HIGHLIGHTS : Locals block KPA Majeed MLA in Parappanangadi
പരപ്പനങ്ങാടി:കെ പി എ മജീദ് എംഎല്‍എയെ തടഞ്ഞ് നാട്ടുകാര്‍. ഇന്ന് രാവിലെ 8 മണിയോടെയാണ് പരപ്പനങ്ങാടി ചാപ്പപ്പടി തീരദേശ മേഖലയില്‍ തടഞ്ഞുവെച്ചത്. ചാപ്പപ്പടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലെ കബറുകള്‍ ഏത് നിമിഷവും കടലെടുക്കുന്ന അവസ്ഥയിലാണ്. ഇത് കടല്‍ഭിത്തി കെട്ടി സംരക്ഷിക്കണമെന്ന് പ്രദേശത്തുകാരുടെ ആവശ്യമായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് എംഎല്‍എ തീരദേശ മേഖല സന്ദര്‍ശിച്ചപ്പോള്‍ കടല്‍ ഭിത്തി നിര്‍മ്മാണ ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് ഉറപ്പു കൊടുത്തതായിരുന്നതായും എന്നാല്‍ നാല് വര്‍ഷമായിട്ടും ഇതുവരെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നും ആദ്യം അഞ്ച് കോടിക്ക് കടല്‍ ഭിത്തി നിര്‍മ്മാണം നടന്നതായിരുന്നു പിന്നീട് പണി പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി ഒരു കോടി രൂപ അനുവദിച്ചതായും എന്നാല്‍ എംഎല്‍എ വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി സമീപപ്രദേശങ്ങളിലേക്ക് ഫണ്ട് മാറ്റി ചെലവഴിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചു.
കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പരപ്പനങ്ങാടി മത്സ്യ ഭവന്‍ പരിസരത്ത് സംഘടിപ്പിച്ച ശുചിത്വ സാഗരം സുന്ദര തീരം എന്ന പേരില്‍ സംഘടിപ്പിച്ച ഏകദിന പ്ലാസ്റ്റിക് നിര്‍മ്മാജന യജ്ഞം എന്ന പരിപാടി ഇന്ന് രാവിലെ എട്ടുമണിക്ക് ഉദ്ഘാടനം ചെയ്ത് മടങ്ങും വഴിയാണ് പരപ്പനങ്ങാടി ചാപ്പപ്പടി തീരദേശ മേഖലയില്‍ വെച്ച് എംഎല്‍എയെ തടഞ്ഞുവെച്ചത്. അരമണിക്കൂറോളം എംഎല്‍എയെ തടഞ്ഞു വെച്ചത്. പിന്നീട് പ്രദേശത്തെ നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ ഇടപെട്ടാണ് എംഎല്‍എയെ പോകാന്‍ അനുവദിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു