Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ജീവനക്കാര്‍ക്ക് ബോധവത്കരണം

HIGHLIGHTS : ജീവനക്കാര്‍ക്ക് ബോധവത്കരണം തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചും അത് തടയുന്നതിനെക്കുറിച്ചും കാലിക്കറ്റ് സര്‍...

ജീവനക്കാര്‍ക്ക് ബോധവത്കരണം

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചും അത് തടയുന്നതിനെക്കുറിച്ചും കാലിക്കറ്റ് സര്‍വകലാശാലാ ജീവനക്കാര്‍ക്ക് നിയമബോധവത്കരണ ക്ലാസ് നല്‍കി.
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, തിരൂരങ്ങാടി താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. അഡ്വ. എം.സി. അനീഷ് ക്ലാസെടുത്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഡോ. കെ.കെ. ഗീതാകുമാരി, നുസൈബാ ബായ് എന്നിവര്‍ സംസാരിച്ചു.

ഉര്‍ദു പുസ്തകവണ്ടി കാമ്പസില്‍

ഉര്‍ദു ഭാഷയുടെ പ്രചാരണത്തിനായി പ്രവര്‍ത്തിക്കുന്ന നാഷ്ണല്‍ കൗണ്‍സില്‍ ഫോര്‍ പ്രമോഷന്‍ ഓഫ് ഉര്‍ദു ലാംഗ്വേജിന്റെ പുസ്തകവണ്ടി കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലെത്തി.
‘ ബുക്‌സ് ഓണ്‍ വീല്‍സ് ‘ എന്ന പേരില്‍ പുസ്തക പ്രദര്‍ശനവും വില്‍പ്പനയുമാണ് ലക്ഷ്യം. പൊതുജനങ്ങള്‍ക്കും സൗജന്യമായി പ്രദര്‍ശനം കാണാം. 20 മുതല്‍ 75 ശതമാനം വരെ ഡിസ്‌കൗണ്ടില്‍ പുസ്തകങ്ങളും വാങ്ങാനാകും. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഉര്‍ദു പഠനവകുപ്പ് മേധാവി ഡോ. കെ.വി. നകുലന്‍ പങ്കെടുത്തു. ബുധനാഴ്ച വൈകുന്നേരം വരെ സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറി പരിസരത്ത് വണ്ടിയുണ്ടാകും.

sameeksha-malabarinews
പരീക്ഷാ   അപേക്ഷ

എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ എം.എ/എം.സ്.സി/എം.കോം നവംബര്‍  2023   സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 16 വരെയും 180 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.സ്.സി  ബയോടെക്‌നോളജി  (നാഷണല്‍ സ്ട്രീം) ഡിസംബര്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 180 രൂപ പിഴയോടെ 22  വരെയും അപേക്ഷിക്കാം.

എല്‍ എല്‍ ബി ഒക്ടോബര്‍ 2022 , ഏപ്രില്‍ 2023 , ഒക്ടോബര്‍ 2023 , നവംബര്‍ 2023 , ഏപ്രില്‍ 2024  പരീക്ഷകള്‍ക്ക് പിഴ കൂടാതെ 09 .01 . 2024 വരെയും 180 രൂപ പിഴയോടെ 11 . 01 . 2024 വരെയും അപേക്ഷിക്കാം കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.

ആറാം സെമസ്റ്റര്‍ യു ജി ഏപ്രില്‍ 2024 റെഗുലര്‍ ,  സപ്ലിമെന്ററി,ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 08 .01 . 2024 വരെയും 180 രൂപ പിഴയോടെ 11 . 01 . 2024 വരെയും അപേക്ഷിക്കാം.

പരീക്ഷാ ടൈം ടേബിള്‍

സെപ്റ്റംബര്‍ 14 , 15 തീയതികളില്‍ നടത്തിയ  രണ്ടാം സെമസ്റ്റര്‍ യു ജി ഏപ്രില്‍ 2023  റെഗുലര്‍ ,  സപ്ലിമെന്ററി , ഇംപ്രൂവ്മെന്റ് (CBCSS / CUCBCSS ) പരീക്ഷകള്‍ നഷ്ടമായ  നിപ്പ ബാധിത പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്കും അഫിലിയേറ്റഡ് കോളേജുകള്‍ക്കുമായി ഡിസംബര്‍ 21 – ന് പ്രത്യേക പരീക്ഷ നടത്തും, വിശദമായ സമയക്രമം വെബ്സൈറ്റില്‍.

ബി.എഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഹിയറിങ്  ഇമ്പയര്‍മെന്റ് , ഇന്റലക്ചുല്‍ ഡിസബിലിറ്റി) നവംബര്‍ 2023  റെഗുലര്‍ ,   സപ്ലിമെന്ററി ഒന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ 2024 ജനുവരി 15-നും മൂന്നാം സെമസ്റ്റര്‍  ജനുവരി 16-നും തുടങ്ങും.

ഡിസംബര്‍ 13 , 15 തീയതികളില്‍ നടത്താനിരുന്ന  ലോ കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം റഗുലര്‍ ,  സപ്ലിമെന്ററി ഡിസംബര്‍ 2023 പരീക്ഷകള്‍ 18 , 20 , 22 തീയതികളിലേക്ക് മാറ്റി.

പരീക്ഷാ ഫലം

എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ എം.എ അറബിക് നവംബര്‍ 2022 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനു 23 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എം.എ സോഷ്യോളജി ഏപ്രില്‍ 2023 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ എം.എ സോഷ്യോളജി നവംബര്‍ 2022പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍
ണയത്തിനു 21 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ടെക്‌നോളജി ഇന്‍ നാനോ സയന്‍സ് & ടെക്‌നോളജി ഏപ്രില്‍ 2023 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

പത്താം സെമസ്റ്റര്‍ ബി.ബി.എ.എല്‍.എല്‍.ബി. (ഹോണേഴ്സ്) നവംബര്‍ 2023 റഗുലര്‍ , സപ്ലിമെന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനു 23 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.സി.എ നവംബര്‍ 2022 റെഗുലര്‍ , സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ മാറ്റി

13-ന് തുടങ്ങാനിരുന്ന  ഒന്നാം വര്‍ഷ ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ് ഏപ്രില്‍ 2023 റഗുലര്‍, ഒന്നാം വര്‍ഷ ബി.പി.ഇ.എഡ്.  ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ സമയക്രമം പിന്നീട് അറിയിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!