിയിച്ചു.

ഓണത്തിനോടനുബന്ധിച്ച് വ്യാജമദ്യ, രാസലഹരി ഉപഭോഗവില്‍പ്പനക്കെതിരെ പരിശോധന കര്‍ശനമാക്കയിട്ടുണ്ട്. വരും ദിവസങ്ങളില്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് പരിശോധന കര്‍ശനമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ പരപ്പനങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടന്ന റെയിഡില്‍ തിരൂരങ്ങാടി ഡെപ്യൂട്ടി തഹസില്‍ദാര്‍ യൂ.എന്‍ നവീന്‍, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അരവിന്ദന്‍.വി, പ്രവന്റീവ് ഓഫീസര്‍മാരായ ദിലീപ്കുമാര്‍.പി. ശിഹാബുദ്ധീന്‍.കെ, സി.ഇഒ ഡ്രൈവര്‍ ചന്ദ്രമോഹന്‍ എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top