HIGHLIGHTS : Calicut University News; Auto show creates excitement at Diksha Techfest

ദിക്ഷ ടെക്ഫെസ്റ്റിൽ ആവേശം പകർന്ന് ഓട്ടോ ഷോ
ദിക്ഷ ടെക്ഫെസ്റ്റ് 2025-ന്റെ ഭാഗമായി കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ നടന്ന ഓട്ടോ ഷോ വാഹനപ്രേമികൾക്കു ആവേശമായി. ഡോഡ്ജ്, ഫോർഡ് മസ്റ്റാങ് വാഹനങ്ങളാണ് ഈ വർഷത്തെ ഷോയുടെ മുഖ്യ ആകർഷണമായത്. പരിപാടിയിൽ വിശിഷ്ടാതിഥിയായി പ്രശസ്ത ഓട്ടോമോട്ടീവ് ഇന്‍ഫ്ലുവൻസറായ നൗഫൽ നാഫ് പങ്കെടുത്തു. പുതിയ തലമുറയുടെ വാഹനപ്രേമം, വാഹന സാങ്കേതികവിദ്യയിലെ പുരോഗതികൾ, മോഡിഫിക്കേഷന്‍ ട്രെൻഡുകൾ എന്നിവയെല്ലാം ഓട്ടൊ ഷോയിൽ കാണാമായിരുന്നു.
കീം മോക് ടെസ്റ്റ്
KEAM 2025 പ്രവേശന പരീക്ഷ യ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് (ഐ.ഇ.ടി.) മോക്ക് ടെസ്റ്റ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 17-ന് രാവിലെ 10.30 മുതൽ 1.30 വരെ ഓൺലൈനായാണ് പരീക്ഷ. സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ കീം പ്രവേശന പരീക്ഷ എഴുതാത്തവർക്കും പ്രവേശനത്തന് അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് – ഫോൺ : 9188400223, 9567172591. ഇ – മെയിൽ ഐ.ഡി. : mocktest@cuiet.info . വെബ്സൈറ്റ് : www.cuiet.info .
പരീക്ഷാ അപേക്ഷ
പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ ഹിന്ദി ( 2024 പ്രവേശനം ) ജനുവരി 2025 പരീക്ഷയ്ക്ക് പിഴ കൂടാതെ ഏപ്രിൽ 30 വരെയും 190/- രൂപ പിഴയോടെ മെയ് അഞ്ച് വരെയും അപേക്ഷിക്കാം. ലിങ്ക് ഏപ്രിൽ 15 മുതൽ ലഭ്യമാകും.
പ്രാക്ടിക്കൽ പരീക്ഷ
ഏഴാം സെമസ്റ്റർ ( CBCSS – 2021 പ്രവേശനം ) ഇന്റഗ്രേറ്റഡ് എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 16-ന് നടക്കും. കേന്ദ്രം : എം.ഇ.എസ്. കെവീയം കോളേജ് വളാഞ്ചേരി.
ആറാം സെമസ്റ്റർ ( 2022 ബാച്ച് ) ബി.വോക്. മൾട്ടിമീഡിയ (സെന്റ് മേരീസ് കോളേജ് തൃശ്ശൂർ), ബി.വോക്. ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ (എം.ഇ.എസ്. അസ്മാബി കോളേജ് വെമ്പല്ലൂർ, കൊടുങ്ങലൂർ) ഏപ്രിൽ 2025 പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം ഏപ്രിൽ 19, 21 തീയതികളിൽ നടക്കും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ( CUCSS – 2018 പ്രവേശനം ) എം.എ. ഹിസ്റ്ററി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ( CCSS – 2023 പ്രവേശനം ) എം.എ. കംപാരറ്റീവ് ലിറ്ററേച്ചർ നവംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സർവകലാശാലാ നിയമ പഠനവകുപ്പിലെ ഒന്ന്, മൂന്ന് സെമസ്റ്റർ എൽ.എൽ.എം. നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ (CBCSS – PG) എം.എ. അഫ്സൽ – അൽ – ഉലമ, മലയാളം, സാൻസ്ക്രിറ്റ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ (ജനറൽ), സാൻസ്ക്രിറ്റ് സാഹിത്യ (സ്പെഷ്യൽ), എം.കോം., എം.എസ് സി. – അപ്ലൈഡ് ജിയോളജി, കെമിസ്ട്രി, ഇലക്ട്രോണിക്സ്, ജനറൽ ബയോടെക്‌നോളജി, മൈക്രോബയോളജി, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി നവംബർ 2024 പരീക്ഷയുടെയും വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ (CBCSS – PG – SDE) എം.എസ് സി. മാത്തമാറ്റിക്സ്, എം.എ. അറബിക്, എം.കോം. നവംബർ 2024, എം.എസ് സി. മാത്തമാറ്റിക്സ് നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു