Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; അറബിക് കോളേജുകള്‍ നിറവേറ്റുന്നത് സാംസ്‌കാരിക ഉത്തരവാദിത്വം – ഡോ. എം.കെ. ജയരാജ്

HIGHLIGHTS : Calicut University News; Arabic Colleges Fulfill Cultural Responsibility - Dr. M.K. Jayaraj

അറബിക് കോളേജുകള്‍ നിറവേറ്റുന്നത് സാംസ്‌കാരിക ഉത്തരവാദിത്വം – ഡോ. എം.കെ. ജയരാജ്

അറബി ഭാഷയും സംസ്‌കാരവും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും വഴി സാംസ്‌കാരിക ഉത്തരവാദിത്വമാണ് അറബിക് കോളേജുകള്‍ നിറവേറ്റുന്നതെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയില്‍ എയ്ഡഡ് അറബിക് കോളേജ് അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടു സംസ്‌കാരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ ഭാഷക്ക് വലിയ പങ്കുണ്ട്. പുതിയ വിദ്യാഭ്യാസ നയം മുന്നോട്ടു വെയ്ക്കുന്ന, എല്ലാവര്‍ക്കും താങ്ങാവുന്നതും ജാതി-മത രഹിതവുമായ വിദ്യാഭ്യാസം കാലിക്കറ്റ് സര്‍വകലാശാല വളരെ മുമ്പേ സ്വീകരിച്ചതാണ്. മാറുന്ന വിദ്യാഭ്യാസ നയത്തിന്റെ ഗുണവശങ്ങള്‍ സ്വീകരിച്ച് വലിയ മുന്നേറ്റത്തിന് തയ്യാറാകാന്‍ കോളേജുകള്‍ തയ്യാറാകണമെന്നും വി.സി. അഭിപ്രായപ്പെട്ടു. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെയും കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവിഭാഗത്തിന്റെയും സഹകരണത്തോടെ കേരള എയിഡഡ് അറബിക് കോളേജ് പ്രിന്‍സിപ്പല്‍സ് കണ്‍സോര്‍ഷ്യമാണ് പരിപാടി സംഘടിപ്പിച്ചത്. നാക് അംഗീകാരം നേടിയ സ്ഥാപനങ്ങളെ ചടങ്ങില്‍  ആദരിച്ചു. കണ്‍സോര്‍ഷ്യം കണ്‍വീനര്‍ ഡോ. സയ്യിദ് മുഹമ്മദ് ഷാക്കിര്‍ അധ്യക്ഷനായി. സിന്‍ഡിക്കേറ്റംഗം എന്‍.വി. അബ്ദുറഹ്‌മാന്‍, കെ.കെ. ഹനീഫ, ഡോ. പി. റഷീദ് അഹമ്മദ്, അറബിക് പഠനവിഭാഗം മേധാവി ഡോ. എ.ബി. മൊയ്തീന്‍കുട്ടി, ഡോ. ടി.എ. അബ്ദുള്‍ മജീദ്, ഷാക്കിര്‍ ബാബു കുനിയില്‍, ഡോ. ഐ.പി. അബ്ദുസലാം തുടങ്ങിയവര്‍ സംസാരിച്ചു.

sameeksha-malabarinews

‘ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍’
ഏകദിന ദേശീയ സെമിനാര്‍

കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എസ്. ചെയര്‍ ‘ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ ഏകദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് 2-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ ഓഡിറ്റോറിയത്തില്‍ ജസ്റ്റിസ് കെ. ചന്ദ്രു സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ലോകസഭ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരി മുഖ്യപ്രഭാഷണം നടത്തും. ഡോ. കെ. അരുണ്‍ കുമാര്‍, അഡ്വ. രശ്മിത രാമചന്ദ്രന്‍, അഡ്വ. ടോം. കെ. തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും.

നങ്ങ്യാര്‍ക്കൂത്ത് അവതരണം

കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗം കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാലാ ‘സെന്റര്‍ ഫോര്‍ നങ്ങ്യാര്‍കൂത്തി’ന്റെ സഹകരണത്തോടെ നങ്ങ്യാര്‍ക്കൂത്ത് അവതരണവും സോദാഹരണ പ്രഭാഷണവും സംഘടിപ്പിച്ചു. കലാമണ്ഡലം രശ്മിയും സംഘവുമാണ് നങ്ങ്യാര്‍ക്കൂത്ത് അവതരിപ്പിച്ചത്. കലാമണ്ഡലം പ്രശാന്തി സോദാഹരണ പ്രഭാഷണം നടത്തി.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.ബി.എ. സപ്തംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 27 മുതല്‍ മാര്‍ച്ച് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും മാര്‍ച്ച് 20-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2021 റുഗലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 7 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2021 റഗുലര്‍ പരീക്ഷയുടെയും ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എസ് സി. നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ എം.എ. എക്കണോമിക്‌സ്, ഫിനാന്‍ഷ്യല്‍ എക്കണോമിക്‌സ് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എം.എ. എക്കണോമിക്‌സ് നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷയുടെയും എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ മെയ് 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എം.കോം., എം.എസ് സി. ബോട്ടണി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമറ്റിക്‌സ് വിത് ഡാറ്റ സയന്‍സ്, മൈക്രോബയോളജി, സൈക്കോളജി, അപ്ലൈഡ് ജിയോളജി, ഫിസിക്‌സ്, മാത്തമറ്റിക്‌സ് നവംബര്‍ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!