സുവേഗയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റംനിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍വകലാശാല ജീവനക്കാര്‍ തെരഞ്ഞെടുപ്പു ജോലിയിലായതിനാല്‍ കാലിക്കറ്റ് സര്‍വകലാശാല ഡിജിറ്റല്‍ സ്റ്റുഡന്റ്‌സ് സര്‍വീസ് സെന്റര്‍ – സുവേഗയുടെ പ്രവര്‍ത്തനം 25 മുതല്‍ ഏപ്രില്‍ 4 വരെ രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെയായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഏപ്രില്‍ 5 മുതല്‍ 7 വരെ സുവേഗ പ്രവര്‍ത്തിക്കുന്നതല്ല.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2012 സ്‌കീം ഏഴ്, എട്ട് കമ്പൈന്റ് സെമസ്റ്റര്‍ ബി.ആര്‍ക്ക്. മെയ് 2020 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സി.ബി.സി.എസ്.എസ്. 2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. മൈക്രോ ബയോളജി നവംബര്‍ 2019 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് ഏപ്രില്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
സി.ബി.സി.എസ്.എസ്.-പി.ജി. 2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. സുവോളജി നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് ഏപ്രില്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷാ അപേക്ഷ
കാലിക്കററ്റ് സര്‍വകലാശാല ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലേയും അഫിലിയേറ്റഡ് കോളേജുകളിലേയും 2017 മുതല്‍ പ്രവേശനം നാലാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.എഡ്. ഏപ്രില്‍ 2021 പരീക്ഷക്ക് പിഴ കൂടാതെ ഏപ്രില്‍ 9 വരേയും 170 രൂപ പിഴയോടെ 15 വരേയും ഫീസടച്ച് 17 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
അഫിലിയേറ്റഡ് കോളേജുകളിലെ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. മൂന്നാം സെമസ്റ്റര്‍ ബി.എം.എം.സി., ബി.എ. മള്‍ട്ടി മീഡിയ നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ 7 വരേയും 170 രൂപ പിഴയോടെ 12 വരേയും ഫീസടച്ച് 15 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷ
കാലിക്കററ്റ് സര്‍വകലാശാല 2017 മുതല്‍ പ്രവേശനം ഒന്നാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ ഏപ്രില്‍ 19 മുതല്‍ ആരംഭിക്കും.
അഫിലിയേറ്റഡ് കോളേജുകളിലെ സി.യു.സി.എസ്.എസ്.-പി.ജി. മൂന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഏപ്രില്‍ 9-ന് ആരംഭിക്കും.
ഒന്നാം സെമസ്റ്റര്‍ എം.ടെക്. നാനോസയന്‍സ് ആന്റ് ടെക്‌നോളജി 2019 സ്‌കീം, 2019 പ്രവേശനം നവംബര്‍ 2019 റഗുലര്‍ പരീക്ഷയും 2016 മുതല്‍ 2018 വരെ പ്രവേശനം നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷയും ഏപ്രില്‍ 12 മുതല്‍ ആരംഭിക്കും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



