Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ബി.എഡ്. പ്രവേശനം അപേക്ഷയിലെ തെറ്റ് തിരുത്താം

HIGHLIGHTS : Calicut University News; B.Ed. Error in admission application can be corrected

ബി.എഡ്. പ്രവേശനം അപേക്ഷയിലെ തെറ്റ് തിരുത്താം

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് (കൊമേഴ്‌സ് ഒഴികെ) അപേക്ഷയിലെ തെറ്റുകള്‍ തിരുത്തുന്നതിന് 4-ന് വൈകീട്ട് 5 മണി വരെ അവസരം. ഹയര്‍ ഓപ്ഷന്‍ ക്യാന്‍സല്‍ ചെയ്ത് സ്ഥിരം പ്രവേശനം എടുത്തവര്‍ക്ക് ഈ സൗകര്യം ലഭ്യമല്ല. ലെയ്റ്റ് രജിസ്‌ട്രേഷനുള്ള സൗകര്യവും 4-ന് വൈകീട്ട് 5 മണി വരെ ലഭ്യമാണ്. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 2660600.

sameeksha-malabarinews

എം.ബി.എ. അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവിഭാഗത്തില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിന്റെ രണ്ടാം ഘട്ട അപേക്ഷകര്‍ക്കുള്ള ഗ്രൂപ്പ് ഡിസ്‌കഷനും പേഴ്‌സണല്‍ ഇന്റര്‍വ്യൂവും 4, 5 തീയതികളില്‍ പഠനവകുപ്പില്‍ നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇ-മെയില്‍ മെമ്മോ അയച്ചിട്ടുണ്ട്. റാങ്ക്‌ലിസ്റ്റും മറ്റ് വിശദവിവരങ്ങളും വെബ്‌സൈറ്റില്‍.

ഫിസിക്‌സ് – എനി ടൈം പി.എച്ച്.ഡി. ഒഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠനവിഭാഗത്തില്‍ ഡോ. സുഹൈല്‍ കെ.പി.യുടെ കീഴില്‍ എനി ടൈം പി.എച്ച്.ഡി. സ്‌കീമില്‍ ഉള്ള രണ്ട് ഒഴിവുകളിലേക്ക് 11-ന് രാവിലെ അഭിമുഖം നടത്തും. സര്‍വകലാശാലയില്‍ പ്രൊജക്ട് ഫെല്ലോ ആയിട്ടുള്ളവരും താല്‍പര്യമുള്ളവരുമായവര്‍ അസ്സല്‍ രേഖകള്‍ സഹിതം പഠനവകുപ്പില്‍ ഹാജരാകണം.

ശില്‍പശാല

കാലിക്കറ്റ് സര്‍വകലാശാലയിലെ യുനസ്‌കോ ചെയര്‍ ഓണ്‍ ഇന്റിജനസ് കള്‍ച്ചറല്‍ ഹെറിറ്റേജ് ആന്റ് സസ്റ്റൈനബിള്‍ ഡവലപ്‌മെന്റ് സംഘടിപ്പിക്കുന്ന ഏകദിന ശില്‍പശാല 3-ന് രാവിലെ 10 മണിക്ക് സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കും. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. കടല്‍തീരങ്ങളിലെ തദ്ദേശ അറിവുകളും സുസ്ഥിര പരിശീലനവും എന്ന വിഷയത്തിലാണ് ശില്‍പശാലയെന്ന് ചെയര്‍ ഹോള്‍ഡര്‍ ഡോ. ഇ. പുഷ്പലത അറിയിച്ചു.

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ രണ്ട്, ആറ് സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 16 വരെയും 180 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!