ഈജിപ്തിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 30 ലധികം പേർ മരിച്ചു

People at the scene of Friday’s collision in Sohag governorate, Egypt. / Photo credit: CNN

ഈജിപ്ത്: രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 32 പേര്‍ കൊല്ലപ്പെടുകയും 66 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഈജിപ്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. അപ്പര്‍ ഈജിപ്റ്റ് ഗവര്‍ണറേറ്റായ സൊഹാഗിലെ തഹ്ത ജില്ലയില്‍ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ചത്.

സംഭവത്തില്‍ മുപ്പത്തിയാറ് ആംബുലന്‍സുകള്‍ ഉടന്‍ അയച്ചതായും മരിച്ചവരെയും പരിക്കേറ്റവരെയും നാല് ആശുപത്രികളിലേക്ക് കൊണ്ടുപോയതായും മന്ത്രാലയ വക്താവ് ഖാലിദ് മെഗാഹെഡിന്റെ പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈജിപ്തിലെ റെയില്‍വേ സംവിധാനത്തില്‍ നിരവധി ട്രെയിന്‍ കൂട്ടിയിടികളും അപകടങ്ങളും ഉണ്ടായിട്ടുണ്ട്, ഇത് നൂറുകണക്കിന് മരണങ്ങള്‍ക്കും പരിക്കുകള്‍ക്കും കാരണമായി.

Share news
error: Content is protected !!
Scroll to Top